അനിൽ വെളിച്ചപ്പാടൻ
ഭക്തർക്ക് ജീവിതം നൽകാനും തിരിച്ചെടുക്കാനും കഴിയുന്ന ഭഗവാനാണ് ശ്രീമഹാദേവൻ. ലൗകിക ജീവിതത്തിലെ എല്ലാ ക്ലേശങ്ങളും നശിപ്പിക്കുന്ന ശിവൻ ആശ്രിതരുടെ സങ്കടങ്ങളൊക്കെയും ഏറ്റെടുത്ത് ഹാരമായി ധരിക്കുന്നു എന്നാണ് വിശ്വാസം. ഒരാളുടെ മനസിൽ ശിവ സ്മരണയുണ്ടായാൽ അത് ആ വ്യക്തിയെ രക്ഷിക്കുന്ന കവചമായി മാറും. സദാശിവൻ ഹൃദയത്തിൽ വസിക്കുന്ന സദാചാര നിരതരായ ഭക്തർക്ക് ഒരു കാര്യത്തിലും ഭയം വേണ്ട, അവരുടെ എല്ലാ കാര്യങ്ങളും ശ്രീപരമേശ്വരൻ നോക്കിക്കൊള്ളും എന്നാണ് ആചാര്യന്മാർ കല്പിച്ചിട്ടുള്ളത്. നമ:ശിവായ മന്ത്ര ജപം കൊണ്ടു തന്നെ സംപ്രീതനാകുന്ന ശിവ ഭഗവാനെ ഇഷ്ട കാര്യസിദ്ധിക്ക് ഉപാസിക്കാൻ അത്യുത്തമമായ ഒരു ദിവ്യമന്ത്രമാണ് ശൈവ മാലാ മന്ത്രം. ഒരു തിങ്കളാഴ്ച രാവിലെ ഈ മന്ത്രജപം ആരംഭിക്കണം. 9 അല്ലെങ്കിൽ അതിന്റെ ഗുണിതങ്ങളാണ് ജപിക്കേണ്ടത്. ആദ്യം 12 ദിവസം തുടർച്ചയായി ഇത് ജപിക്കണം. അതിനു ശേഷം എല്ലാ തിങ്കളാഴ്ചകളിലും ജപം തുടരാം. തീർച്ചയായും നിങ്ങൾക്ക് അഭീഷ്ട സിദ്ധിയുണ്ടാകും. സൂര്യ – രാഹു – കേതു ദശയോ അപഹാരമോ ഉള്ളവർക്കും മറ്റ് ദശാസന്ധി – ശനി ദോഷങ്ങൾ അനുഭവിക്കുന്നവർക്കും ദോഷപരിഹാരത്തിന് ഇത് ജപിക്കാവുന്നതാണ്. ജാതകത്തിലും ഗോചരാലുമുള്ള സൂര്യ, ശനി, കുജ, രാഹു ദോഷമുക്തിക്കും ശൈവമാലാ മന്ത്രം ജപം നല്ലതാണ്.
ശൈവ മാലാ മന്ത്രം
ശിവായ ഹ്രീം നമ: ശിവായ ത്രിപുരഹരായ
കാലഹരായ സർവദുഷ്ട ഹരായ സർവ ശത്രുഹരായ
സർവ രോഗഹരായ സർവഭൂത പ്രേത പിശാചഹരായ
ധർമ്മാർത്ഥ കാമമോക്ഷപ്രദായ
മാം രക്ഷ രക്ഷ ഹും ഫൾ
അനിൽ വെളിച്ചപ്പാടൻ
https://uthara.in/
+91 9497 134 134, 0476 – 2966666
ALSO READ
Story Summary: Shyva Mala Mantra for accomplishment and success