Wednesday, December 10, 2025
Wednesday, December 10, 2025
Home » മന്ത്രങ്ങൾ രക്ഷാകവചം; ജപിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ ഗുണം കൂടും

മന്ത്രങ്ങൾ രക്ഷാകവചം; ജപിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ ഗുണം കൂടും

by NeramAdmin
1 comment

ജ്യോതിഷരത്നം ഏരൂർ ചന്ദ്രൻ നായർ

നാമജപം, സ്തോത്ര പാരായണം, കീർത്തനം, മന്ത്രജപം ഇവയെല്ലാം മനസിനും ശരീരത്തിനും ഉന്മേഷവും ശക്തിയും പ്രവർത്തിക്കാനുള്ള ഊർജ്ജവും നൽകുന്നു. ഏതു നാമവും മന്ത്രവും കൂടുതൽ കൂടുതൽ തവണ ജപിക്കുമ്പോൾ ആ നാമാക്ഷരങ്ങളിൽ കുടികൊള്ളുന്ന ദേവതയുടെ അഥവാ മൂർത്തിയുടെ ചൈതന്യം നമുക്ക് രക്ഷാകവചമായിത്തീരുന്നു. കവചം എന്നാൽ ഒന്നിനേയും അതായത് അഗ്നിയെപ്പോലും അകത്തു കടക്കാത്ത കട്ടിയുള്ള ഉടുപ്പ്.

പുരാണ, ഇതിഹാസങ്ങളിലേക്ക് കടന്നാൽ അവതാര പുരുഷൻമാർ പോലും കവചമന്ത്രങ്ങൾ സ്വരക്ഷയ്ക്ക് ജപിച്ചിരുന്നതായി കാണാം. ഉണ്ണിക്കണ്ണന് ഓരോരോ ആപത്തുകൾ വരുമ്പോഴും മകനെ മടിയിലിരുത്തി യശോദ കവച സ്തോത്രങ്ങൾ ഉരുവിട്ടതായി പറയുന്നുണ്ട്. പൂത്രനാ നിഗ്രഹത്തിന് ശേഷം കണ്ണനെ മടിയിലിരുത്തി ദേഹത്ത് സ്പർശിച്ചു കൊണ്ട് അഷ്ടദിക്ക് പാലകൻമാരെയും സർവ്വ ദേവീ ദേവൻമാരെയും സ്തുതിച്ചു കൊണ്ട് തന്റെ കുഞ്ഞിനെ എല്ലാത്തരത്തിലും രക്ഷിച്ചു കൊള്ളണേ എന്ന് യശോദ പ്രാർത്ഥിക്കുന്ന രംഗം ഭാഗവതത്തിലുണ്ട്.

കാലിണ നിത്യവും പാലിക്കജൻ, മുഴങ്കാലണിമാനൂരയജ്ഞൻ
കീതടംപായാഭനുദിനമ ച്ചുത
നശ്വഗ്രീവായുതനും ജം രംഹ്യദയം തഥാ…..

എന്നു തുടങ്ങി

……യക്ഷരക്ഷ പിശാച പ്രേത ഗന്ധർവ്വ യക്ഷി ഭയങ്കരാപസ്മാരക ഭൂത പക്ഷി മൃഗനാഗ മാരുതാഗ്നുംബാരാ ശ്യംഗ്ര ബാലഗ്രഹ മാതൃകാദുഖില ദുർദ്ദേവതാ പീഡകളുമുപദ്രവ ദുഃഖങ്ങൾ ദുസ്വപ്നമെന്നിവയൊക്കെവേ വിഷ്ണുസ്മരണ നാമോക്തികൾ കൊണ്ടുടൻ തൽക്ഷണം നീങ്ങുമതിനില്ല സംശയം

ALSO READ

എന്നു വരെയുള്ള ഭാഗം വീട്ടിൽ കുഞ്ഞുങ്ങളെ അടുത്തിരുത്തി ദിവസവും പാരായണം ചെയ്യുന്നത് നല്ലതാണ്. കുട്ടികൾക്ക് പേടി, ദു:സ്വപ്നം, മറ്റു പീഢകൾ ഇവയൊന്നും വരികയില്ലെന്ന് വിശ്വസിക്കപ്പെടുന്നു.

ഇന്ന് ശിവമന്ത്രം, കൃഷ്ണ സ്തുതി, വിഷ്ണു സഹസ്രനാമം, ശിവസഹസ്രനാമം, ലളിതാസഹസ്രനാമം ഇവയെല്ലാം മിക്കവരും വീടുകളിൽ വച്ച് ജപിച്ചു വരുന്നു. അങ്ങനെ ജപിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. അതായത് മേൽപ്പറഞ്ഞ നാമമന്ത്രങ്ങൾ ജപിക്കുമ്പോൾ അതാതു ദേവീ ദേവൻമാർക്കനുയോജ്യമായ ഭസ്മം, ചന്ദനം, കുങ്കുമം ഇവ കയ്യിൽ വച്ച് ഒരു നിശ്ചിത തവണ ജപിക്കുക. സഹസ്ര നാമങ്ങൾ ജപിക്കുമ്പോഴും ഭസ്മം, ചന്ദനം, കുങ്കുമം ഇവയിൽ ദേവനോ ദേവിക്കോ അനുയോജ്യമായത് ഒരു നിശ്ചിത തവണ ജപിക്കുക. കയ്യിൽ വച്ച് ജപിച്ച ശേഷം ഭസ്മമോ ചന്ദനമോ കുങ്കുമമോ ശുദ്ധമായ ഒരു സ്ഥാനത്ത് സൂക്ഷിച്ച് വയ്ക്കുക. അടുത്ത ദിവസവും ഇത് കയ്യിലെടുത്ത് ജപിച്ച ശേഷം സൂക്ഷിച്ച് വയ്ക്കുക. ഇങ്ങനെ തുടരുക. വീട്ടിൽ നിന്ന് ദൂരെ പോകേണ്ടി വരുമ്പോൾ ഇങ്ങനെ ജപിക്കാൻ പറ്റുകയില്ല. അതു മുടങ്ങിയാലും സാരമില്ല പിന്നീട് വീട്ടിൽ വരുമ്പോൾ പഴയതു പോലെ ജപിച്ച് സൂക്ഷിക്കുക . അതിൽ നിന്നും കുങ്കുമമോ ചന്ദനമോ എടുത്ത് നെറ്റിയിൽ തൊട്ടു കൊള്ളുക. എവിടെപ്പോയാലും ഇതു തൊടാം ആവർത്തിച്ചാവർത്തിച്ച് ജപിച്ച ഭസ്മം, ചന്ദനം, കുങ്കുമം ഇവയ്ക്ക് ശക്തി കൂടും. ദേവ ചൈതന്യം കൂടും. ഗുണാനുഭവം, സമ്പത്ത്, സൽകീർത്തി മുതലായവ വർദ്ധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. സ്ത്രീകൾക്കും ജപിക്കാം. എന്നാൽ അസൗകര്യമുള്ളപ്പോൾ ഏഴ് ദിവസം കഴിഞ്ഞ് സ്നാനം ചെയ്ത ശേഷം ജപിച്ചാൽ മതി.

ജ്യോതിഷരത്നം ഏരൂർ ചന്ദ്രൻ നായർ

+91 9447865011

Kavacha mantras: Powerful protective shield to safeguard the welfare of devotees

You may also like

1 comment

Lekshmi December 10, 2021 - 6:32 pm

Thanks

Reply

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?