മംഗള ഗൗരിഭൂമി സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും ഭൂമി വിൽക്കാനും വീട് വയ്ക്കാനും ധരണീ മന്ത്ര ജപവും വരാഹ മൂർത്തി ഉപാസനയും നല്ലതാണ്. ഭൂമിയുടെ സംരക്ഷകനായ വരാഹമൂർത്തിക്ക് ക്ഷേത്രങ്ങൾ കേരളത്തിലുമുണ്ട്. തിരുവനന്തപുരം ശ്രീവരാഹത്തെ ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം വളരെ പ്രസിദ്ധമാണ്. അതുപോലെ മുഖ്യമാണ് പാലക്കാട് തൃത്താലയ്ക്കടുത്ത് ആനക്കര ഗ്രാമത്തിലെ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം. അവിടെ ദർശനം നടത്തി ഭൂമിപൂജയായ ഗോളക ചാർത്തൽ വഴിപാട് നടത്തിയാൽ ഭൂമി സംബന്ധമായ എല്ലാപ്രശ്നങ്ങളും പരിഹരിക്കാം. …
Tag: