തെക്കൻ കേരളത്തിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ ചെട്ടികുളങ്ങരയിലെ ഒരു പ്രധാന വിശേഷമാണ് മകരമാസത്തിലെ കാർത്തിക പൊങ്കാല. സര്‍വ്വമംഗള കാരണിയായ അമ്മക്ക് മകരമാസത്തില്‍ പൊങ്കാലയിട്ട് പ്രാര്‍ത്ഥിച്ചാല്‍ തീരാത്ത ദുരിതങ്ങളില്ല എന്നാണ് വിശ്വാസം. ഉദ്ദിഷ്ടകാര്യസിദ്ധി,കുടുംബസുഖം,രോഗശമനം, കര്‍മ്മരംഗത്ത് അഭിവൃദ്ധി,ശത്രുദോഷശാന്തി, ദീര്‍ഘായുസ്സ്,വിദ്യാവിജയം, മംഗല്യഭാഗ്യം തുടങ്ങിയ ഗുണാനുഭവങ്ങള്‍പൊങ്കാല സമര്‍പ്പണത്തിലൂടെ കൈവരും. 18 പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും സന്ദേശങ്ങൾ അനുഷ്ഠാനങ്ങളാക്കി പരിണമിപ്പിച്ച് ഭക്തരുടെ ഹൃദയങ്ങളില്‍ എത്തിച്ച ദിവ്യ സന്നിധിയാണ് ഈ ക്ഷേത്രം. അതിപുരാതനവും വിശ്വപ്രസിദ്ധവുമായ ഈ ക്ഷേത്രം മാവേലിക്കരയ്ക്ക് അടുത്താണ്. …
Tag: