കുംഭമാസത്തിലെ കാര്ത്തിക നക്ഷത്രം ആരംഭിക്കുന്ന, 2026 ഫെബ്രുവരി 23 തിങ്കളാഴ്ച വൈകിട്ട് 5:30 ന് കൊടുങ്ങല്ലൂരമ്മയെ ക്ഷേത്രമുറ്റത്തെ പച്ചോല പന്തലില് തോറ്റം പാട്ടു പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാല് ഭഗവതി ക്ഷേത്രത്തില് പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. സാധാരണ ക്ഷേത്രങ്ങളില് ഉത്സവത്തിന് മുമ്പ് കൊടിയേറ്റ് നടക്കുന്നതു പോലെ ചില ദേവീക്ഷേത്രങ്ങളില് നടക്കുന്ന ചടങ്ങാണ് കാപ്പുകെട്ട്. ആറ്റുകാലില് കുംഭത്തിലെ പൂരം നാളിലാണ് ഉത്സവം നടക്കുന്നത്. അതിന് തലേദിവസം അതായത് മകം നാളില് കണ്ണകി …
Tag: