മുപ്പത്തിമുക്കോടി ദേവതകളും ഭജിക്കുന്ന ഉഗ്രരൂപിണിയായ മലയാലപ്പുഴ അമ്മയ്ക്ക് ഭക്തർ വർഷത്തിൽ ഒരു ദിവസം സ്വയം നിവേദ്യം തയ്യാറാക്കി സമര്‍പ്പിക്കുന്ന പുണ്യദിനമാണ് കുംഭത്തിലെ തിരുവാതിര ദിനം. എല്ലാ വര്‍ഷവും മകരം ഒന്നിനായിരുന്നു മലയാലപ്പുഴ പൊങ്കാല. എന്നാല്‍ 2018 സെപ്റ്റംബറില്‍ ക്ഷേത്രസന്നിധിയിൽ നടന്ന ദേവപ്രശ്നത്തില്‍ കുംഭമാസത്തിലെ തിരുവാതിര നാളില്‍ പൊങ്കാല നടത്തുന്നതാണ് അമ്മക്ക് കൂടുതൽ ഇഷ്ടമെന്ന് കണ്ടു. അതിനാലാണ് 1194 മുതൽ തിരുവുത്സവ കൊടിയേറ്റ് ദിനമായ കുംഭ തിരുവാതിര നാളില്‍ പൊങ്കാല നടത്തുന്നത്. …
Tag: