വിദ്യാസംബന്ധമായ പുരോഗതിക്കും ഐശ്വര്യത്തിനും പ്രാർത്ഥിക്കേണ്ട ദേവതയാണ് സരസ്വതി. നമ്മുടെ കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാകാനും ബുദ്ധിശക്തി വർദ്ധിക്കാനും സരസ്വതി ദേവിയെ ഏത് മന്ത്രം കൊണ്ട് പ്രാർത്ഥിക്കണം, എങ്ങനെ പ്രാർത്ഥിക്കണം എന്ന് ഉപദേശിച്ച് തരുകയാണ് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ക്ഷേത്രങ്ങളിൽ പോലും ദേവിയുടെ അളവറ്റ ശക്തി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ മന്ത്രം ഏകാഗ്രതയോടെ ഭക്തിയോടെ ആചാര്യൻ ജപിക്കുന്നത് കേട്ട് തന്നെ ശീലിക്കണം. അങ്ങനെ ഹൃദിസ്ഥമാക്കി നിരന്തരം ജപിച്ചാൽ സരസ്വതി ദേവി എപ്പോഴും നമ്മോടൊപ്പം ഉണ്ടാകുമെന്ന് തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഓർമ്മിപ്പിക്കുന്നു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും സർവ്വകാര്യ വിജയത്തിന് ഈ മന്ത്ര ജപം പതിവാക്കുന്നത് അത്യുത്തമമാണ്. വിദ്യാഭിവൃദ്ധി, ഓർമ്മശക്തി , പരീക്ഷാ വിജയം, കല- സാഹിത്യ വിജയം, രാഷ്ട്രീയവിജയം, സംഗീത രംഗത്തെ വിജയം, വശ്യശക്തി, ജനപ്രീതി വർദ്ധന തുടങ്ങിയവയ്ക്കെല്ലാം ഈ മന്ത്ര ജപം സഹായിക്കും.
നേരിട്ട് മന്ത്രോപദേശം നേടാൻ ഇപ്പോൾ കഴിയാത്തവർ ആചാര്യൻ ഉപദേശിച്ചു തരുന്ന ഈ മന്ത്രം ശ്രദ്ധാപൂർവം വീഡിയോ കണ്ടും കേട്ടും മനസിലാക്കി ജപിക്കുക. ജപവിധിയും ചിട്ടകളുമെല്ലാം ഇത് കേട്ട് മനസിലാക്കി പ്രയോജനപ്പെടുത്തുക. ഇതുപോലെ പ്രയോജനപ്രദമായ വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക: https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg.
ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. സരസ്വതി മന്ത്രം വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: