Wednesday, December 10, 2025
Wednesday, December 10, 2025
Home » അസാദ്ധ്യമായ കാര്യങ്ങളുംസാധിച്ചു തരുന്ന ഹനുമദ് മന്ത്രം

അസാദ്ധ്യമായ കാര്യങ്ങളും
സാധിച്ചു തരുന്ന ഹനുമദ് മന്ത്രം

by NeramAdmin
0 comments

ജീവിത ദുഃഖങ്ങൾ, ദുരിതങ്ങൾ, തടസങ്ങൾ എന്നിവയിൽ നിന്നെല്ലാമുള്ള മോചനത്തിന് ഹനുമദ് ജയന്തി ദിവസവും തുടർന്നും ജപിക്കാൻ പറ്റിയ അത്ഭുത ഫലസിദ്ധിയുള്ള രണ്ട് ഹനുമദ് മന്ത്രങ്ങൾ പറഞ്ഞു തരികയാണ് ദീർഘകാലം തിരുവനന്തപുരം, പാളയം ഹനുമാൻ ക്ഷേത്രത്തിൽ മേൽശാന്തി ആയിരുന്ന ആത്മീയ ആചാര്യൻ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി. ജീവിതദു:ഖം, ദുരിതം, ശത്രുശല്യം ഇവ കാരണം പൊറുതിമുട്ടിയവർക്ക് ഇവയിൽ നിന്നെല്ലാം മോചനം നേടാനുള്ള ത്വമസ്മിൻ കാര്യ നിര്യോഗേ എന്ന് തുടങ്ങുന്ന മന്ത്രമാണ് ആചാര്യൻ ആദ്യം ഉപദേശിക്കുന്നത്. ജീവിതത്തിൽ കടുത്ത ദുരിതങ്ങളും തടസ്സങ്ങളും വിഷമിപ്പിക്കുമ്പോൾ പ്രതിസന്ധികൾ അതിജീവിക്കാൻ സഹായിക്കുന്ന അസാദ്ധ്യമെന്ന് നമ്മൾ കരുതുന്ന സംഗതികൾ പോലും അതി വേഗം സാധിച്ചു തരുന്ന കാര്യസിദ്ധി ഹനുമദ് മന്ത്രമാണ് ആചാര്യൻ ഉപദേശിക്കുന്ന രണ്ടാമത്തെ മന്ത്രം.

ത്വമസ്മിൻ കാര്യ നിര്യോഗേ, അസാദ്ധ്യ സാധക സ്വാമിൻ എന്നിങ്ങനെ തുടങ്ങുന്ന ഈ മന്ത്രങ്ങൾ ജപിക്കുന്നവർ അറിയേണ്ട സകല കാര്യങ്ങളും പറഞ്ഞു തരികയുമാണ് തിരുവനന്തപുരം ഗൗരീശപട്ടം നാഗമ്പള്ളി സൂര്യഗായത്രി മഠത്തിലെ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി.
( മൊബൈൽ : 9447384985) ഈ കാര്യങ്ങൾ മനസിലാക്കി ഉപാസന നടത്തിയാൽ വേഗം ഫലം കിട്ടുമെന്ന് ആചാര്യൻ പറയുന്നു. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.

https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg

-ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ
യൂട്യൂബ് ലിങ്ക് താഴെ:

Summary : The Most Powerful Hanuman Mantras

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?