സാധാരണ എല്ലാ മൂർത്തികൾക്കും അഷ്ടോത്തര ശതനാമാവലിയുണ്ട്. എന്നാൽ ശ്രീ ധർമ്മശാസ്താവിനെ ആരാധിക്കാൻ അഷ്ടോത്തര ശതനാമങ്ങൾക്ക് പുറമെ 80 നാമാവലികൾ കോർത്ത ശാസ്തൃ പ്രഭാരൂപ അശീതി മന്ത്രം എന്നൊന്നുണ്ട്. ജീവിതത്തിൽ നമ്മൾ നേരിടുന്ന എല്ലാ ദു:ഖദുരിതങ്ങളും എല്ലാ വിധ തടസ്സങ്ങളും കലിദോഷങ്ങളും മാറി അഭീഷ്ട സിദ്ധിയുണ്ടാകുന്നതിന് ഈ 80 മന്ത്രങ്ങളും ദിവസേന ജപിക്കുന്നത് അയ്യപ്പ പ്രീതിക്ക് വളരെ ഗുണകരമാണ്. എന്നും രാവിലെ ഈ 80 മന്ത്രങ്ങളും 5 പ്രാവശ്യം വീതം 12 ദിവസം തുടച്ചയായി ജപിക്കുകയോ കേൾക്കുകയോ ചെയ്താൽ കലിയുഗ വരദന്റെ പൂർണ്ണമായ അനുഗ്രഹം ലഭിക്കും.ശനിയാഴ്ച ദിവസമാണ് ഇത് ജപിച്ചു തുടങ്ങേണ്ടത്. ഹൃദിസ്ഥമാകും വരെ ഈ വീഡിയോ കേട്ട് കൂടെ ജപിക്കാം. മണ്ഡല-മകരവിളക്ക് വ്രതമെടുക്കുന്നവരും മറ്റ് അയ്യപ്പ ഭക്തരും
ഇത് നിത്യവും ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് വ്രത ബലം വർദ്ധിപ്പിക്കും. ഈ മന്ത്രത്തിന്റെ ജപ വിധി ഈ വീഡിയോയിൽ ഉപദേശിച്ചു തരുന്നത് താന്ത്രിക – മാന്ത്രിക ആചാര്യനായ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിയാണ്. നേരം ഓൺലൈന് വേണ്ടി
ശാസ്തൃ പ്രഭാരൂപ അശീതി മന്ത്രം ആലപിക്കുന്നത് പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപനാണ്. റിക്കാഡിംഗ് & മിക്സ്: ഗൗതം ജി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.
https://www.youtube.com/channel/UCFsbg8xBbicWl-ll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:
Story Summary: Sasthru Prabharoopa Asheethi Mantra Recitation For Removing All Types Of Obstacles