Wednesday, December 10, 2025
Wednesday, December 10, 2025
Home » ധനാഭിവൃദ്ധിക്ക് ശാസ്താ ഷഡ്‌രൂപ മന്ത്രം

ധനാഭിവൃദ്ധിക്ക് ശാസ്താ
ഷഡ്‌രൂപ മന്ത്രം

by NeramAdmin
0 comments

സാമ്പത്തിക ബുദ്ധിമുട്ടുകൾ, ദാരിദ്യം, കടബാദ്ധ്യത എന്നിവ കാരണം ക്ലേശിക്കുന്നവർക്ക് അതിൽ നിന്നും മോചനം നേടി ധനാഭിവൃദ്ധി ഉണ്ടാക്കുന്നതിന് സഹായിക്കുന്ന അത്ഭുത ഫലസിദ്ധി നൽകുന്ന ഒന്നാണ് ഹരിഹരപുതനായ അയ്യപ്പ സ്വാമിയെ ആറുരൂപങ്ങളിൽ ഉപാസിക്കുന്ന ഷഡ്‌രൂപ മന്ത്രം. ധനപരമായ എല്ലാ ദുരിതങ്ങളിൽ നിന്നും കരകയറുന്നതിനും കഷ്ടപ്പെട്ട് ആർജ്ജിക്കുന്ന സമ്പാദ്യം നിലനിറുത്തുന്നതിനും ഈ ഷഡ്‌രൂപ മന്ത്രം സഹായിക്കും. ജീവിത പ്രാരാബ്ധങ്ങൾ കാരണം ഒന്നിനും സമയം തികയാത്തവർക്കു പോലും കുറച്ചു സമയത്തിനുള്ളിൽ ജപിക്കാവുന്നതാണ് ഈ മന്ത്രം. എന്നും രാവിലെയും വൈകിട്ടും ആറു പ്രാവശ്യം വീതം ജപിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും 21, 36, 41 തുടങ്ങി യഥാശക്തി ദിവസം തുടർച്ചയായി ഈ വീഡിയോ കേട്ട് മന്ത്രം ഹൃദിസ്ഥമാക്കി ജപിക്കാം. മണ്ഡല, മകരവിളക്ക് കാലത്തെ ഏത് ദിവസവും ജപം തുടങ്ങാം. ശനിയാഴ്ച, ഉത്ര നക്ഷത്രം ഇവ ജപാരംഭത്തിന് ഏറ്റവും ഉത്തമം. മണ്ഡല-മകരവിളക്ക് വ്രതമെടുക്കുന്നവരും മറ്റ് അയ്യപ്പ ഭക്തരും ഇത് നിത്യവും ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് വ്രത ബലം വർദ്ധിപ്പിക്കും. നേരം ഓൺലൈന് വേണ്ടി ഹരിഹര ഷഡ്‌രൂപ മന്ത്രം ജപിക്കുന്നത് പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപനാണ്. റിക്കാഡിംഗ് & മിക്സ്: ഗൗതം ജി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?