Thursday, February 5, 2026
Thursday, February 5, 2026
Home » ദാമ്പത്യ ക്ലേശങ്ങൾ മാറാൻ തിരുവാതിരയ്ക്ക് കരിക്ക് ധാര

ദാമ്പത്യ ക്ലേശങ്ങൾ മാറാൻ തിരുവാതിരയ്ക്ക് കരിക്ക് ധാര

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
കുടുംബ ജീവിതം ഭദ്രമാക്കുന്നതിനും ഇഷ്ട വിവാഹം അതിവേഗം നടക്കുന്നതിനും സന്താനങ്ങളുടെ എല്ലാവിധ അഭിവൃദ്ധിക്കും ധനുമാസത്തിലെ തിരുവാതിര വ്രതം നോറ്റ് ശിവപാർവതി പ്രീതി നേടുന്നത് ഉത്തമമാണ്. ഭഗവാനും ഭഗവതിയും ദേശാടനത്തിന് ഇറങ്ങുന്നെന്ന് സങ്കല്പിക്കുന്ന ഈ പുണ്യദിനത്തിൽ വ്രതമെടുത്ത് ശിവപാർവതിമാരെ ഉപാസിച്ചാൽ ദീർഘമാംഗല്യവും അഭീഷ്ടസിദ്ധിയും ലഭിക്കും. പ്രത്യേക കാരണങ്ങളാൽ തിരുവാതിര നാളിൽ വ്രതം നോൽക്കാൻ കഴിയാത്തവർ ശിവക്ഷേത്രം നടത്തി വഴിപാടുകളും പ്രാർത്ഥനയും നടത്താൻ മറക്കരുത്. കരിക്ക് കൊണ്ടുള്ള ധാരയാണ് തിരുവാതിര ദിവസം മഹാദേവന് നടത്താവുന്ന അതി വിശിഷ്ടമായ വഴിപാട്. ഈ വ്രതാനുഷ്ഠാനം നടത്തുന്ന സ്ത്രീകളുടെ ജീവിതത്തിൽ നിന്നും ദാമ്പത്യ ക്ലേശങ്ങൾ ഒഴിഞ്ഞു പോകും എന്നാണ് പരമ്പരാഗത വിശ്വാസം.

2021 ഡിസംബർ 19-ാം തീയതിയാണ് ഈ വർഷത്തെ ധനു മാസത്തിരുവാതിര വ്രതം. ശിവന്റെ തിരുന്നാളായി സങ്കല്പിക്കുന്ന ഈ ദിവസത്തെ വ്രതാനുഷ്ഠാനം സ്ത്രീകളുടെ കുത്തകയാണ്. പരമ്പരാഗത വിശ്വാസ പ്രകാരം 7 ദിവസം ശുദ്ധിയും വൃത്തിയും പാലിച്ച് ശിവ, പാർവതി പ്രീതികരമായ മന്ത്രങ്ങൾ ജപിച്ച് ക്ഷേത്ര ദർശനവും വഴിപാടുകളും മറ്റ് ആചാരങ്ങളും പാലിച്ച് വേണം വ്രതാനുഷ്ഠാനം. അതിന് കഴിയാത്തവർ രോഹിണി, മകയിരം, തിരുവാതിര ദിവസങ്ങളിൽ അതായത് ഡിസംബർ 18,19, 20 തീയതികളിൽ എങ്കിലും വ്രതം പാലിക്കണം. രാത്രിയിൽ തിരുവാതിര നക്ഷത്രമുള്ള ഡിസംബർ 19 ന് ഉറങ്ങരുത്. മൂന്ന് ദിവസവും മത്സ്യമാംസാദിഭക്ഷണം, അരിയാഹാരം ത്യജിക്കണം. തിരുവാതിരയോട് അനുബന്ധിച്ച ആചാരങ്ങളില്ലാതെ വ്രതം മാത്രം നോൽക്കുന്നവർക്ക് ഡിസംബർ 20 ന് മാത്രമായും ആചരിക്കാം; തിരുവാതിര വ്രതം കുടുംബഭദ്രതക്ക് വേണ്ടി സ്ത്രീകൾ നോൽക്കുന്ന വ്രതമാണെങ്കിലും പുരുഷൻമാർക്കും എടുക്കാം.

ക്ഷേത്രദർശന ശേഷം കഴിയുന്നത്ര ശിവപാർവതി നാമങ്ങൾ ജപിച്ച് കഴിയണം. കഴിയുന്നവർ തിരുവാതിര കളി, ദശപുഷ്പം ചൂടൽ, തിരുവാതിര പുഴുക്ക് തുടങ്ങിയ ആചാരങ്ങൾ പാലിക്കണം. അവിവാഹിതർക്ക് ഉത്തമ ഭർത്താവിനെ ലഭിക്കുന്നതിനും മംഗല്യവതികൾക്ക് കുടുംബത്തിന്റെ ഭദ്രതയ്ക്കും തിരുവാതിരവ്രതം ഉത്തമമാണ്. ഓം നമ:ശിവായ എന്ന പഞ്ചാക്ഷരമന്ത്രവും ഓം ഹ്രീം നമ: ശിവായ എന്ന ശക്തിപഞ്ചാക്ഷരി മന്ത്രവും ശിവാഷ്ടോത്തരവും കഴിയുന്നത്ര ജപിക്കുകയും വേണം. ശിവസഹസ്രനാമവും ശിവപുരാണവും ഹാലാസ്യ മാഹാത്മ്യവും സൗന്ദര്യലഹരിയും ദേവീമാഹാത്മ്യവും യഥാശക്തി കീർത്തനങ്ങളും പാരായണം ചെയ്യുന്നതും നല്ലതാണ്. ശിവാഷ്ടോത്തരം കേട്ട് ജപിക്കാൻ:

ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017
Story Summary: Importance Rules and Rituals of Thiruvathira Vritham

Copyright 2021 riyoceline.com/projects/Neram/. All rights reserved.


ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?