Thursday, February 5, 2026
Thursday, February 5, 2026
Home » ജന്മനാൾ തിങ്കളാഴ്ച വന്നാൽ യാത്ര; ഗ്രഹപ്പിഴ ഒഴിയാൻ ഇങ്ങനെ ആചരിക്കുക

ജന്മനാൾ തിങ്കളാഴ്ച വന്നാൽ യാത്ര; ഗ്രഹപ്പിഴ ഒഴിയാൻ ഇങ്ങനെ ആചരിക്കുക

by NeramAdmin
0 comments

ജനനസമയത്ത് വ്യക്തിയുടെ ജാതകത്തിലെ ചന്ദ്രന്റെ സ്ഥിതി അനുസരിച്ചാണ് അവരുടെ മാനസിക വ്യാപാരങ്ങളും ഭാഗ്യ നിർഭാഗ്യങ്ങളും ഏറെക്കുറെ രൂപം കൊള്ളുന്നത്. ഒരാൾ ജനിച്ച നക്ഷത്രമണ്ഡലത്തിൽ ചന്ദ്രൻ വീണ്ടും എത്തുന്ന ദിവസമാണ് ജന്മനാൾ. അതിനാൽ ജന്മനക്ഷത്രത്തിന് വലിയ പ്രധാന്യമുണ്ട്. ആ ദിവസം നടത്തുന്ന പ്രാർത്ഥനകൾക്കും ഗ്രഹദോഷപരിഹാര കർമ്മങ്ങൾക്കും ഫലദാന ശേഷി കൂടുതലായിരിക്കും. ഇതാണ് ജന്മനക്ഷത്ര ദിവസം പ്രാർത്ഥനയും വഴിപാടും വേണമെന്ന് അനുശാസിക്കുന്നതിന് കാരണം. യഥാവിധി പ്രാർത്ഥനാപൂർവം പിറന്നാൾ ആചരിച്ചാൽ ഗ്രഹപ്പിഴകൾ അവരെ ബാധിക്കില്ല. പൊതുവായ ദോഷങ്ങളും ദശാദുരിത ദോഷങ്ങളും ഒഴിഞ്ഞ് പോകും.

കൂട്ടു ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, ഭഗവതിസേവ തുടങ്ങിയവയാണ് ജന്മനക്ഷത്ര ദിവസം നടത്തേണ്ട വഴിപാടുകൾ. ഇതിനൊപ്പം ക്ഷേത്ര ദർശനവും പ്രാർത്ഥനകളും വേണം. മാസം തോറുമുള്ള ജന്മ നാൾ ദിവസം ഈ വഴിപാടുകൾ ചെയ്തശേഷം ആണ്ടു പിറന്നാളിന് അന്നദാനവും നടത്തണം. ഉദയം മുതൽ 2 മണിക്കൂർ 24 മിനിട്ട് നക്ഷത്രം ഉണ്ടെങ്കിൽ ആ ദിവസം ജന്മനനക്ഷത്രമായി കണക്കാക്കണം.

ജന്മനക്ഷത്രവും അത് വരുന്ന ദിവസങ്ങളും തമ്മിലും ബന്ധമുണ്ട്. മാസം തോറും ജന്മനക്ഷത്രം ചില ദിവസങ്ങളിൽ വന്നാൽ ഗുണവും മറ്റു ചില ദിവസങ്ങളിലാണെങ്കിൽ ദോഷവുമാണ് ഫലം. എത് ദിവസമാണോ ജന്മനക്ഷത്രം വരുന്നത് ആ ദിവസവുമായി ബന്ധപ്പെട്ട ഗ്രഹദേവതയെ പ്രീതിപ്പെടുത്തണം. ഞായറാഴ്ചയാണെങ്കിൽ ആദിത്യനെ അല്ലെങ്കിൽ ശിവനെ പ്രീതിപ്പെടുത്തണം. തിങ്കളാഴ്ച വന്നാൽ ചന്ദ്രനെയും ദുർഗ്ഗയെയും ആരാധിക്കുക. ചൊവ്വാഴ്ച ആയാൽ അന്ന് കുജ പ്രീതി നേടണം. സുബ്രഹ്മണ്യന് പഞ്ചാമൃത നിവേദ്യവും ഭദ്രകാളിക്ക് കുങ്കുമാർച്ചനയും എന്നിവ നടത്തുക. ബുധനാഴ്ച വന്നാൽ ബുധപ്രീതിക്ക് ശ്രീകൃഷ്ണ ഭഗവാനെയും വ്യാഴാഴ്ചയാണെങ്കിൽ ഗുരുപ്രീതി നേടാൻ മഹാവിഷ്ണുവിനെയും വെള്ളിയാഴ്ച മഹാലക്ഷ്മിയെയും ശനിയാഴ്ച ആയാൽ ശനിദോഷം തീരാൻ ശാസ്താവിനെയും പൂജിക്കുക. ശാസ്താവിന് ഈ ദിവസം നീരാജനം ശിവന് ജലധാര, കൂവളമാല, എന്നീ വഴിപാടുകൾ നടത്തുക. ഓരോ ദിവസവും ജന്മനാൾ വന്നാൽ ഫലം ഇങ്ങനെ:

ജന്മനക്ഷത്രം ഞായറാഴ്ച വന്നാൽ ഫലം പറയുന്നത് ദൂരയാത്രയ്ക്ക് അവസരം ലഭിക്കും എന്നാണ്.

തിങ്കളാഴ്ച ആണെങ്കിൽ മൃഷ്ടാന്നഭോജനം ലഭിക്കും.

ചൊവ്വാഴ്ച ജന്മനക്ഷത്രം വന്നാൽ നന്നല്ല. അത് രോഗപീഢക്ക് ഇടയാക്കും.

ALSO READ

ബുധനാഴ്ച വന്നാൽ ഫലം വിദ്യാകാര്യങ്ങളിൽ അഭിവൃദ്ധിയാണ്.

വ്യാഴാഴ്ച ജന്മനക്ഷത്രം വരുന്നവർക്ക് വിശേഷ വസ്ത്രലാഭം പ്രതീക്ഷിക്കാം.

വെള്ളിയാഴ്ച വന്നാൽ ഭാഗ്യാനുഭവങ്ങൾ ഫലം

ശനിയാഴ്ച ആയാൽ മാതാപിതാക്കൾക്ക് അരിഷ്ടതയാണ് പറയുന്നത്.

Story Summary : Significance of birthday on every month and devotional remadies for its bad effects


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?