Monday, December 8, 2025
Monday, December 8, 2025
Home » ശാസ്തൃ പ്രഭാരൂപ അശീതി മന്ത്രം ഇപ്പോൾ 12 നാൾ ജപിച്ചാൽ കാര്യസിദ്ധി

ശാസ്തൃ പ്രഭാരൂപ അശീതി മന്ത്രം ഇപ്പോൾ 12 നാൾ ജപിച്ചാൽ കാര്യസിദ്ധി

0 comments


എല്ലാ ദേവതകൾക്കും ധ്യാനശ്ലോകവും മൂലമന്ത്രവും ഗായത്രിയും അഷ്ടോത്തര ശതനാമ സ്തോത്രവും പ്രചാരത്തിലുണ്ട്. പ്രധാനപ്പെട്ട ദേവതകൾക്കെല്ലാം തന്നെ സഹസ്രനാമ സ്തോത്രം, പഞ്ചകം, അഷ്‌ടകം, ദ്വാദശ നാമം തുടങ്ങിയവയും ഉള്ളതായി കാണാം. എന്നാൽ അപൂർവം ചില മൂർത്തികൾക്ക്മാ ത്രമാണ് അശീതിസ്തോത്രം ശതനാമ സ്തോത്രം എന്നിവ പ്രചാരത്തിലുള്ളത്. അതിലൊന്ന് ശ്രീ ധർമ്മ ശാസ്താവാണ്. ധർമ്മ ശാസ്താവിനെ ആരാധിക്കാൻ വിവിധ അഷ്ടോത്തര ശതനാമാവലികൾക്കും സഹസ്രനാമത്തിലും ഭൂതനാഥ കവചത്തിനും എല്ലാം പുറമെയുള്ള മന്ത്രാവലിയാണ് ഭഗവാന്റെ 80 നാമങ്ങൾ കോർത്ത് സ്തോത്ര രൂപത്തിലും നാമാവലിയായും ഒരുക്കിയിട്ടുള്ള ശ്രീ ധർമ്മ ശാസ്തൃ പ്രഭാരൂപ അശീതി മന്ത്രാവലി. ഈ 80 മന്ത്രങ്ങൾ നിത്യേന ജപിച്ചാൽ ജീവിതത്തിൽ നേരിടുന്ന ദുരിതങ്ങളും തടസ്സങ്ങളും കലിദോഷങ്ങളും അകലും; അതിവേഗം അഭീഷ്ട സിദ്ധിയും ഉണ്ടാകും നിത്യവും രാവിലെ ഈ മന്ത്രങ്ങൾ അഞ്ച് തവണ വീതം 12 ദിവസം ജപിച്ചാൽ അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ കാര്യസിദ്ധി ലഭിക്കും. മണ്ഡല – മകരവിളക്ക് വ്രതമെടുക്കുന്നവരും അയ്യപ്പ ഭക്തരും ഇത് നിത്യവും ജപിക്കുന്നത് വ്രതബലം വർദ്ധിപ്പിക്കും. ശനിയാഴ്ച, ഉത്രം നക്ഷത്രം ദിനങ്ങളിൽ ഈ ജപം തുടങ്ങാം.

ശാസ്തൃപ്രഭാരൂപ അശീതി മന്ത്രം
ഓം ഘ്രൂം നമഃ
ഓം നിയതീരൂപിണേ നമഃ
ഓം ശശാങ്കായ നമഃ
ഓം പ്രണവായ നമഃ
ഓം മഹതേ നമഃ
ഓം ധ്യാന നിഷ്ഠായ നമഃ
ഓം കൃശാംഗായ നമഃ
ഓം സൗമ്യായ നമഃ
ഓം ആനന്ദായ നമഃ
ഓം തേജോരൂപിണേ നമഃ
10
ഓം പഞ്ചാസ്യായ നമഃ
ഓം പ്രഭുമൂര്‍ത്തയേ നമഃ
ഓം യോഗസ്ഥായ നമഃ
ഓം പ്രാണാത്മനേ നമഃ
ഓം ജ്വാലായുക്തായ നമഃ
ഓം ജ്ഞാനിനേ നമഃ
ഓം അഗ്നിനേ നമഃ
ഓം പ്രാകാരായ നമഃ
ഓം അംഗസ്ഥായ നമഃ
ഓം ശൃംഗരൂപിണേ നമഃ
20
ഓം യോനിസ്ഥായ നമഃ
ഓം പത്രാംഗിനേ നമഃ
ഓം ഭ്രമരായ നമഃ
ഓം ചിന്താങ്കായ നമഃ
ഓം ചിന്താമണയേ നമഃ
ഓം ചിച്ഛക്ത്യൈ നമഃ
ഓം പ്രഭാപതയേ നമഃ
ഓം നൃത്തപ്രിയായ നമഃ
ഓം മധുരഭാഷണായ നമഃ
ഓം ചന്ദ്രാംഗായ നമഃ
30
ഓം കേസരായ നമഃ
ഓം വിശ്രുതായ നമഃ
ഓം ശക്തീസമേതായ നമഃ
ഓം ശാസ്ത്രസഹിതായ നമഃ
ഓം വിഷ്ണുപുത്രായ നമഃ
ഓം മഹനീയായ നമഃ
ഓം സത്യരൂപായ നമഃ
ഓം സത്യവ്രതായ നമഃ
ഓം ദൃഢായ നമഃ
ഓം കുണ്ഡലീശായ നമഃ
40
ഓം സ്ഥാനായ നമഃ
ഓം കേശവായ നമഃ
ഓം കൂര്‍മ്മായ നമഃ
ഓം വശ്യരൂപിണേ നമഃ
ഓം നാദപ്രിയായ നമഃ
ഓം ഓംകാരായ നമഃ
ഓം വേദമാര്‍ഗ്ഗരതായ നമഃ
ഓം ഋഗ്വേദായ നമഃ
ഓം അന്തര്‍ഗതായ നമഃ
ഓം സാമഘോഷായ നമഃ
50
ഓം ചമത്കാരായ നമഃ
ഓം പ്രധാനായ നമഃ
ഓം സത്സ്വരൂപായ നമഃ
ഓം സതേ നമഃ
ഓം പഞ്ചഗ്രാമിണേ നമഃ
ഓം ഫണിതായ നമഃ
ഓം ധനദാനിനേ നമഃ
ഓം സര്‍വ്വാംഗായ നമഃ
ഓം വപുഷേ നമഃ
ഓം ദ്വിതീയായ നമഃ
60
ഓം നൃത്തദൃശ്യായ നമഃ
ഓം മന്മഥശത്രവേ നമഃ
ഓം രഹ: സാക്ഷിണേ നമഃ
ഓം ത്രിസ്ഥാന പൂജകായ നമഃ
ഓം സപ്തലോകാഭിധായിനേ നമഃ
ഓം വര്‍ഗ്ഗദാത്രേ നമഃ
ഓം ഋണമോചകായ നമഃ
ഓം പുണ്യായ നമഃ
ഓം വര്‍ദ്ധകായ നമഃ
ഓം പുഞ്ചരീകായ നമഃ
70
ഓം കേശിഘ്‌നേ ഹും നമഃ
ഓം ഫട്കാരായ നമഃ
ഓം വസുമദ്യോഗായ നമഃ
ഓം പ്രസന്നായ നമഃ
ഓം ഹുംഫട് നമഃ
ഓം പ്രേമമോഹായ നമഃ
ഓം ശത്രുച്ഛേദനായ നമഃ
ഓം സുന്ദരീനാഥായ നമഃ
ഓം യോഗാലിംഗനപരായ നമഃ
ഓം ഋണദാത്രേ നമഃ
80

ശാസ്തൃപ്രഭാരൂപ അശീതി മന്ത്രം കേൾക്കാം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി (മൊബൈൽ: 944702 0655)

Story Summary : Powerful Sastha Prabha Roopa Aseethi Mantra Chanting for Wish fulfilment

Copyright 2025 NeramOnline.com . All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?