Wednesday, February 4, 2026
Wednesday, February 4, 2026
Home » സതി ദേവിയുടെ ഈ മന്ത്രം നിത്യവും 24 തവണ ജപിച്ചാൽ ദു:ഖങ്ങൾ അകറ്റാം

സതി ദേവിയുടെ ഈ മന്ത്രം നിത്യവും 24 തവണ ജപിച്ചാൽ ദു:ഖങ്ങൾ അകറ്റാം

0 comments

ആദിപരാശക്തിയുടെ ആദ്യ അവതാരമാണ് സതീദേവി. ദക്ഷ പ്രജാപതിയുടെ പുത്രിയായി സതി എന്ന നാമത്തിലാണ് ദേവി അവതരിച്ചത്. ശിവനെ വിവാഹം കഴിച്ച് ലോകജനനിയായി കൈലാസത്തിൽ കുടികൊണ്ട ദേവി ദക്ഷപ്രജാപതി ശിവനെ അപമാനിച്ചതിൽ ദുഖിതയാവുകയും ദക്ഷന്റെ യാഗ്‌നിയിൽ ചാടി ജീവത്യാഗം നടത്തുകയും ചെയ്തു.

പ്രപഞ്ചനാഥയായ ആദിപരാശക്തിയുടെ ദു:ഖപൂർണ്ണമായ അവതാരലീല കണ്ട പരമശിവൻ ദേവിയുടെ പാതിവെന്ത മൃതശരീരവുമായി സംഹാരതാണ്ഡവം അടിയെന്നും ലോകരക്ഷക്കായി വിഷ്ണുഭഗവാൻ ദേവിയുടെ ശരീരത്തെ സുദർശനം കൊണ്ട് 64 ഖണ്ഡങ്ങളാക്കി മാറ്റിയെന്നും ഐതിഹ്യം പറയുന്നു. ഇങ്ങനെ ശരീരഭാഗങ്ങൾ തെിറിച്ചുവീണ ഓരോ സ്ഥലവും ദേവിയുടെ അത്ഭുതശക്തിപ്രഭാവം ഉള്ള ശക്തിപീഠങ്ങളായി മാറി. ഭാരതത്തിലെ ഒട്ടുമിക്ക പ്രശസ്ത ദേവീ ക്ഷേത്രങ്ങളും ഇവയിൽ ഉൾപ്പെടുന്നു. ശിവശരീരത്ത് നിന്ന് ഉത്ഭവിച്ച ഭദ്രകാളിയും വീരഭദ്രനും ദക്ഷപ്രജാപതിയെ ശിക്ഷിച്ചു. പ്രപഞ്ചനാഥയായിട്ടും വളരെ ദു:ഖപൂർണ്ണമായ ഒരു ജീവിതചര്യയിലൂടെ കടന്ന് പോയ സതീദേവിക്ക് കേരളത്തിൽ വലിയ പ്രാധാന്യം കൽപ്പിച്ച് കാണുന്നില്ല.

എന്നാൽ മറ്റേതൊരു ദേവീ സങ്കല്‌ത്തേക്കാളും ചരിത്രം കൊണ്ടും ശക്തിപീഠ സ്ഥാപനം കൊണ്ടും പ്രാധാന്യമുള്ള മൂർത്തിയാണ് സതീദേവി. മഹായോഗിനിയായി അഗ്‌നിമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന സതീദേവിയുടെ പുനരവതാരമാണ് പാർവ്വതി. സതീദേവിക്ക് ഉത്തരഭാരതത്തിൽ വളരെയധികം ആരാധനകൾ നടത്തിവരുന്നു. ദക്ഷയാഗം നടന്ന സ്ഥലവും സതീദേവി ജീവത്യാഗം ചെയ്ത യാഗശാലയുമെല്ലാം അവിടെ ഇന്നും വിശ്വാസപൂർവ്വം ആചരിച്ചു വരുന്നു. ശക്തിപീഠങ്ങൾ എന്നതിലൂടെ പ്രമുഖമായ ഒട്ടനവധി ക്ഷേത്രങ്ങളുടെയും ആരംഭം സതീദേവിയുടെ ജീവത്യാഗവുമായി ബന്ധപ്പെട്ടു നിൽക്കുന്നു എന്നതിനാലാണ് മറ്റെതൊരു മൂർത്തിയേക്കാളും സതീദേവിക്ക് പ്രാധാന്യമുണ്ടെന്ന് സൂചിപ്പിച്ചത്.

അനന്തമായ പ്രേമത്തിന്റെയും ധൈര്യത്തിന്റെയും സഹനശക്തിയുടെയും ആത്മാഭിമാനത്തിന്റെയും പ്രതീകമാണ് സതീദേവി. സതീദേവിയെ പ്രാർത്ഥിക്കുന്നവർക്ക് മന:ശാന്തിയും ദുരിതശാന്തിയും ലഭിക്കും. കേരളത്തിൽ പ്രധാനമായും തിരുവൈരാണികുളത്ത് സതീദേവിയെ ആചരിക്കുന്നു. ഐതിഹ്യപ്രകാരം ശരീരഭാഗങ്ങൾ വീണ് രൂപം കൊണ്ട ദേവിയുടെ ശക്തിപീഠങ്ങളിൽ താലി വീണിടമാണ് തിരുവൈരാണിക്കുളം.

ധനുമാസത്തിലെ തിരുവാതിരയോട് അനുബന്ധിച്ച് വർഷത്തിൽ ഒരു തവണ 12 ദിവസം മാത്രം പാർവതി ദേവി ദർശനം ലഭിക്കുന്നതാണ് തിരുവൈരാണികുളം ക്ഷേത്രത്തിൻ്റെ പ്രത്യേകത. അഭീഷ്ടദായകനായ ശ്രീമഹാദേവനും ആദിപരാശക്തിയായ ശ്രീപാർവ്വതി ദേവിയും വാണരുളുന്ന ഈ ക്ഷേത്രം ദക്ഷിണ കൈലാസം, മംഗല്യവരദായനി ക്ഷേത്രം എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇവിടെ ധനുവിലെ തിരുവാതിര മുതൽ 12 ദിവസമേ ശ്രീപാർവ്വതി ദേവിയുടെ തിരുനട തുറക്കുകയുള്ളുവെങ്കിലും നിത്യവും സതീദേവിയുടെ നട തുറക്കാറുണ്ട്. ക്ഷേത്രത്തിൽ തെക്കുകിഴക്കേമൂലയിലാണ് സതീദേവിയുടെ പ്രതിഷ്ഠ. ഇതിന് അടുത്തായി ഭദ്രകാളിയുടെയും പ്രതിഷ്ഠ കാണാം.

സാക്ഷാൽ ആദിപരാശക്തി തന്നെയായ സതീദേവിയെ ഓം ഹ്രീം നമോ ഭഗവത്യൈ സത്യൈ നമഃ എന്ന മന്ത്രത്താൽ നിത്യവും 24 പ്രാവശ്യം ഭജിച്ചാൽ ജീവിത ദുരിതങ്ങളെല്ലാം നീങ്ങി ഐശ്വര്യം ലഭിക്കും.

ALSO READ

സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Story: Powerful Sathi Devi Mantra for removing sufferings of life

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?