Saturday, January 10, 2026
Saturday, January 10, 2026
Home » ദുർഗ്ഗാ ഭഗവതിയെ ഇങ്ങനെ ആശ്രയിച്ചാൽ ദുഃഖങ്ങളെല്ലാം തീരും

ദുർഗ്ഗാ ഭഗവതിയെ ഇങ്ങനെ ആശ്രയിച്ചാൽ ദുഃഖങ്ങളെല്ലാം തീരും

0 comments

എല്ലാ ശക്തികളുടെയും പരമോന്നത ഭാവമാണ്, സർവ ശക്തിസ്വരൂപിണിയായ ദുർഗ്ഗാ ഭഗവതി. 64 ഭിന്ന ഭാവങ്ങളിൽ ദുർഗ്ഗാ ഭഗവതിയെ ശാന്തയായും രൗദ്രയായും ആരാധിക്കുന്നു. പാർവതി, ഭവാനി, ജഗദംബ, ഗായത്രി, ഉമ, കാർത്ത്യായനി, രാജരാജേശ്വരി തുടങ്ങിയവ ദേവിയുടെ സൗമ്യഭാവങ്ങളാണ്. കാളി, ഭൈരവി, ചണ്ഡിക തുടങ്ങിയവയാണ് ദേവിയുടെ രൗദ്രഭാവങ്ങൾ. കാർത്തിക നക്ഷത്രം, പൗർണ്ണമി, തിങ്കളാഴ്ച, വെള്ളിയാഴ്ച, വൃശ്ചികത്തിലെ കാർത്തിക, നവരാത്രി കാലത്തെ അഷ്ടമി എന്നിവ ദുർഗ്ഗാദേവിക്ക് വിശേഷപ്പെട്ട ദിനങ്ങളാണ്.

ലളിതാ സഹസ്രനാമം, ലളിതാ ത്രിശതി, അഷ്ടോത്തരം, ഭാഗ്യസൂക്തം എന്നിവ കൊണ്ടുളള പുഷ്പാഞ്ജലിയാണ് ദേവിക്ക് ഏറ്റവും പ്രിയങ്കരം. ഭഗവതിസേവ, കുങ്കുമാർച്ചന, കടുംപായസം, പട്ട്, താലി സമർപ്പണം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിൽ 7 പ്രദക്ഷിണമാണ് ദേവിക്ക് വിധിച്ചിട്ടുള്ളത്.

ഘോരമായ എല്ലാ ആപത്തുകളും നിർമ്മാജ്ജനം ചെയ്യുന്ന ദേവിയാണ് ദുർഗ്ഗാ ഭഗവതി. അതിനാൽ കടുത്ത ജീവിത ദു:ഖങ്ങൾ കാരണം വിഷമങ്ങൾ നേരിടുന്ന വ്യക്തികൾക്ക് താങ്ങായി തണലായി ഏത് സമയത്തും ആശ്രയിക്കാം. ആദിപരാശക്തിയുടെ ഭാവമായ കാരുണ്യശാലിനിയായ ദുർഗ്ഗാ ദേവി ശത്രുദോഷങ്ങളും ദൃഷ്ടിദോഷങ്ങളും ശാപദോഷങ്ങളും തീർക്കും. തൊഴിൽ തടസ്സം, തൊഴിൽപരമായ ക്ലേശങ്ങൾ രോഗ ദുരിതങ്ങൾ എന്നിവ മാറി ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കും. ഇതിനെല്ലാം സഹായിക്കുന്ന ദേവിയുടെ അത്ഭുത ഫലദാനശേഷിയുമുള്ള ചില മന്ത്രങ്ങളും കർമ്മങ്ങളും വിശദീകരിക്കുന്ന, ഈ ലേഖകൻ അവതരിപ്പിച്ച ഒരു വീഡിയോ പ്രിയപ്പെട്ട ഭക്തജനങ്ങൾക്ക് ഇവിടെ പരിചയപ്പെടുത്താം.

ജീവിത ദു:ഖങ്ങളിൽ നിന്നും രക്ഷപ്പെടാൻ ദുർഗ്ഗാ മന്ത്രങ്ങൾ എങ്ങനെയാണ് ജപിക്കേണ്ടത്, അതിന് വേണ്ട നിഷ്ഠകൾ എന്തെല്ലാമാണ് എന്നെല്ലാം പറയുന്നതിനൊപ്പം ദേവീ പ്രീതിക്ക് ഏറ്റവും മുഖ്യമായ ഭഗവതി സേവയുടെ പ്രധാന്യവും ഫലസിദ്ധികളും വിശദീകരിക്കുന്ന വീഡിയോ ശ്രദ്ധിച്ച് കണ്ട് പ്രയോജനപ്പെടുത്തുക. പ്രിയപ്പെട്ടവർക്ക് പങ്കിടുക:

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
(മൊബൈൽ: + 91 094-470-20655)

Story Summary: Two Miracle Mantras of Sri Durga Devi Video by Puthumana Maheshwaran Namboothiri

ALSO READ

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?