എല്ലാ ശിവക്ഷേത്രങ്ങളിലും ഏറ്റവും കൂടുതൽ നടക്കുന്ന വഴിപാടാണ് ധാര. പാപശാന്തിക്കും, കാര്യ സിദ്ധിക്കും ശിവ ഭഗവാന് ചെയ്യാവുന്ന ഏറ്റവും ഉത്തമമായ വഴിപാടാണിത്. ധാരക്കിടാരം എന്ന പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് ഒഴിച്ച് ഒരു കര്‍മ്മി ആ ജലത്തില്‍ ദര്‍ഭകൊണ്ട് തൊട്ട് മന്ത്രം ജപിക്കുന്നു. ഈ സമയം മുഴുവനും പാത്രത്തിന്റെ അടിയിലുള്ള ദ്വാരത്തിലൂടെയും കൂര്‍ച്ചത്തിലൂടെയും ശിവലിംഗത്തില്‍ ജലം ധാരയായി (ഇടമുറിയാതെ) വീഴുന്നു. ഇതാണ് ഈ ചടങ്ങിന്റെ സമ്പ്രദായം. ഇതിന് ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത ഫലങ്ങളും കണക്കാക്കപ്പെടുന്നു. യോഗ്യനായ കര്‍മ്മിയെക്കൊണ്ട് ചെയ്യിച്ചാല്‍ നല്ല ഫലപ്രാപ്തി ഉണ്ടാകും.
ധാരയ്ക്ക് വിശേഷ ദിനങ്ങൾ
പാപശാന്തിയും കാര്യവിജയത്തിനും മാത്രമല്ല ആഗ്രഹസാഫല്യത്തിനും മാനസികമായ വിഷമങ്ങൾ ഒഴിയുന്നതിനും നല്ലതാണ് ജലധാര. തിങ്കളാഴ്ച, പ്രദോഷവ്രതം, ശിവരാത്രി, തിരുവാതിര എന്നീ ദിനങ്ങള്‍ ധാരക്ക് അതിവിശേഷമാണ്. ശിവരാത്രിക്ക്മി ക്കവാറും എല്ലാ ശിവ ക്ഷേത്രങ്ങളിലും ധാര നടത്തുന്നത് വളരെ പ്രധാനമാണ്. എന്നാൽ തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ശിവരാത്രിയിൽ 24 മണിക്കൂറും ഘൃതധാര നടക്കുന്നു. അന്ന് പുലർച്ചെ മുതൽ പിറ്റേന്ന് പുലർച്ചെ വരെയാണ് നെയ്യ് ധാര. ഈ ദിവസം മറ്റ് ധാരകളൊന്നും ഇവിടെ നടത്തില്ല.
അതിവേഗം അഭീഷ്ടസിദ്ധിക്ക്
അതിവേഗം അഭീഷ്ട സിദ്ധി നേടുന്നതിന് 7,12,21,41 തുടങ്ങിയ യഥാശക്തി ദിവസം ശിവ ഭഗവാന് ജലധാര ചെയ്യിക്കുന്നത് ഉത്തമമാണ്. അഷ്ടഗന്ധജലധാര എന്ന വിശേഷ ധാര നടത്തിയാൽ ശത്രുദോഷ ശാന്തി ലഭിക്കും എന്നത് പലരുടെയും അനുഭവമാണ്.
വ്യത്യസ്ത ധാരകളും ഫലങ്ങളും
ക്ഷീരധാര……കാര്യവിജയം
ഘൃതധാര …… സര്‍വൈശ്വര്യ സമൃദ്ധി
ഇളനീര്‍ധാര …… മന:ശാന്തി, പാപശാന്തി
പഞ്ചഗവ്യധാര ….പൂര്‍വ്വജന്മദുരിതശാന്തി
തേന്‍ധാര……ശാപദോഷശാന്തി
എണ്ണധാര…..രോഗശാന്തി, ആരോഗ്യം
പഞ്ചാക്ഷരം ജപിക്കണം
ധാര വഴിപാടു നടത്തുന്നവർ കഴിയുന്നത്ര പഞ്ചാക്ഷര മന്ത്രം ജപിക്കാൻ ശ്രദ്ധിക്കണം. എങ്കിലേ വഴിപാടിന് പൂർണ്ണമായ ഫലസിദ്ധി ലഭിക്കൂ. നമഃ ശിവായ എന്നതാണ് പഞ്ചാക്ഷരമന്ത്രം. മിക്കവരും ഓം എന്നുകൂടി ചേര്‍ത്ത് ഇത് ഷഡക്ഷരമായും ചൊല്ലാറുണ്ട്. എല്ലാ ദിവസവും 336 പ്രാവശ്യം ഈ മന്ത്രം ജപിക്കുന്നത് എത്ര വലിയ പാപവും അകറ്റും. വീട്ടിലോ, ക്ഷേത്രത്തിലോ ഇരുന്ന് ജപിക്കാം. നദീതീരത്തും മലമുകളിലും ഇരുന്ന് ജപിക്കുന്നത് ഏറ്റവും ശ്രേയസ്‌കരം. വെറും നിലത്ത് ഇരുന്ന് ജപിക്കരുത്. പലകയിലോ, കരിമ്പടത്തിലോ, പായയിലോ ഇരുന്ന് ജപിക്കണം. ജപവേളയില്‍ നെയ്‌വിളക്ക് കൊളുത്തുന്നത് ഉത്തമം. അതു പോലെ ശിവ ശിവ അഷ്ടോത്തരം കേൾക്കുകയോ ജപിക്കുകയോ ചെയ്യുന്നതും നല്ലതാണ്. ശിവ അഷ്ടോത്തരം കേൾക്കാൻ :
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655
ALSO READ
Story Summary: Significance and Benefits of Jala Dhara for Lord Shiva
Highlights
പാപശാന്തിക്കും, കാര്യ സിദ്ധിക്കും
ചെയ്യാവുന്ന പ്രധാന വഴിപാടാണ് ധാര
ധാരവഴിപാട് നടത്തുന്നവർ പഞ്ചാക്ഷര
മന്ത്രം ജപിച്ചാലേ പൂർണ്ണഫലം ലഭിക്കൂ
ആഗ്രഹസാഫല്യത്തിനും മാനസിക വിഷമങ്ങൾ ഒഴിയുന്നതിനും ജലധാര നല്ലതാണ്
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2025 NeramOnline.com . All rights reserved.