Saturday, June 20, 2026
Saturday, June 20, 2026
Home » നിർജല ഏകാദശി, ശനി പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലം

നിർജല ഏകാദശി, ശനി പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലം

0 comments

(2026 ജൂൺ 21 – 27)
നിർജല ഏകാദശി, ശനി പ്രദോഷം എന്നിവയാണ് 2026 ജൂൺ 21 ന് ചിങ്ങക്കൂറിൽ പൂരം നാളിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ജൂൺ 25 വ്യാഴാഴ്ചയാണ് നിർജല ഏകാദശി. മഹാവിഷ്ണു പ്രധാനമായ വ്യാഴാഴ്ച ഏകാദശിയും വരുന്നത് വളരെ വിശേഷമാണ്. അന്ന് പകൽ 1 മണി 43 മിനിട്ട് മുതൽ രാത്രി 2 മണി 45 മിനിട്ട് വരെയാണ് ഹരിവാസരം. ഈ സമയത്ത് വിഷ്ണുഭജനം മുടക്കരുത്. ആഷാഢ മാസം ശുക്ലപക്ഷ ഏകാദശിയെ നിർജല ഏകാദശി എന്നാണ് അറിയപ്പെടുന്നത്. പൂർണ്ണമായ ഉപവാസത്തോടെ നിർജല ഏകാദശി നോറ്റാൽ മറ്റ് 23 ഏകാദശികൾ കൂടി എടുത്ത ഫലം ലഭിക്കും എന്നാണ് ആചാര്യന്മാർ പറയുന്നത്. ജൂൺ 27 ശനിയാഴ്ച ശുക്ലപക്ഷ ശനി പ്രദോഷമാണ്. ശനിയാഴ്ച ദിവസം വരുന്ന പ്രദോഷം നോൽക്കുന്നത് അത്യുത്തമമാണ്. സാധാരണ പ്രദോഷ വ്രതം എടുക്കുന്നതിന്റെ ഇരട്ടി ഫലം നൽകും ശനി പ്രദോഷം. ശിവപ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളിൽ ഏറ്റവും ഫലദായകമാണ് പ്രദോഷ വ്രതം. ജൂൺ 27 ന് വൃശ്ചികക്കൂറിൽ തൃക്കേട്ട നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയും വിവേകവും ആവശ്യമാണ്. വരുമാനം ഉണ്ടാകുമെങ്കിലും അപ്രതീക്ഷിതമായി ചെലവുകളും വർദ്ധിക്കാൻ സാധ്യത. പുതിയ നിക്ഷേപങ്ങൾ ആലോചിച്ച് മാത്രം നടത്തുക. തൊഴിൽ രംഗത്ത് പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. സർക്കാർ, ബാങ്കിംഗ്, ഐ.ടി., വിദ്യാഭ്യാസ മേഖലകളിലുള്ളവർക്ക് അനുകൂലമായ ധാരാളം മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖ പരീക്ഷകളിൽ വിജയിക്കാൻ കഴിയും. വീട്ടിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം പരസ്പര സഹകരണത്തിലൂടെ അവയെല്ലാം രമ്യമായി പരിഹരിക്കാനാകും. ദാമ്പത്യ ജീവിതത്തിൽ ക്ഷമ പാലിക്കുന്നത് ഗുണകരമാകും. മത്സരപരീക്ഷകളിലും ഉന്നത പഠനത്തിനായുള്ള തയ്യാറെടുപ്പുകളിലും മികച്ച പുരോഗതി ഉണ്ടാകും.
ദോഷപരിഹാരം: ചൊവ്വാഴ്ച ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് അഭിഷേകം നടത്തുക. ഓം ശരവണ ഭവഃ 108 തവണ ജപിക്കുകയും ചെയ്യുക.

Antique Gold Finish Subha Drishti Ganapati Resin Idol (5 Inches) https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=decor-gifts&is_service=false

ഇടവക്കൂറ്
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടിശ്ശികയായി ലഭിക്കാനുള്ള തുക കൈവരും. ഭൂമി, വീട് സംബന്ധിച്ച കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. തൊഴിലിൽ സ്ഥാനക്കയറ്റത്തിനും ശമ്പളവർധനയ്ക്കും സാധ്യതയുണ്ട്. വ്യാപാരികൾക്ക് പുതിയ കരാറുകളും ഉപഭോക്താക്കളും ലഭിക്കും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. മംഗളകർമ്മങ്ങൾ നിശ്ചയിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത വർധിക്കുകയും അധ്യാപകരുടെ പിന്തുണ ലഭിക്കുകയും ചെയ്യും.
ദോഷപരിഹാരം: വെള്ളിയാഴ്ച മഹാലക്ഷ്മി അഷ്ടോത്തരശതനാമം ജപിച്ച് താമരപ്പൂ സമർപ്പിക്കുക. എന്നും ഓം ഗം ഗണപതയേ നമഃ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
വരുമാനത്തിൽ സ്ഥിരതയുണ്ടാകും. അനാവശ്യമായ എല്ലാ ചെലവുകളും കർശനമായി നിയന്ത്രിക്കേണ്ടി വരും. പഴയ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ അവസരം ലഭിക്കും. സഹപ്രവർത്തകരുമായി നല്ല രീതിയിൻ സഹകരിക്കും. വിദേശത്ത് തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സൂചനകൾ കാണാം. കുടുംബത്തിൽ മുതിർന്നവരുടെ ആരോഗ്യം ശ്രദ്ധിക്കണം. സഹോദര ബന്ധം മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് പുതിയ വിഷയങ്ങൾ പഠിക്കാൻ താൽപര്യം വർധിക്കും.
ദോഷപരിഹാരം: ബുധനാഴ്ച മഹാവിഷ്ണു ക്ഷേത്രദർശനം നടത്തി വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക. ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
സാമ്പത്തികമായി നേട്ടങ്ങൾ ലഭിക്കും. പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താൻ കഴിയും. എന്നാൽ വലിയ സാമ്പത്തിക ബാധ്യത ഒരു കാരണവശാലും ഏറ്റെടുക്കാതിരിക്കുക. തൊഴിൽ രംഗത്ത് മികവ് പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ഉദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും. കുടുംബത്തിൽ ഐക്യവും സന്തോഷവും വർധിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകും. സന്താനങ്ങളുടെ നേട്ടങ്ങൾ സന്തോഷം നൽകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നല്ല മുന്നേറ്റം ഉണ്ടാകും.
ദോഷപരിഹാരം: തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ ജലധാര നടത്തി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക. നിത്യവും ഓം നമഃ ശിവായ 108 തവണ ജപിക്കുക.

O’Kalasha Handcrafted Unni Kannan Idol with Traditional Manjadikuru & Peacock Feather https://www.okalasha.com/shop/okalasha-handcrafted-unni-kannan-idol-with-traditional-manjadikuru-peacock-feather

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ധനകാര്യത്തിൽ പുരോഗതി കാണുമെങ്കിലും ആഡംബരച്ചെലവുകൾ നിയന്ത്രിക്കണം. നിക്ഷേപങ്ങളിൽ നിന്ന് വലിയ ഗുണം ലഭിക്കാം. തൊഴിൽ രംഗത്ത് നേതൃത്വപാടവം പ്രകടിപ്പിക്കും. മറ്റ് ചിലർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ഉദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടാകും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും വേഗം പരിഹരിക്കപ്പെടും. വിദ്യാർത്ഥികൾ കലാ-കായിക മത്സരങ്ങളിൽ വിജയം നേടാൻ സാധ്യതയുണ്ട്.
ദോഷപരിഹാരം: ഞായറാഴ്ച ശിവ
ക്ഷേത്ര ദർശന നടത്തണം. ആദിത്യഹൃദയം പാരായണം ചെയ്യണം. നിത്യവും 108 തവണ ഓം ഗം ഗണപതയേ നമഃ ജപിക്കുക.

ALSO READ

കന്നിക്കൂറ്
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യപകുതി)
സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത ആവശ്യമാണ്. കടം കൊടുക്കുന്നതിലും വാങ്ങുന്നതിലും ശ്രദ്ധ വേണം. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. ഉദ്യോഗമാറ്റം ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. വീട്ടിൽ സമാധാനപരമായ അന്തരീക്ഷം ഉണ്ടാകും. വിദൂര യാത്ര വേണ്ടി വരും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. സന്താനത്തിൻ്റെ വിവാഹാലോചനയിൽ പുരോഗതി ഉണ്ടാകും. വിദ്യാർത്ഥികൾ പരീക്ഷകളിൽ മികച്ച പ്രകടനം നടത്തും
ദോഷപരിഹാരം: വെള്ളിയാഴ്ച മഹാഗണപതിക്ക് കറുക സമർപ്പിച്ച് ഗണപതി ദ്വാദശ നാമം ജപിക്കുക.

തുലാക്കൂറ്
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
സാമ്പത്തിക നേട്ടങ്ങൾ വർധിക്കും. പുതിയ വരുമാനസ്രോതസ്സുകൾ കണ്ടെത്താൻ കഴിയും. തൊഴിൽ രംഗത്ത് ദീർഘകാലമായി കാത്തിരുന്ന മികച്ച അവസരങ്ങൾ കൈവരും. വ്യാപാരികൾക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. ഗൃഹത്തിൽ മംഗളകരമായ തീരുമാനങ്ങൾ ഉണ്ടാകും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് സാധ്യതകൾ തെളിയും. തെറ്റിദ്ധാരണ പരിഹരിക്കാൻ കഴിയും.
ദോഷപരിഹാരം: വെള്ളിയാഴ്ച ശ്രീമഹാലക്ഷ്മിക്ക് നെയ് വിളക്ക് തെളിയിക്കുക. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
സമ്പാത്തികമായി സ്ഥിരതയുണ്ടാകും. പഴയ കുടിശ്ശികകൾ തീർത്ത് ലഭിക്കാൻ സാധ്യതയുണ്ട്. മക്കളുടെ പഠനപരമായ ആവശ്യത്തിന് കുറച്ച് പണം ചെലവാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനത്തിന് അർഹമായ അംഗീകാരം ലഭിക്കും. ഉദ്യോഗമാറ്റത്തിനും സാധ്യതയുണ്ട്. കുടുംബത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാമെങ്കിലും അത് വലിയ പ്രശ്നങ്ങളിലേക്ക് പോകില്ല. വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശ്രമം ആവശ്യമായ സമയമാണ്.
ദോഷപരിഹാരം: ചൊവ്വാഴ്ച ഭദ്രകാളി ക്ഷേത്രദർശനം നടത്തി നാരങ്ങാവിളക്ക് സമർപ്പിക്കുക. നിത്യവും ഓം നമോ നാരായണായ ജപിക്കുക.

Shop Now Visit Okalasha
https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
സാമ്പത്തിക കാര്യങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുയോജ്യമായ സമയം. തൊഴിൽ രംഗത്ത് വിദേശബന്ധമുള്ള അവസരങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. കുടുംബത്തിൽ സന്താനയോഗം, സന്തോഷകരമായ വാർത്തകൾ കേൾക്കും. ദാമ്പത്യജീവിതം സന്തോഷകരമാകും. മത്സരപരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. ആഗ്രഹിച്ച രീതിയിൽ ഉപരിപഠനത്തിന് യോഗമുണ്ട്
ദോഷപരിഹാരം: ഗുരുവായൂരപ്പനെ ഭജിക്കുക. ശ്രീകൃഷ്ണ ക്ഷേത്രത്തിൻ കദളിപ്പഴം സമർപ്പിക്കുക. നിത്യവും ഓം നമോ ഭഗവതേ വാസുദേവായ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി)
വരുമാനം വർധിക്കുമെങ്കിലും കുടുംബച്ചെലവുകളും ഉയരും. ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സമയം. തൊഴിൽ രംഗത്ത് പുതിയ പദ്ധതികളുടെ ചുമതല ലഭിക്കും. ഉദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും. സ്ഥാനക്കയറ്റം കിട്ടും. കുടുംബത്തിൽ സമാധാനവും നിലനിൽക്കും. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസ രംഗത്ത് നല്ല അവസരങ്ങൾ ലഭിക്കും. പുതിയ കോഴ്സിന് അഡ്മിഷൻ കിട്ടും.
ദോഷപരിഹാരം: ശനിയാഴ്ച ശാസ്‌താ ക്ഷേത്രദർശനം നടത്തി നീരാജനം തെളിയിക്കുക. ഓം ഹം ഹനുമതേ നമഃ എന്നും ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ)
സാമ്പത്തികമായി അനുകൂലമായ മുന്നേറ്റം ഉണ്ടാകും. കടം കൊടുത്ത പണം തിരിച്ചു കിട്ടും. ഭൂമി, വാഹന ലാഭം പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം എന്നിവയ്ക്ക് യോഗമുണ്ട്. തൊഴിൽ രംഗത്ത് പുതിയ പദ്ധതികളിൽ വിജയം നേടും. ഐ.ടി., ഗവേഷണ മേഖലകളിലുള്ളവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച വിജയം ലഭിക്കും.
ദോഷപരിഹാരം: ശനിയാഴ്ച നീരാജനം തെളിക്കുക. നിത്യവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി അവസാന കാൽ, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായി ഗുണകരമായ സമയമാണ്. പുതിയ വരുമാനസാധ്യത തെളിയും. നിക്ഷേപങ്ങളിൽ നിന്നും നേട്ടമുണ്ടാകും. തൊഴിൽ രംഗത്ത് ആത്മവിശ്വാസം വർധിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് അനുകൂല സമയമാണ്. കുടുംബത്തിൽ ഐക്യവും സന്തോഷവും നിലനിൽക്കും. ദീർഘനാളായി മുടങ്ങിക്കിടന്ന ചില ജോലികൾ പൂർത്തിയാകും. വിദ്യാർത്ഥികൾക്ക് പഠനത്തിലും ഗവേഷണപരമായ വിഷയങ്ങളിലും മികച്ച നേട്ടം കൈവരും.
ദോഷപരിഹാരം: വ്യാഴാഴ്ച മഹാവിഷ്ണുവിനെ ഭജിച്ച് വിഷ്ണു സഹസ്രനാമം പാരായണം ചെയ്യുക. നിത്യവും ഓം നമോ നാരായണായ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

Highlights
വിഷ്ണു പ്രധാനമായ വ്യാഴാഴ്ചയും ഏകാദശിയും ഇത്തവണ ഒന്നിച്ചു വരുന്നു

നിർജല ഏകാദശി നോറ്റാൽ മറ്റ് 23 ഏകാദശികൾ കൂടി എടുത്ത ഫലം ലഭിക്കും

സാധാരണ പ്രദോഷ വ്രതം എടുക്കുന്നതിന്റെ ഇരട്ടി ഫലം നൽകും ശനി പ്രദോഷം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?