Tuesday, March 10, 2026
Tuesday, March 10, 2026
Home » ദാരിദ്ര്യശാന്തിക്കും ധനലബ്ധിക്കും ലക്ഷ്മി ദേവിയെ ഭജിച്ചാൽ ക്ഷിപ്രഫലം

ദാരിദ്ര്യശാന്തിക്കും ധനലബ്ധിക്കും ലക്ഷ്മി ദേവിയെ ഭജിച്ചാൽ ക്ഷിപ്രഫലം

0 comments

ഐശ്വര്യവും അഭിവൃദ്ധിയും സമ്മാനിക്കുന്ന ദേവതയായ ലക്ഷ്മി ഭഗവതിയെ ഉപാസിച്ച് ധനപരമായ ക്ലേശങ്ങൾ അതിജീവിക്കാൻ വിവിധ ഉപാസനാ രീതികൾ പ്രചാരത്തിലുണ്ട്. ക്ഷേത്രദർശനം, പ്രാർത്ഥന, വ്രതാനുഷങ്ങൾ, ജപം എന്നിവയാണ് അതിൽ പ്രധാനം. ഇതിൽ തന്നെ ലളിതവും ഫലപ്രദവുമായി കണ്ടുവരുന്നത് നിഷ്ഠയോടെയുള്ള മന്ത്ര ജപമാണ്.

ദാരിദ്ര്യം മാറുന്നതിന് 12 മന്ത്രം
ദാരിദ്ര്യശാന്തിക്കും ധനലബ്ധിക്കും ലക്ഷ്മിദേവിയെ ഭജിച്ചാൽ ക്ഷിപ്രഫലം സമ്മാനിക്കുന്ന ഒന്നാണ് മഹാലക്ഷ്മി ദ്വാദശ മന്ത്രങ്ങൾ. ലക്ഷ്മീകടാക്ഷം നേടുന്നതിന് ഏറ്റവും വിശേഷപ്പെട്ട ഈ
12 മന്ത്രങ്ങൾ വ്രതമെടുത്ത് ജപിക്കുക. ഒരു വെള്ളിയാഴ്ച തുടങ്ങി 12 ദിവസം രണ്ടുനേരവും മൂന്നു പ്രാവശ്യം വീതം ജപിക്കണം. നെയ്‌വിളക്ക് കൊളുത്തി അതിനു മുമ്പിലിരുന്ന് ജപിച്ചാൽ ഫലസിദ്ധി ഉറപ്പാണെന്ന് അനുഭവസ്ഥർ പറയുന്നു:

മഹാലക്ഷ്മി ദ്വാദശ മന്ത്രം
ഓം കം കാർത്ത്യായന്യൈ നമഃ
ഓം മഹാലക്ഷ്മ്യൈ നമഃ
ഓം കമലാവാസിന്യൈ നമഃ
ഓം ശ്രീകരാംബികായൈ നമഃ
ഓം ത്രിപുരാക്ഷ്യൈ നമഃ
ഓം യോഗദായിന്യൈ നമഃ
ഓം പാപാരായേ നമഃ
ഓം സമൃദ്ധിദായൈ നമഃ
ഓം മോഹിന്യൈ നമഃ
ഓം മേധായൈ നമഃ
ഓം സനാതനായൈ നമഃ
ഓം ഉഗ്രപ്രഭായൈ നമഃ

അഷ്ടോത്തരം ദുരിതം മാറ്റും
വെള്ളിയാഴ്ചകളാണ് മഹാലക്ഷ്മി ഭജനത്തിന് ഏറ്റവും നല്ല ദിവസം. ഈ ദിവസം മഹാലക്ഷ്മി അഷ്ടോത്തരം ഭക്തിപൂർവം ഉരുവിട്ട് ദേവീ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിച്ചാൽ ദുരിതങ്ങളെല്ലാം ഒഴിയും; കഷ്‌ടപ്പാടും അലച്ചിലുകളും മാറും. അതുപോലെ അത്ഭുത ശക്തിയുള്ള ഒന്നാണ് ഓം ശ്രീം നമഃ എന്ന ലക്ഷ്‌മി ബീജമന്ത്രം. ഈ മന്ത്രം നിത്യവും 84 വീതം രാവിലെയും വൈകിട്ടും ചൊല്ലുന്നതും ധനക്ലേശങ്ങൾ മാറാൻ സഹായിക്കും. വെള്ളിയാഴ്ച, പൗർണ്ണമി, കാർത്തിക വിശേഷിച്ച് വൃശ്ചികത്തിലെ തൃക്കാർത്തിക എന്നിവ ലക്ഷ്‌മീപ്രീതി നേടാൻ ഏറ്റവും നല്ല ദിവസങ്ങളാണ്. പാലാഴിമഥനത്തിൽ പാൽക്കടലിൽ നിന്നും സർവ്വാലങ്കാര വിഭൂഷിതയായി വരണമാല്യവുമായി ലക്ഷ്മിദേവി ഉയർന്നു വന്ന ദിനമാണ് കാർത്തിക നക്ഷത്രം. അതിനാലാണ് ഈ ദിവസം പ്രധാനമായത്. വെള്ളിയാഴ്ചയുടെ അധിപതിയായ ശുക്രന്റെ ദേവത ആയതിനാലാണ് മഹാലക്ഷ്മി ദേവിക്ക് വെള്ളിയാഴ്ച വിശേഷമായത്. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ശ്രീ മഹാലക്ഷ്മി അഷ്ടോത്തരം കേൾക്കാം :

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, മൊബൈൽ:+91 094-470-20655

Story Summary: Lakshmi Dwadesha mantra for removing poverty and attain prosperity

ALSO READ

Highlights
ദ്വാദശ മന്ത്രങ്ങൾ 12 ദിവസം വ്രതമെടുത്ത് ജപിച്ചാൽ ദാരിദ്ര്യം മാറും

മഹാലക്ഷ്മി അഷ്ടോത്തരം ദുരിതങ്ങളും കഷ്‌ടപ്പാടും അലച്ചിലും മാറ്റും

ലക്ഷ്‌മി ബീജമന്ത്രം നിത്യവും ജപിച്ചാൽ ധനക്ലേശങ്ങൾ മാറ്റാൻ കഴിയും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?