Wednesday, March 25, 2026
Wednesday, March 25, 2026
Home » ശ്രീരാമനെയും ഹനുമാനെയും ഭജിക്കാൻ രാമനവമി മുതൽ 7 ദിവ്യ ദിനങ്ങൾ

ശ്രീരാമനെയും ഹനുമാനെയും ഭജിക്കാൻ രാമനവമി മുതൽ 7 ദിവ്യ ദിനങ്ങൾ

0 comments

ചൈത്രമാസ നവമി മുതൽ പൗർണ്ണമി വരെയുള്ള ദിവസങ്ങൾ ശ്രീരാമനെയും ഭഗവാന്റെ പ്രിയദാസനായ ഹനുമാൻ സ്വാമിയെയും ആരാധിക്കാൻ ശ്രേഷ്ഠമായ ഏഴ് പുണ്യ ദിനങ്ങളാണ്. പതിവായി മേടമാസത്തിൽ വരുന്ന ഈ പുണ്യ ദിനങ്ങൾ ഇത്തവണ നമ്മുടെ മീനത്തിലാണ് സമാഗതമാകുന്നത്.

7 ദിവസം വ്രതം ഉത്തമം
രാമദേവന്റെ അവതാരദിവസമായ ശ്രീ രാമനവമി ചൈത്ര നവമിയായ 2026 മാർച്ച് 26 നും ഹനുമദ് ജയന്തിയായ ചിത്രാപൂർണ്ണിമ ഏപ്രിൽ 2 വ്യാഴാഴ്ചയും ആചരിക്കുന്നു. തുടർച്ചയായി ഈ ദിനങ്ങളിലെ വ്രതവും പ്രാര്‍ത്ഥനയും ശ്രീരാമചന്ദ്രനെയും ഹനുമദ് സ്വാമിയെയും ഒരു പോലെ തൃപ്തിപ്പെടുത്തും. രാമനവമിയായ മാർച്ച് 26 മുതൽ ഹനുമദ് ജയന്തിയായ ഏപ്രിൽ 2 വരെ 7 ദിവസം സാധാരണ നിഷ്ഠകളോടെ വ്രതമെടുക്കുന്നത് നല്ലതാണ്.

വ്രത, ജപ വിധികൾ
ബ്രഹ്മചര്യം നിര്‍ബന്ധം. വ്രതദിനങ്ങളിൽ രണ്ട് നേരവും കുളിക്കണം. ശ്രീരാമ മന്ത്രങ്ങളും ഹനുമദ് മന്ത്രങ്ങളും ജപിക്കണം. ഓം രാം രാമായ നമഃ , ഓം നമോ നാരായണായ , ഓം ഹം ഹനുമതേ നമഃ എന്നീ മന്ത്രങ്ങൾ 108 തവണ വീതം ജപിക്കണം. ശ്രീരാമഅഷ്ടോത്തരം, ശ്രീരാമാഷ്ടകം, രാമായണത്തിൻ്റെ രത്നച്ചുരുക്കമായ നാമരാമായണം, വിഷ്ണുസഹസ്രനാമം, നാരായണീയം, ഭഗദവദ് ഗീത, ശ്രീമദ് ഭാഗവതം, രാമായണം,, ഹനുമാൻ ചാലിസ, ഹനുമദ് അഷ്ടോത്തരം,
ഹനുമദ് സ്തോത്രം എന്നിവ യഥാശക്തി ജപിക്കുകയും ആകാം. മഞ്ഞ അല്ലെങ്കിൽ വെള്ള നിറത്തിൽ ഉള്ള വസ്ത്രം ജപവേളയില്‍ ധരിക്കുന്നത് ഗുണകരം.

ശ്രീരാമജയം ജപിക്കണം
ഈ 7 ദിവസവും വ്രതം എടുക്കാൻ കഴിയാത്തവർക്ക് മാർച്ച് 26, ഏപ്രിൽ 1 എന്നീ ദിവസങ്ങളിൽ മാത്രം വ്രതം നോൽക്കാം. രാമനവമി വ്രതം മാർച്ച് 25 ന് തുടങ്ങി 27 ന് പൂർത്തിയാക്കാം. ഹനുമദ് ജയന്തി വ്രതം തലേന്ന് മാർച്ച് 31 സൂര്യാസ്തമയത്തിൽ തുടങ്ങി ഏപ്രിൽ 2 രാവിലെ പൂർത്തിയാക്കണം. മത്സ്യമാംസാദികൾ ത്യജിച്ച് വ്രതം പാലിക്കണം. ഹനുമാന്‍ സ്വാമി രാമഭക്തനായതിനാല്‍ ശ്രീരാമജയവും പ്രാര്‍ത്ഥിക്കണം. ഹനുമദ് ജയന്തി ദിവസം രാവിലെ തന്നെ ക്ഷേത്രദര്‍ശനം നടത്തി പ്രദക്ഷിണം വച്ച് ആജ്ഞനേയ സ്വാമിക്ക് ഏറ്റവും പ്രിയങ്കരമായ വെറ്റിലമാല സമര്‍പ്പിച്ച് അവില്‍ നിവേദ്യം വഴിപാട് നടത്തുക. ഓം ഹം ഹനുമതേ നമഃ എന്ന മന്ത്രം സ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ളതാണ്. ഈ മന്ത്രം 108 വീതം അന്ന് രാവിലെയും വൈകിട്ടും ജപിക്കണം. ഓം നമോ ഭഗവതേ ആജ്ഞനേയായ മഹാബലായ സ്വാഹാ എന്ന മന്ത്രം 48 പ്രാവശ്യം ജപിക്കുക. പിറ്റേന്ന് രാവിലെ തീര്‍ത്ഥം സേവിച്ച് വ്രതം പൂര്‍ത്തിയാക്കാം. ശ്രീരാമനവമി,
ഹനുമദ് ജയന്തി വ്രതം അനുഷ്ഠിക്കുന്നവർ ശ്രീരാമ അഷ്ടോത്തരം, ഹനുമദ് അഷ്ടോത്തരം, നമോ ആഞ്ജനേയം ഹനുമദ് കീർത്തനം, ഹനുമദ് സ്തോത്രം, നാമ രാമായണം തുടങ്ങിയ ജപിക്കുന്നത് ഉത്തമമാണ്.പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീരാമാഷ്ടകം കേൾക്കാം:

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655

Story Summary: Seven divine days for worshipping Sree Rama and Hanuman Swami

ALSO READ

Highlights
രാമദേവന്റെ തിരു അവതാരദിനമായ ശ്രീ രാമനവമി മാർച്ച് 26 വ്യാഴാഴ്ച

ഹനുമദ് ജയന്തിയായ ചിത്രാപൂർണ്ണിമ ഏപ്രിൽ 2 ന് ആചരിക്കും

രാമനവമി മുതൽ ഹനുമദ് ജയന്തി വരെ 7 ദിവസം വ്രതമെടുത്താൽ കാര്യസിദ്ധി

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?