2026 ഏപ്രിൽ 09, വ്യാഴം
കലിദിനം 1872674
കൊല്ലവർഷം 1201 മീനം 26
(കൊല്ലവർഷം 1201മീനം ൨൬)
തമിഴ് വർഷം വിശ്വവസു ഫാൽഗുനി 26
ശകവർഷം 1948 ചൈത്രം 20
ഉദയം 06.17 അസ്തമയം 06.34 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 17മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 43 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.57 pm to 03.29 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.21 am to 10.53 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.17 am to 07.49 am
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ശനിക്കു മൗഢ്യം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ രേവതിയിൽ (രേവതി ഞാറ്റുവേല) ചൊവ്വ ഉത്രട്ടാതിയിൽ ബുധൻ പൂരൂരുട്ടാതിയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ ഭരണിയിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.36 വരെ മീനം പകൽ 08.26 വരെ മേടം പകൽ 10.30 വരെ എടവം വൈകിട്ട് 12.41 വരെ മിഥുനം പകൽ 02.48 വരെ കർക്കടകം വൈകിട്ട് 04.48 വരെ ചിങ്ങം തുടർന്ന് കന്നി
ALSO READ
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.57 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.51 am to 05.38 am
പ്രാതഃസന്ധ്യ 05.15 am to to 06.26 am
സായംസന്ധ്യ 06.34 pm to 07.46 pm
ഇന്നത്തെ നക്ഷത്രം
കാലത്ത് 08.48 വരെ തൃക്കേട്ട തുടർന്ന് മൂലം
തിഥി ദൈർഘ്യം
രാത്രി 09.20വരെ കൃഷ്ണപക്ഷ സപ്തമി തുടർന്ന് അഷ്ടമി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: പൂരാടം തിഥി: കൃഷ്ണപക്ഷ അഷ്ടമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: മൂലം
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച
ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക. വരുന്ന ഒരു വർഷം പക്കനാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ :
പൂയം, ആയില്യം, അനിഴം, ചോതി, അത്തം, പൂരം,
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
തൃക്കേട്ട, വിശാഖം, ചിത്തിര, ഉത്രം, ഉത്രട്ടാതി, രേവതി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
ദിവസഗുണ വർധനവിന്
ദിനദോഷങ്ങൾ ശമിക്കുന്നതിനും ദിവസഗുണ വർധനവിനും സരസ്വതീ ഭജനം നടത്തുക:
സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതുമേ സദാ
സരസ്വതീ നമസ്തുഭ്യം സർവ്വദേവീ നമോ നമഃ
ശാന്തരൂപേ ശശിധരേ, സർവ്വയോഗേ നമോ നമഃ
നിത്യാനന്ദേ നിരാധാരേ, നിഷ്കളായേ നമോ നമഃ
വിദ്യാധരേ, വിശാലാക്ഷീ ശുദ്ധജ്ഞാനേ നമോ നമഃ
ശുദ്ധസ്ഫടികരൂപായേ, സൂക്ഷ്മരൂപേ നമോ നമഃ
ശബ്ദബ്രഹ്മീ ചതുർഹസ്തേ സർവ്വസിദ്ധൈ നമോ നമഃ
മുക്താലംകൃത സർവാംഗേ, മൂലാധാരേ നമോ നമഃ
മൂലമന്ത്രസ്വരൂപായേ, മൂലശക്ത്യൈ നമോ നമഃ
മനോന്മമണീ, മഹായോഗൈ, വാഗീശ്വൈര്യൈ നമോ നമഃ
വാഗ്‌ന്യൈ വരദഹസ്തായേ, വരദായേ നമോ നമഃ
വേദായേ വേദരൂപായേ, വേദാന്തായേ നമോ നമഃ
ഗുണദോഷവിവർജ്ജിന്യൈ, ഗുണദീപ്ത്യൈ നമോ നമഃ
സർവജ്ഞാനേ സദാനന്ദേ സർവ്വരൂപേ നമോ നമഃ
സമ്പന്നായേ, കുമാരീ ച സർവജ്ഞൈ തേ നമോ നമഃ
യോഗാനാര്യൈ ഉമാദേവ്യൈ, യോഗാനന്ദേ നമോ നമഃ
ദിവ്യജ്ഞാന ത്രിനേത്രായേ, ദിവ്യമൂർത്തേ നമോ നമഃ
അർദ്ധചന്ദ്രജടാധാരീ, ചന്ദ്രബിംബേ നമോ നമഃ
ചന്ദ്രാദിത്യ ജടാധാരീ, ചന്ദ്രബിംബേ നമോ നമഃ
അണുരൂപേ, മഹാരൂപേ, വിശ്വരൂപേ നമോ നമഃ
അണിമദ്ധ്യാഷ്ടസിദ്ധായേ, ആനന്ദായേ നമോ നമഃ
ജ്ഞാനവിജ്ഞാനരൂപായേ, ജ്ഞാനമൂർത്തേ നമോ നമഃ
നാനാശാസ്ത്രസ്വരൂപായേ, നാനാരൂപേ നമോ നമഃ
പത്മജാ പത്മവംശാ ച പത്മരൂപേ നമോ നമഃ
പരമേഷ്ട്യൈ പരാമൂർത്തേ, നമസ്തേ പാപനാശിനീ
മഹാദേവീ, മഹാകാളീ, മഹാലക്ഷ്മീ നമോ നമഃ
ബ്രഹ്മവിഷ്ണുശിവായൈ ച, ബ്രഹ്മനാര്യൈ നമോ നമഃ
കമലാകരപുഷ്പാ ച, കർമ്മരൂപേ നമോ നമഃ
കപാലീ കർമ്മദീപ്തായേ, കർമ്മദായീ നമോ നമഃ
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം : പ്രഭാത ഭക്ഷണത്തിനു മുൻപായി ഒരുപിടി ധാന്യം പറവകൾക്ക് നൽകുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം
പ്രതികൂല നിറം: കറുപ്പ്, കടുംനീല
ഗുരുപീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Prathidina Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.