Wednesday, May 6, 2026
Wednesday, May 6, 2026
Home » ഗണേശ സങ്കഷ്ടഹര ചതുർത്ഥി, വാരാഹി പഞ്ചമി, കാലാഷ്ടമി; ഈ ആഴ്ചത്തെ നക്ഷത്രഫലം

ഗണേശ സങ്കഷ്ടഹര ചതുർത്ഥി, വാരാഹി പഞ്ചമി, കാലാഷ്ടമി; ഈ ആഴ്ചത്തെ നക്ഷത്രഫലം

0 comments


(2026 ഏപ്രിൽ 5 – 11)
ഗണേശ സങ്കഷ്ടഹര ചതുർത്ഥി, വാരാഹി പഞ്ചമി, കാലാഷ്ടമി എന്നിവയാണ് 2026 ഏപ്രിൽ 5 ന് തുലാക്കൂറിൽ വിശാഖം നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ വിശേഷങ്ങൾ. വാരം ആരംഭിക്കുന്ന മീനം 23 തിങ്കളാഴ്ചയാണ് ഗണേശ സങ്കടചതുർത്ഥി. ഈ ദിവസം ആരംഭിക്കുന്ന ഗണേശ പ്രാർത്ഥനകൾ എല്ലാ സങ്കടങ്ങൾക്കും അറുതി വരുത്തും. അതിനാലാണ് ഈ ദിനത്തെ സങ്കടഹര ചതുർത്ഥിയെന്ന് വിളിക്കുന്നത്. ഗണപതി പൂജയിലൂടെ ദുരിതനിവൃത്തി വരുത്താൻ ശ്രമിക്കുന്നവർക്ക് ഉത്തമ ദിവസമാണ് മീനത്തിലെ കൃഷ്ണപക്ഷ ചതുർത്ഥിയിൽ വരുന്ന ഗണേശ സങ്കഷ്ട ചതുർത്ഥി. ഏപ്രിൽ 7 ചൊവ്വാഴ്ചയാണ് വാരാഹിപഞ്ചമി. ഉഗ്രമൂർത്തിയും ക്ഷിപ്രപ്രസാദിനിയും ശക്തി സ്വരൂപിണിയുമായ ആദിപരാശക്തിയുടെ സേനാനായിക വാരാഹി ദേവിയെ ഭജിക്കാൻ ഏറ്റവും ഉത്തമ ദിവസമാണ് പഞ്ചമി തിഥി. ഏപ്രിൽ 10 നാണ് ശിവ ഭഗവാൻ്റെ ഭൈരവരൂപത്തെ ആരാധിക്കാൻ ശ്രേഷ്ഠമായ കാലാഷ്ടമി. 11 ന് മകരക്കൂറിൽ തിരുവോണം നക്ഷത്രം മൂന്നാം പാദത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക കാൽ)
പൊതുവേ ഗുണദോഷ സമ്മിശ്ര സമയമായിരിക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങൾ മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കുക. വരവിനേക്കാൾ ചിലവ് കൂടാൻ സാധ്യതയുണ്ട്. സാമ്പത്തിക നിയന്ത്രണം പാലിക്കുക. ക്ഷേത്രദർശനവും വഴിപാടുകളും നടത്തുന്നത് മനഃശാന്തിക്ക് സഹായിക്കും. ജോലിസ്ഥലത്ത് ചുമതലകൾ വർദ്ധിക്കാൻ സാധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നവർ വിദഗ്ദ്ധോപദേശം തേടുന്നത് ഗുണകരമാകും. വീട്ടിൽ സമാധാനവും സന്തോഷവും നിലനിൽക്കും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂർത്തിയാക്കാനാകും. ആരോഗ്യകാര്യങ്ങളിൽ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. എങ്കിലും ഭയപ്പെടാനില്ല. ദൂരയാത്രയ്ക്ക് സാധ്യത കാണുന്നു. പുതിയ അവസരങ്ങളും സഹപ്രവർത്തകരുടെ പിന്തുണയും ലഭിക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും മികച്ച വിജയം കൈവരിക്കും. ഓം നമോ നാരായണായ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക മുക്കാൽ, രോഹിണി, മകയിരം പകുതി)
സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. ജോലി സംബന്ധമായ കാര്യങ്ങൾക്കുള്ള യാത്രകൾ ഗുണം ചെയ്യും. സാമ്പത്തിക നേട്ടമുണ്ടാകും. കർമ്മരംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. വീട് മാറ്റത്തിനോ പുതിയ വാഹനം വാങ്ങാനോ ഉള്ള ശ്രമങ്ങൾ വിജയിക്കാം. സഹപ്രവർത്തകരുടെ സഹായം കിട്ടും. ആത്മവിശ്വാസം വർദ്ധിക്കുന്ന സമയം. വിവാഹക്കാര്യത്തിൽ തീരുമാനം വരും. പരീക്ഷകളിലും മത്സരങ്ങളിലും വിജയം കൈവരിക്കും. തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് നല്പതാണ്. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം പകുതി, തിരുവാതിര, പുണർതം മുക്കാൽ)
വരുമാനത്തിൽ വർദ്ധനവുണ്ടാകാം. പണമിടപാടുകളിൽ ജാഗ്രത വേണം. കർമ്മരംഗത്ത് തിരക്ക് കൂടും. ഭാവിയിൽ ഗുണകരമാകുന്ന ചില കാര്യങ്ങൾ സംഭവിക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കണം. വിനോദം, പ്രാർത്ഥന എന്നിവയിൽ ഏർപ്പെടുന്നത് നല്ലതാണ്. ആഗ്രഹിച്ച കാര്യങ്ങൾ സാധിച്ചെടുക്കാൻ കഠിനാധ്വാനം വേണ്ടിവരും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. പുതിയ സുഹൃത്തുക്കളെ ലഭിക്കും. സാമൂഹത്തിൽ നിലയും വിലയും ഉണ്ടാകും. അംഗീകാരങ്ങൾ ലഭിക്കും. ദൂരയാത്രകൾ ഗുണകരമായി ഭവിക്കും. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യതയുണ്ട്. തടസ്സപ്പെട്ടു കിടന്ന കാര്യങ്ങൾ വേഗം പൂർത്തിയാക്കാൻ സാധിക്കും. പരീക്ഷകളിലും മത്സരങ്ങളിലും മികച്ച വിജയം കൈവരിക്കും. ഓം ഗം ഗണപതയേ നമഃ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം കാൽ , പൂയം, ആയില്യം)
ബന്ധുക്കളുമായുള്ള തർക്കങ്ങൾ ഒഴിവാക്കാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് നല്ലതാണ്. ഭക്ഷണ കാര്യത്തിൽ ശ്രദ്ധിച്ചാൽ ഉദരസംബന്ധമായ അസ്വസ്ഥതകൾ ഒഴിവാക്കാം. അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്ത ലഭിക്കാൻ സാധ്യതയുണ്ട്. പണമിടപാടുകളിൽ അതീവ ശ്രദ്ധ പുലർത്തണം. ജോലിയിൽ പുരോഗതി ഉണ്ടാകും. വെല്ലുവിളികൾ അതിജീവിക്കാനാകും. സ്ഥാനക്കയറ്റം അല്ലെങ്കിൽ ശമ്പളവർദ്ധനവിന് സാധ്യത കാണുന്നു. മനസ്സിനെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. പുതിയ സൗഹൃദങ്ങൾ വഴി ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കണം. ആഗ്രഹിച്ച കാര്യങ്ങൾ വലിയ തടസ്സങ്ങളില്ലാതെ നടക്കും. വീട്ടിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ലളിതാ സഹസ്രനാമം ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം കാൽ ഭാഗം)
അമിതമായ ജോലിഭാരം കാരണം ശാരീരിക തളർച്ച അനുഭവപ്പെട്ടേക്കാം; വിശ്രമം അനിവാര്യം. അപ്രതീക്ഷിത ചിലവുകൾ വരാൻ സാധ്യതയുണ്ട്. കരുതിയിരിക്കുക. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. വീട് നിർമ്മാണം അല്ലെങ്കിൽ വാഹനം വാങ്ങുന്നത് സംബന്ധിച്ച കാര്യത്തിൽ തീരുമാനം എടുക്കും. പണമിടപാടുകളിൽ വിവേകം കാണിക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും. തൊഴിൽരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാനാകും. മുതിർന്ന വ്യക്തിയുടെ, മേലധികാരികളുടെ പ്രീതി പിടിച്ചുപറ്റും. സാമ്പത്തികമായി മികച്ച അവസ്ഥയായിരിക്കും. എന്നാൽ, സംസാരത്തിൽ മിതത്വം പാലിക്കുന്നത് അനാവശ്യ ശത്രുത ഒഴിവാക്കാൻ സഹായിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ അവസരം ലഭിക്കും. കലാ-സാഹിത്യ രംഗത്ത് അംഗീകാരം തേടിയെത്തും. ദൂരയാത്രകൾക്ക് സാധ്യതയുണ്ട്. അത് ഗുണകരമായി ഭവിക്കും. പരീക്ഷ, അഭിമുഖങ്ങൾ തുടങ്ങിയവയിൽ ശോഭിക്കാനാകും. ഓം ശ്രീം നമഃ ജപിക്കുക.

ALSO READ

കന്നിക്കൂറ്
(ഉത്രം മുക്കാൽ, അത്തം, ചിത്തിര പകുതി)
ജീവിതപങ്കാളിയുമായി ചേർന്ന് എടുക്കുന്ന തീരുമാനങ്ങൾ ഭാവിയിൽ ഗുണകരമാകും. അപ്രതീക്ഷിതമായി ധനസഹായം ലഭിക്കാൻ സാധ്യതയുണ്ട്. കൃത്യസമയത്ത് ആഹാരം കഴിക്കാനും വിശ്രമിക്കാനും ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം, അനാവശ്യ തർക്കങ്ങളിൽ ഇടപെടാതിരിക്കുന്നത് മന:സമാധാനം നൽകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ സാഹചര്യമാണ്. ജോലിഭാരം വർദ്ധിക്കാൻ സാധ്യതയുണ്ട്. എങ്കിലും ജോലിയിൽ ഉന്നതരുടെ പ്രശംസ ലഭിക്കും. സാമ്പത്തികമായി മെച്ചപ്പെട്ട സമയമാണെങ്കിലും അനാവശ്യ ചെലവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. വീട്ടിൽ സന്തോഷം നിലനിൽക്കും. ജോലിയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനാകും. മുടങ്ങിക്കിടന്ന പണമിടപാടുകൾ പൂർത്തിയാകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കാം. പരീക്ഷകളിലും അഭിമുഖങ്ങളിലും മികച്ച വിജയം പ്രതീക്ഷിക്കാം. ഓം വചത്ഭുവേ നമഃ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര പകുതി, ചോതി, വിശാഖം മുക്കാൽ)
അനാവശ്യമായ ആഡംബര ചിലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. ചില തീരുമാനങ്ങൾ ഭാവിയിൽ ഗുണം ചെയ്യും. ഭക്ഷണ കാര്യത്തിലും കൃത്യമായ വിശ്രമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
ജോലിയിൽ ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം, എങ്കിലും സഹപ്രവർത്തകരുടെ സഹായം ലഭിക്കും. പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തികമായി മെച്ചപ്പെട്ട സമയമാണ്. പുതിയ വസ്തുവോ വാഹനമോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും. പുതിയ സുഹൃദ്ബന്ധങ്ങൾ വഴി വലിയ നേട്ടങ്ങൾ ഉണ്ടാകും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് ഈ വാരം അനുകൂലമായ വാർത്തകൾ ലഭിക്കാം. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. ഓം ഹം ഹനുമതേ നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം കാൽ , അനിഴം, തൃക്കേട്ട) തൊഴിൽരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ തേടിയെത്തും. സാമ്പത്തിക നില മെച്ചപ്പെടും. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയമാണ്.  കടബാധ്യതകൾ തീർക്കാൻ സാധിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. മനസ്സിനെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. സഹോദരങ്ങളിൽ നിന്നോ അടുത്ത ബന്ധുക്കളിൽ നിന്നോ സഹായം ലഭിക്കും. വീട് പണി പൂർത്തിയാക്കാനോ പുതിയ വാഹനം വാങ്ങാനോ ഉള്ള ശ്രമങ്ങൾ വിജയിക്കും. അപ്രതീക്ഷിതമായി ചില ധനസഹായം ലഭിക്കാൻ സാധ്യതയുണ്ട്. സഹപ്രവർത്തകരുമായി തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. പരീക്ഷകളിൽ ഉന്നത വിജയം പ്രതീക്ഷിക്കാം. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം കാൽ)
ഉത്തരവാദിത്തങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ശ്രദ്ധിക്കും. അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് നല്ലതാണ്. കണ്ണിനോ ഉദരത്തിനോ ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. സമ്മിശ്ര ഫലങ്ങളായിരിക്കും. തൊഴിൽരംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും. കുടുംബാംഗങ്ങളുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കുന്നത് ഉചിതമാണ്. മനസ്സിനെ അലട്ടിയിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താൻ അവസരം ലഭിക്കും. യാത്രകൾ വഴി നേട്ടങ്ങൾ പ്രതീക്ഷിക്കാം. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും വിജയം കൈവരിക്കും. തൊഴിലന്വേഷകർക്ക് അനുകൂലമായ മറുപടി ലഭിക്കാൻ സാധ്യതയുണ്ട്. ഓം ശ്രീം നമഃ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം പകുതി)
സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധ വേണം.
അപ്രതീക്ഷിത ചിലവുകൾ വന്നേക്കാമെങ്കിലും ധനസഹായങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
ജോലിയിൽ സ്ഥാനക്കയറ്റത്തിനോ ശമ്പള വർദ്ധനവിനോ ഉള്ള സാധ്യത കാണുന്നു. ഭക്ഷണ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഉചിതമാണ്. ചില അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബാംഗങ്ങളുമായി ചേർന്ന് സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ശുഭവാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാനോ വീട് നവീകരിക്കാനോ ഉള്ള ശ്രമങ്ങൾ വിജയിക്കും. കർമ്മരംഗത്ത് സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ ലഭിക്കും. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുക. ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കാൻ കഠിനാധ്വാനം വേണ്ടിവരും. അനാവശ്യ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് മാനസിക സമാധാനത്തിന് നല്ലതാണ്. പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കാൻ സാധിക്കും. ഓം ഭദ്രകാള്യൈ നമഃ  ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം പകുതി, ചതയം, പൂരൂരുട്ടാതി മുക്കാൽ)
വരുമാനത്തിൽ വർദ്ധനവുണ്ടായി സാമ്പത്തിക സ്ഥിതി ഭദ്രമാകും. കർമ്മരംഗത്ത് ഉത്തരവാദിത്തങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കണം.
ആത്മവിശ്വാസം വർദ്ധിക്കും. പുതിയ സുഹൃദ്ബന്ധങ്ങൾ വഴി നേട്ടങ്ങൾ ഉണ്ടാകും. അനാവശ്യ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് നന്നായിരിക്കും. ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂർത്തിയാക്കാൻ സാധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സാഹചര്യമായിരിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ദൂരയാത്രകൾക്ക് സാധ്യത കാണുന്നു, ഇത് ഗുണകരമായി ഭവിക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും മികച്ച വിജയം കൈവരിക്കാൻ സാധിക്കും. ഓം നമോ ഭഗവതേ വാസുദേവായ ജപിക്കുക.

മീനക്കൂറ്
(പൂരൂരുട്ടാതി കാൽ , ഉത്രട്ടാതി, രേവതി)
പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താൻ അവസരം ലഭിക്കും. അപ്രതീക്ഷിത ചിലവുകൾ വന്നേക്കാം. എങ്കിലും സാമ്പത്തിക സ്ഥിതി ഭദ്രമായിരിക്കും. സഹപ്രവർത്തകരുടെ സഹായം ലഭിക്കും. സ്വന്തം കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. യാത്രാവേളകളിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. വീട് പണി പൂർത്തിയാക്കാനും പുതിയ വാഹനം വാങ്ങാനും അനുകൂല സമയമാണ്. സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ സഹായം പ്രതീക്ഷിക്കാം. മനസ്സിനെ അലട്ടിയിരുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുക. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ തേടിയെത്തും. സാമ്പത്തിക കാര്യങ്ങളിൽ അൽപം നിയന്ത്രണം ആവശ്യമാണ്. കുടുംബാംഗങ്ങളുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. തടസ്സപ്പെട്ടു കിടന്ന പല കാര്യങ്ങളും പൂർത്തിയാക്കാൻ സാധിക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും മികച്ച വിജയം കൈവരിക്കും. ഓം നമഃ ശിവായ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?