വാരാഹി പഞ്ചമി, ഇടവമാസത്തിലെ ആയില്യം, ഷഷ്ഠി എന്നിവയാണ് 2026 മേയ് 17 ന് കാർത്തിക നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ഇടവത്തിലെ ശുക്ല പക്ഷ പഞ്ചമി മേയ് 21 വ്യാഴാഴ്ചയാണെങ്കിലും വാരാഹി ദേവിക്ക് പ്രധാനമായ പഞ്ചമി തിഥി
സന്ധ്യയ്ക്ക് വരുന്നത് തലേന്ന് ബുധനാഴ്ചയാണ്. 20 ന് പകൽ 11:07 മുതൽ 21 ന് രാവിലെ 8:27 വരെയാണ് പഞ്ചമി. അന്നാണ് ഇടവത്തിലെ ആയില്യവും ഷഷ്ഠി വ്രതവും. മേയ് 23 വരെയുള്ള ആഴ്ചയിൽ ഗ്രഹനിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ബുധൻ, ശുക്രൻ, ചൊവ്വ എന്നിവയുടെ സ്വാധീനം ഇവ എല്ലാവരുടെയും തൊഴിലും സാമ്പത്തികകാര്യങ്ങളിലും നിർണായക സ്വാധീനം ചെലുത്തും.
23 ന് പൂരം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്ര ഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക ¼)
ചെലവിൽ നിയന്ത്രണം പാലിക്കണം. പഴയ കുടിശ്ശികകൾ തീർത്ത ലഭിക്കാനിടയുണ്ട്. തൊഴിൽ രംഗത്ത് മേലധികാരികളുടെ പ്രശംസ ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയം. കുടുംബത്തിൽ ചെറിയ അഭിപ്രായ ഭിന്നത വന്നാലും വേഗം പരിഹരിക്കും. മറ്റുള്ളവരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നത് വേദനിപ്പിക്കും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ ശ്രദ്ധ വർധിക്കും.
പരിഹാരം: ചൊവ്വാഴ്ച ഹനുമാൻ സ്വാമിക്ക് വെറ്റിലമാല സമർപ്പിക്കുക. ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക.

https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=jewellery&=false
ഇടവക്കൂറ്
(കാർത്തിക ¾, രോഹിണി, മകയിരം ½)
ബിസിനസ് ചെയ്യുന്നവർക്ക് പുതിയ കരാറുകൾ ലഭിക്കും. ജോലി സ്ഥലത്ത് ആത്മവിശ്വാസം ഉയരും. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ കേൾക്കും. സാമ്പത്തികമായി സമയം നല്ലതാണ്. എന്നാൽ അപ്രതീക്ഷിതമായി കുറച്ച് പണം ചിലവാകുന്നത് മനസ്സിനെ അലട്ടും. മുതിർന്നവരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നിരവധി അവസരങ്ങൾ ലഭിക്കും. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കും. വികാരങ്ങൾ നിയന്ത്രിക്കാൻ നോക്കണം. പഠനത്തിൽ മുടക്കം നേരിട്ടവർക്ക് വീണ്ടും അവസരങ്ങൾ ലഭിക്കും.
പരിഹാരം: വെള്ളിയാഴ്ച മഹാലക്ഷ്മി അഷ്ടോത്തരം ജപിക്കുക. എന്നും ഓം ഗം ഗണപതേ നമഃ 108 തവണ ജപിക്കുക.
മിഥുനക്കൂറ്
(മകയിരം ½, തിരുവാതിര, പുണർതം ¾)
ചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ സാമ്പത്തിക സമ്മർദ്ദം ഉണ്ടാകാം. വിദേശ ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂല സൂചനകൾ. കുടുംബത്തിൽ മുതിർന്നവരുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. കുടുംബാംഗങ്ങളെ പിണക്കരുത്. ചില തീരുമാനങ്ങളെ പിന്തുണയ്ക്കാൻ അവർ വിസമ്മതിക്കാം. ബിസിനസ്സ് ചെയ്യുന്നവർക്ക് അനുകൂല ഫലം ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് ശുഭകരമായ അവസരങ്ങൾ സംജാതമാകും. കഠിനാധ്വാനം ഗുണം ചെയ്യും. വിദ്യാർത്ഥികൾക്ക് പുതിയ കോഴ്സുകൾ തിരഞ്ഞെടുക്കാൻ നല്ല സമയം.
പരിഹാരം: ബുധനാഴ്ച വിഷ്ണു ക്ഷേത്രദർശനം നടത്തുക. നിത്യവും ഓം നമോ നാരായണായ 108 തവണ ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം ¼, പൂയം, ആയില്യം)
സാമ്പത്തികമായി സ്ഥിരത ഉണ്ടാകുമെങ്കിലും അനാവശ്യ ചിലവ് ഒഴിവാക്കണം. കുടുംബാംഗങ്ങളുമായുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കണം. ശീലങ്ങളിൽ മാറ്റം വരുത്തുക.
തൊഴിൽ രംഗത്ത് പുരോഗതി ലഭിക്കും. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല മാറ്റങ്ങൾ. മറ്റുള്ളവരുടെ ജോലിയെ പ്രശംസിക്കുക. അവരുടെ ജോലിയിലെ പോരായ്മകൾ പരിഹരിക്കാൻ സഹായം ചെയ്യുക. സമയം നിങ്ങൾക്ക് വളരെ നല്ലതാണെന്ന് തെളിയിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. ആഗ്രഹിച്ച സ്കൂളിലോ കോളേജിലോ പ്രവേശനം നേടാൻ കഴിയാതെ വരാം. പഠനത്തിൽ ശ്രദ്ധക്കുറവ് ഒഴിവാക്കണം.
പരിഹാരം: തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ ധാര നടത്തുക. എന്നും ഓം നമഃ ശിവായ 108 തവണ ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം ¼)
പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സമയം. ജോലിയിൽ ഉയർച്ച പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗളകാര്യ ചർച്ചകൾ നടക്കും. സ്വജനങ്ങളുടെ അമിതമായ ആവശ്യങ്ങൾ നിറവേറ്റാൻ അധിക സമ്മർദ്ദം അനുഭവിക്കും. ആർക്കും കൂടുതൽ വാഗ്ദാനങ്ങൾ നൽകരുത്. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി സ്വയം തളരരുത്. അപ്രതീക്ഷിത യാത്ര നടത്തേണ്ടി വന്നേക്കാം. പ്രതികൂല സാഹചര്യങ്ങൾ അതിജീവിക്കും. വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ പിന്തുണ ലഭിക്കും. സാമ്പത്തികമായി ഭാഗ്യം കൂടും.
പരിഹാരം: ഞായറാഴ്ച സൂര്യനമസ്കാരം ചെയ്യുക. ഓം ഭാസ്കരായ നമഃ 108 തവണ
ജപിക്കുക.
ALSO READ
കന്നിക്കൂറ്
(ഉത്രം ¾, അത്തം, ചിത്തിര ½)
സാമ്പത്തിക കാര്യങ്ങളിൽ കരുതലോടെ മുന്നോട്ട് പോകണം. പണത്തിന് കടുത്ത ആവശ്യമുണ്ടാകും, തൊഴിൽ മേഖലയിൽ മത്സരങ്ങൾ കൂടും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ധൈര്യം, ആത്മവിശ്വാസം വർദ്ധിക്കും. എല്ലാ തീരുമാനങ്ങളും വേഗത്തിൽ എടുക്കാൻ കഴിയും. പലരുടെയും ജീവിതത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ സംഭവിക്കാം. എന്നാലും ധൃതിയിൽ ആഘോഷം നടത്തുന്നത് ഒഴിവാക്കുക. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച നേട്ടം ലഭിക്കും. വിദേശ പഠന ശ്രമങ്ങൾക്ക് ഗുണകരമായ സമയം.
പരിഹാരം: ബുധനാഴ്ച ഗണപതി ക്ഷേത്ര ദർശനം നടത്തുക. നിത്യവും ഓം ഗം ഗണപതയേ നമഃ 108 തവണ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര ½, ചോതി, വിശാഖം ¾)
ബിസിനസ് മേഖലയിൽ നേട്ടം പ്രതീക്ഷിക്കാം. ജോലി ചെയ്യുന്നവർക്ക് പുതിയ ചുമതലകൾ ലഭിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. നിയമവിരുദ്ധമായ നിക്ഷേപങ്ങൾ ഒഴിവാക്കുക. ചില കാര്യങ്ങൾ, കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെടാൻ സാധ്യത. കുടുംബത്തിൽ സന്തോഷകരമായ കൂടിച്ചേരലുകൾ നടക്കും. പഠനത്തിൽ കൂടുതൽ ഏകാഗ്രത ആവശ്യമാണ്.
പരിഹാരം: വെള്ളിയാഴ്ച ദേവീ ക്ഷേത്രത്തിൽ നെയ്യ് വിളക്ക് തെളിയിക്കുക. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം ¼, അനിഴം, തൃക്കേട്ട)
തൊഴിൽ രംഗത്ത് മാറ്റങ്ങൾ അനുകൂലമാകും. ജോലിസ്ഥലത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. കാര്യങ്ങൾ പൂർണ്ണമായും അനുകൂലമായിരിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയിക്കാൻ സാധിക്കും. അവസരങ്ങൾ ഗൗരവമായി കാണണം. ഒന്നും കൈവിട്ടുപോകാൻ അനുവദിക്കരുത്. സാമ്പത്തിക സമ്മർദ്ദങ്ങൾ കുറയും. പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. കുടുംബത്തിൽ ചില കാര്യങ്ങളിൽ ക്ഷമ ആവശ്യമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം സന്തോഷം നൽകും.
പരിഹാരം: ചൊവ്വാഴ്ച സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം നടത്തുക.
നിത്യവും ഓം വചത്ഭുവേ നമഃ 108 തവണ ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം ¼)
വരുമാനം വർദ്ധിപ്പിക്കാനും അത് സമ്പാദ്യത്തിലേക്ക് ചേർക്കാനും കഴിയും. പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കും. വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. വിദൂര / വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. ഇത്തരം യാത്രകൾ മൂലം നേട്ടമുണ്ടാകും. തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ തുറക്കും. കുടുംബത്തിൽ ഐശ്വര്യകരമായ അന്തരീക്ഷം. പഠനത്തിൽ അലസത ഒഴിവാക്കണം. സാമ്പത്തികമായി മിതത്വം പാലിക്കണം.
പരിഹാരം: വ്യാഴാഴ്ച ശ്രീകൃഷ്ണന് പാൽപായസം നേർച്ച നടത്തുക. നിത്യവും ഓം ക്ലീം കൃഷ്ണയ നമഃ 108 തവണ ജപിക്കുക.
മകരക്കൂറ്
(ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ആക്രമണോത്സുകത വർദ്ധിക്കും. പങ്കാളിയുമായി തർക്കമുണ്ടാകാൻ സാധ്യത. സാമ്പത്തികമായി ഉയർച്ച താഴ്ചകൾ ഉണ്ടാകും. പണത്തിന്റെ കാര്യത്തിൽ വലിയ നിസ്സഹായത തോന്നും. അതിനാൽ ധന ഇടപാടുകളിൽ ജാഗ്രത വേണം. തൊഴിൽ രംഗത്ത് പുതിയ ചുമതലകൾ ലഭിക്കും. കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ വന്നേക്കാം. ബന്ധങ്ങൾ ശക്തമാക്കാനാകും. വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശ്രമം ആവശ്യമാണ്.
പരിഹാരം: ശനിയാഴ്ച അയ്യപ്പ ക്ഷേത്രത്തിൽ നീരാജനം തെളിയിക്കുക. നിത്യവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സാമ്പത്തിക പുരോഗതി ഉണ്ടാകും. ബിസിനസിൽ പുതിയ പങ്കാളിത്തങ്ങൾ വരാം. ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. തീരുമാനങ്ങളും എടുക്കാൻ പൂർണ്ണമായും പ്രാപ്തരാകും. തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ, അത് സ്വന്തം താൽപ്പര്യത്തെ ദോഷകരമായി ബാധിക്കും. വീട്ടിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. വിദ്യാർത്ഥികൾക്ക് സാങ്കേതിക പഠനങ്ങളിൽ വിജയം.
പരിഹാരം: ശനിയാഴ്ച അന്നദാനം നടത്തുക.
മീനക്കൂറ്
(പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
തൊഴിൽ രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാകും. വൈദഗ്ധ്യമുള്ള മേഖലയിൽ മുന്നേറാൻ നിരവധി അവസരങ്ങൾ ലഭിക്കും . സാമ്പത്തികമായി സ്ഥിരതയും ലാഭവും. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് അധികം ചിന്തിക്കാതെ കൂടുതൽ ശ്രദ്ധ നൽകണം. എന്തെങ്കിലും പദ്ധതികൾ ഇടുമ്പോൾ, പങ്കാളിയുടെ ആവശ്യങ്ങൾ അവഗണിക്കരുത്. തർക്കങ്ങൾ ഒഴിവാക്കണം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ആത്മവിശ്വാസം ലഭിക്കും. കലാരംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കാം.
പരിഹാരം: വ്യാഴാഴ്ച വിഷ്ണുസഹസ്രനാമം ജപിക്കുക. നിത്യവും ഓം നമോ ഭഗവതേ വാസുദേവായ 108 തവണ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Highlights
വാരാഹി പ്രധാനമായ പഞ്ചമിതിഥി
സന്ധ്യയ്ക്കുള്ളത് ബുധനാഴ്ച
മേയ് 21 വ്യാഴാഴ്ചയാണ് ഇടവത്തിലെ
ആയില്യവും ഷഷ്ഠി വ്രതവും
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.