1202 തുലാമാസം നിങ്ങൾക്കെങ്ങനെ?
1202 തുലാം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെസാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിൻ്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
മേടക്കൂറ്
( അശ്വതി, ഭരണി , കാർത്തിക 1/4 )
മുൻകോപം നിയന്ത്രണ വിധേയമാക്കണം. സാഹസ പ്രവ്യത്തികളിൽ നിന്നും വിട്ടു നിൽക്കണം ആകുല ചിന്തകൾ മനസ്സ് അസ്വസ്ഥമാക്കും ആവശ്യമില്ലാത്ത എടുത്തു ചാട്ടം ഒഴിവാക്കുക ദാമ്പത്യ ജീവിതത്തിൽ വിട്ടു വീഴ ചാ മനോഭാവം കൈക്കൊള്ളണം പുതിയ ഉത്തരവാദിത്യങ്ങൾ ഏറ്റെടു ക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം തങ്ങൾക്കറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാൻ പോകരുത് .കർമ്മ രംഗത്ത് കൂടുതൽ പരീക്ഷണങ്ങളെ നേരിടേണ്ടതായി വരും അന്യ സ്ത്രീകളുമായുള്ള ബന്ധം വ്യക്തിത്വത്തിന് കോട്ടം സംഭവിക്കും
ഇടവക്കൂറ്
( കാർത്തിക 3/4 , രോഹിണി, മകയിര്യം 1/2)
ആത്മവിശ്വാസം വർദ്ധിക്കും അപ്രതിക്ഷിതമായ സ്ഥലങ്ങളിൽ നിന്നും ധനസഹായം ഉണ്ടാകുന്നതാണ് മനസ്സിനെ അലട്ടികൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും .മുടങ്ങി കിടന്നിരുന്ന തൊഴിൽ സംരംഭങ്ങൾ കാര്യക്ഷമതയോടെ പ്രവർത്തിച്ചു തുടങ്ങും പുതിയ സുഹൃദ് ബന്ധങ്ങൾ സ്ഥാപിക്കുവാനിടയുണ്ട് സ്നേഹം നടിച്ച് അടുത്തു കൂടുന്നവരെ ശ്രദ്ധിക്കണം
വിനയം ക്ഷമ ആദരവ് തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ വേണം. സാമ്പത്തിക ബാധ്യത വരുന്ന പ്രവ്യത്തനങ്ങളിൽ നിന്നും പിൻതിരിയണം
മിഥുനക്കൂറ്
( മകയിര്യം 1/2 , തിരുവാതിര , പുണർതം 3/4 )
മുൻകോപം നിയന്ത്രിക്കണം. ആലോചന കൂടാതെയുള്ള പ്രവർത്തികൾ അപവാദത്തിനിടവരുത്തും യാത്രാ വേളയിൽ ധനനഷം വരാതെ സൂക്ഷിക്കണം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്
വരവും ചെലവും പൊരുത്തപ്പെട്ടു പോകുവാൻ വളരെ പ്രയാസപ്പെടും പ്രതികാര ബുദ്ധി ഉപേക്ഷിക്കുന്നത് നന്നായിരിക്കും വിമർശനങ്ങളോ ശാസനകളോ കേൾക്കേണ്ടതായി വരുന്നതാണ് ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധവേണം മേലുദ്യോഗസ്ഥരുടെ പ്രീതി നേടിയെടുക്കുവാൻ ശ്രമിക്കണം എല്ലാത്തിനെയും മനസംയമനം കൊണ്ട് നേരിടും
കർക്കടകക്കൂറ്
( പുണർതം 1/4 , പൂയ്യം , ആയില്യം )
മനസ്സും ശരീരവും അസ്വസ്ഥമാകുന്നതാണ് യാത്രാവേളകൾ കൂടുതൽ കരുതലോടെയാവണം ആരേയും അമിതമായി വിശ്വസിക്കരുത് പണമിടപാടുകളിൽ വാഗ്ദാനം നിറവേറ്റാൻ കഴിയാതെ വരും സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യണം അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം അപവാദങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക സത്യസന്ധമായ പ്രവർത്തികൾ ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരും
ALSO READ
ചിങ്ങക്കൂറ്
( മകം , പൂരം ഉത്രം 1/4 )
കുടുംബത്തിൽ ഉണ്ടായിരുന്ന അപസ്വരങ്ങൾ മാറിക്കിട്ടും വീട് പണിയുന്നതിനുള്ള യോഗം കാണുന്നു സന്താനങ്ങൾ മൂലം ഖ്യാതി നേടും ഈശ്വരാനുഗ്രഹം കൂടും. മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളിലും ഉയർച്ച കാണുന്നു. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും ആത്മവിശ്വാസവും ഉത്സാഹവും വർദ്ധിക്കും ബുദ്ധിപരമായ കഴിവു കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകുന്നതാണ് സന്താനങ്ങൾക്ക് വിദ്യാഭ്യാസത്തിൽ ഉയർച്ച കുടുംബത്തിൽ സന്തോഷം എന്നിവ അനുഭവപ്പെടും ജീവിതത്തിൽ പൊതുവെ എല്ലാ കാര്യങ്ങളിലും ഉയർച്ച ഉണ്ടാകും
കന്നിക്കൂറ്
( ഉത്രം 3/4 , അത്തം ചിത്തിര 1/2)
അലസത മൂലം ചെയ്തു തീർക്കേണ്ട പല കാര്യങ്ങളിലും മുടക്കം സംഭവിക്കും. കൂട്ടു ബിസിനസ്സിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട് ഉദാസീനത ഒഴിവാക്കിയില്ലെങ്കിൽ അപ്രതീക്ഷിതമായി ധനനഷ്ടം ഉണ്ടാകുവാനിടയുണ്ട് ബന്ധു ജനങ്ങളുടെ പെരുമാറ്റം മനസ്സ് അസ്വസ്ഥമാക്കും പരുക്ഷമായ സംഭാക്ഷണങ്ങൾ മൂലം ഉത്തമ സുഹൃത്തുക്കളിൽ പലരേയും നഷ്ടപ്പെട്ടും
തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് പല വിട്ടുവീഴ്ചകളും വേണ്ടി വരും .സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി ഉറ്റമിത്രങ്ങളെ പോലും തള്ളി പറയും. ഉദരരോഗം അലട്ടും ആരോപണ വിധേയമാകുവാൻ ഇടയുണ്ട് സ്വന്തം സഹോദരങ്ങളുടെ എതിർപ്പുകളെ നേരിടേണ്ടതായി വരും ആരോഗ്യ ശ്രദ്ധ വേണം ശത്രുക്കളെ കരുതിയിരിക്കു ക .ആത്മാർത്ഥതയെ ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നൽ പലപ്പോഴും ഉണ്ടാകും. വഞ്ചിതരാകാൻ ഇടയുള്ളത് കൊണ്ട് എല്ലാ കാര്യങ്ങളിലും ശ്രദ്ധ ഉണ്ടാവണം
വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
സാമ്പത്തിക ,കട ബാധ്യത വരുത്തുന പ്രവർത്തനങ്ങളിൽ നിന്ന് പിൻതിരിയണം തൻ്റെ തല്ലാത്ത കാരണങ്ങളാൽ മറ്റുള്ളവരിൽ നിന്നുള്ള എതിർപ്പുകൾ നേരിടേണ്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകും വ്യക്തി ബന്ധങ്ങൾ നിലനിർത്താൻ വിട്ടു വീഴ്ചകൾ ചെയ്യണം ആരോഗ്യ ശ്രദ്ധ വേണം ഈശ്വരാനുഗഹം ഉള്ളതിനാൽ ബുദ്ധിമുട്ടുകളെ തരണം ചെയ്യും സഹപ്രവർത്തകരുമായി അകൽച്ച വരാതെ നോക്കണം അഗ്നിഭയം ഉണ്ടാകുവാനിടയുണ്ട് അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം
ധനുക്കൂറ്
( മൂലം , പൂരാടം , ഉത്രാടം 1/4 )
തൊഴിൽ രംഗത്ത് വൻ നേട്ടം കാണുന്നു. ശത്രു ദോഷം കുറയും തീരുമാനങ്ങളിൽ ഔചിത്യം കാണിക്കും വസ്തുവകകൾ വാങുവാനുള്ള ഭാഗ്യം കാണുന്നു .മറ്റുള്ളവരുടെ എതിർപ്പിനെ അതിജീവിക്കുന്നതാണ് . പൂർവ്വിക സ്വത്തുകൾ കൈവശം വന്നു ചേരും സന്താന ഭാഗ്യവും സന്താനങ്ങൾക്ക് മേൻമയുള്ള തൊഴിൽ ലഭിക്കുവാനും ഇടയുണ്ട് രോഗങ്ങളിൽ നിന്നു മുക്തി ഉണ്ടാകും കുടുംബ ബന്ധങ്ങളിലെ അകൽച്ച മാറിക്കിട്ടും കടബാധ്യതകളിൽ നിന്നും മോചനം ഉണ്ടാകും കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാവുന്നതാണ് ദാന കർമ്മങ്ങൾ ചെയ്യും
മകരക്കൂറ്
( ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
ഈശ്വരാനുഗ്രഹം കൂടുതലായി ലഭിക്കും വാഹന ലാഭം ഉണ്ടാകുന്നതാണ് ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന താളപ്പിഴകൾ മാറികിട്ടുന്നതാണ് പ്രതീക്ഷയോടെ കാത്തിരുന്ന ധനം തക്ക സമയത്ത് ലഭിക്കും ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരുവാനിടയുണ്ട് ആരോപണങ്ങളിൽ നിന്നും കരകയറും .പ്രവർത്തന മേഖലകളിൽ ഉണർവുണ്ടാകും ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും നഷ്ടപ്പെട്ടു എന്നു കരുതിയ സൗഭാഗ്യങ്ങൾ തിരികെ വരും
കുംഭക്കൂറ്
( അവിട്ടം 1/2, ചതയം, പൂരൂരട്ടാതി 3/4)
കുടുംബത്തിൽ ചില അപസ്വരങ്ങളുണ്ടാകാനിടയുണ്ട് .ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തികരിക്കുവാൻ പ്രയാസപ്പെടും ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും. സഹായ വാഗ്ദാനങ്ങൾ പാലിക്കപ്പെടുകയില്ല അസുഖങ്ങളെ അവഗണിക്കരുത് അനാവശ്യ തർക്കങ്ങളിൽ ഇടപെട്ട് ധനനഷ്ടം വരാതെ നോക്കണം .ജീവിത പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസം ഒഴിവാക്കിയാൽ നല്ലത് മുൻകോപവും ക്ഷമയില്ലായ്മയും ദോഷം ചെയ്യും.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി)
അനാവശ്യ ചിന്തകൾ ഒഴിവാക്കണം
സമ്പത്തിക ഇടപാടുകൾ കരുതലോടു കൂടി ചെയ്യണം.ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉണ്ടായേക്കും പ്രവ്യത്തനങ്ങൾ തടസ്സപ്പെടു ത്താൻ ശത്രുക്കൾ ശ്രമിക്കും സഹപ്രവർത്തകരുമായി അകലുവാനിടയുണ്ട്. സ്ഥലം സ്വന്തമാക്കുന്നതിന് കാലതാമസം വരും .വന്നു ചേരുന്ന അവസരങ്ങൾ വേണ്ടവിധം ഉപയോഗിച്ചില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരും
ജ്യോതിഷി പ്രഭാസീന സി.പി
ഫോൺ: 9961442256
Email ID: prabhaseenacp@gmail.com
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.