Wednesday, February 4, 2026
Wednesday, February 4, 2026
Home » ശ്രീകൃഷ്ണ ഭജനം നടത്തുക; ചെമ്പു നാണയം പനിനീരിൽ മുക്കി സൂക്ഷിക്കുക

ശ്രീകൃഷ്ണ ഭജനം നടത്തുക; ചെമ്പു നാണയം പനിനീരിൽ മുക്കി സൂക്ഷിക്കുക

0 comments

2025 ഡിസംബർ 17, ബുധൻ
കലിദിനം 1872561
കൊല്ലവർഷം 1201 ധനു 02
(കൊല്ലവർഷം 1201 ധനു ൦൨ )
തമിഴ് വർഷം വിശ്വവസു മാർഗഴി 02
ശകവർഷം 1947 മാർഗ്ഗശീർഷം 26

ഉദയം 06.33 അസ്തമയം 06.07 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 34 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 26 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.20 pm to 01.46 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.53 am to 12.20 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.59 am to 09.26 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മൂലത്തിൽ (മൂലം ഞാറ്റുവേല) ചൊവ്വ മൂലത്തിൽ ബുധൻ അനിഴത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ തൃക്കേട്ടയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.29 വരെ വൃശ്ചികം പക.ൽ 08.38 വരെ ധനു പകൽ 10.34 വരെ മകരം പകൽ 12.19 വരെ കുംഭം പകൽ 02.01 വരെ മീനം പകൽ 03.52 വരെ മേടം വൈകിട്ട് വരെ 05.55 എടവം തുടർന്ന് മിഥുനം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.30 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.53 am to 05.43 am
പ്രാതഃസന്ധ്യ 05.18 am to 06.32 am
സായംസന്ധ്യ 06.07 pm to 07.22 pm

ഇന്നത്തെ നക്ഷത്രം
പകൽ 05.11 വരെ വിശാഖം തുടർന്ന് അനിഴം
തിഥി ദൈർഘ്യം
രാത്രി 02.33 വരെ കൃഷ്ണപക്ഷ ത്രയോദശി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഇല്ല തിഥി: ത്രയോദശി

ഇവർക്ക് പ്രതികൂലം
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഇല്ല
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
കാർത്തിക, രോഹിണി, ചിത്തിര, ഉത്രം, മകം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ചോതി, അത്തം, പൂരം, ആയില്യം, അവിട്ടം, ചതയം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

ദിവസ ഗുണവർദ്ധനവിന്
ദിനഗുണവർദ്ധനവിനും ദോഷശമനത്തിനും
ശ്രീകൃഷ്ണ ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
കമലദളനയന ജയ ജയ ജഗല്പതേ
കൃരുണ്യവാരിധേ കൃഷ്ണാ നമസ്തുതേ
പരശുധരകമലഭവമുഖവിബുധവന്ദിത-
പാദാരവിന്ദ മുരാരേ നമസ്തുതേ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ഒരു ലാൽ – കിതാബ് നിർദ്ദേശം: ചെമ്പു നാണയമോ ചെറിയ ചെമ്പു കഷണമോ പനിനീരിൽ മുക്കി പ്രധാനമുറിയിൽ സൂക്ഷിക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച, കറുക നിറം പ്രതികൂല നിറം: ചുവപ്പ്.

ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രംചേർക്കുന്നു.
ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യ ഗുണോപേതം
തം ബുധം പ്രണമാമ്യഹം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ഏറ്റവും പുതിയ വിശേഷങ്ങൾക്ക് ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App . )

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?