Wednesday, February 4, 2026
Wednesday, February 4, 2026
Home » നക്ഷത്രഫലം: ജനുവരി 18 മുതൽ 24 വരെ; രോഹിണിക്ക് തൊഴിൽ മാറ്റം, വിശാഖം കടം വാങ്ങും, തിരുവോണത്തിന് വ്യവഹാര ജയം

നക്ഷത്രഫലം: ജനുവരി 18 മുതൽ 24 വരെ; രോഹിണിക്ക് തൊഴിൽ മാറ്റം, വിശാഖം കടം വാങ്ങും, തിരുവോണത്തിന് വ്യവഹാര ജയം

0 comments


അശ്വതി
അനുകൂല ഫലങ്ങൾ വര്‍ദ്ധിക്കും. സഹോദര ഗുണം ലഭിക്കും. പലതരത്തിലും എതിരായിരുന്ന ഘടകങ്ങൾ അനുകൂലമാകും. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് ലാഭങ്ങൾ പ്രതീക്ഷിക്കാം. സർക്കാർ ഉദ്യോഗസ്ഥർക്ക് ഉദ്യോഗക്കയറ്റം.

ഭരണി
സുഖാനുഭവങ്ങളുണ്ടാകും. ഗൃഹത്തിലേക്ക് പുതിയ ഉപകരണങ്ങൾ വാങ്ങും. കടങ്ങൾ വീട്ടാൻ അവസരം. മേലധികാരികളില്‍ നിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റും. തൊഴിലന്വേഷകര്‍ക്ക് അനുകൂലം. ഭവനനിര്‍മ്മാണം പൂര്‍ത്തീകരിക്കും.

കാർത്തിക
അനുകൂലഫലങ്ങൾ വര്‍ദ്ധിക്കും. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹൃതമാകും. കടങ്ങള് വീട്ടാന് സാധിക്കും. തൊഴില്‍മേഖല പുഷ്ടിപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. സര്‍ക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ബന്ധുഗുണം വര്‍ദ്ധിക്കും.

രോഹിണി
തൊഴിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ബന്ധുക്കളില്‍നിന്നുള്ള അംഗീകാരം ലഭിക്കും. വിവാഹാലോചനകളിൽ തീരുമാനം. പണമിടപാടുകളിൽ കൃത്യത പുലര്‍ത്തും. ചെറിയ വീഴ്ച, പരുക്ക് ഇവയ്ക്കു സാധ്യത. ദീര്‍ഘയാത്രകൾ വേണ്ടിവരും.

മകയിരം
സാമ്പത്തിക വിഷമം അനുഭവിക്കും. ദാമ്പത്യ സുഖഭംഗം. ഉടമ്പടി, കരാര് പണികളിലേര്‍പ്പെട്ടിരിക്കുന്നവർക്ക്
അവിചാരിത ധനനഷ്ടം. തൊഴിലന്വേഷകര്‍ക്ക് അനുകൂലം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ചികിത്സ വേണ്ടിവരും.

തിരുവാതിര
പ്രവര്‍ത്തനമേഖലയിൽ വിജയം. സാമ്പത്തിക പുരോഗതി. ബിസിനസ്, അധ്യാപകവൃത്തി, വൈദ്യസേവനം എന്നിവയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നേട്ടങ്ങള്. വാതജന്യരോഗങ്ങള്‍മുലം വിഷമിക്കും. മംഗളകര്‍മങ്ങളില് സംബന്ധിക്കും

ALSO READ

പുണർതം
വിദേശയാത്രയ്ക്കുള്ള ശ്രമത്തിൽ വിജയിക്കും. ഒന്നിലധികം മാര്‍ഗങ്ങളിൽ ധനലാഭം. അവിചാരിത യാത്രകൾ വേണ്ടിവരും. ദാമ്പത്യസുഖ വർദ്ധന. ബന്ധുജന സമാഗമം ഉണ്ടാകും. ആഢംബരത്തിൽ ശ്രദ്ധ വർദ്ധിക്കും. ബിസിനസ്സ് രംഗത്തുനിന്ന് ധനലാഭം.

പൂയം
മാനസിക സംഘര്‍ഷം ശമിക്കും. പരിഹരിക്കപ്പെടാതെ കിടന്നിരുന്ന കുടുംബ പ്രശ്‌നങ്ങള്‍ക്ക് ശമനം. തൊഴില്‍സ്ഥലത്തു നിലനിന്നിരുന്ന അസംതൃപ്തി തരണം ചെയ്യും. വ്യവഹാരങ്ങൾ അനുകൂലമായി ഭവിക്കും, ഉദരരോഗ സാധ്യത നിലനില്‍ക്കുന്നു.

ആയില്യം
വിശ്രമം കുറവായിരിക്കും. പരിശ്രമത്തിനു തക്ക വിജയങ്ങൾ പ്രതീക്ഷിക്കാം. ഔഷധസേവ വേണ്ടിവരും. മംഗളകര്‍മങ്ങളിൽ സംബന്ധിക്കും. വിവാഹാലോചനകളിൽ തീരുമാനം. പുതിയ ഗൃഹോപകരണങ്ങൾ, വസ്ത്രം എന്നിവ വാങ്ങും.

മകം
വിവാഹാലോചനകളിൽ തീരുമാനം, പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടം. ഒന്നിലധികം യാത്രകൾ. വിദേശയാത്രയ്ക്കു യോഗം. വരവിനേക്കാൾ ചെലവ് അധികരിക്കും അനാവശ്യ വിവാദങ്ങൾ. ബന്ധുക്കളുമൊത്ത് യാത്രകൾ, പുതിയ സൗഹൃദങ്ങൾ .

പൂരം
സര്‍ക്കാർ ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലത്തേക്കു മാറ്റം. തൊഴില്‍രഹിതര്‍ക്ക് താത്ക്കാലിക ജോലി ലാഭം. സാഹിത്യകൃതികൾ പ്രകാശം കാണും. ഊഹക്കച്ചവടത്തിൽ ആദായം. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവിടും. രോഗാവസ്ഥയിലുള്ളവർക്ക് ഔഷധം മൂലം അലർജി, ക്ഷുദ്രജീവികളാൽ പരിക്കിന് സാദ്ധ്യത.

ഉത്രം
വിവാഹാലോചനകളിൽ തീരുമാനം. സുഹൃത്തുക്കള്‍വഴി നേട്ടം. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും. ബന്ധുക്കളിൽ നിന്നുള്ള സഹായം വർദ്ധിക്കും, വിശ്രമം കുറവായിരിക്കും, അനാവശ്യ വാക്കു തര്‍ക്കങ്ങളിലേര്‍പ്പെട്ട് മാനസിക വിഷമം.

അത്തം
സുഹൃത്തുക്കൾ സഹായിച്ച് സാമ്പത്തികനേട്ടം. പുണ്യ സ്ഥലങ്ങൾ സന്ദർശിച്ച് മനസുഖം വര്‍ധിക്കും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. ലഹരി പദാര്‍ഥങ്ങളിൽ നിന്ന് ചികിത്സവഴി മോചനം. ദാമ്പത്യ ബന്ധത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും.

ചിത്തിര
ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും. വ്യവഹാര വിജയം. സാമ്പത്തിക വിഷമതകൾ നേരിടും. സുഹൃദ് സഹായം തേടേണ്ടിവരും. ദമ്പതികളിലൊരാള്‍ക്ക് തൊഴില്‍പരമായ മാറ്റം, ഭക്ഷണസുഖം കുറയും.

ചോതി
ഭവനത്തിൽ നവീകരണ പ്രവര്‍ത്തനങ്ങൾ നടത്തും. വാഹനം മാറ്റിവാങ്ങും. ഇരുചക്രവാഹനത്തിന് അറ്റകുറ്റപ്പണി. കേസുകളിൽ വിജയം. സന്താനങ്ങള്‍ക്ക് വിവാഹയോഗം. പണമിടപാടു സ്ഥാപനങ്ങളില്‍നിന്ന് ലോൺ പാസാകും.

വിശാഖം
തൊഴില്‍പരമായ നേട്ടങ്ങൾ, കൂടുതൽ യാത്രകൾ സുഹൃത്തുക്കളില്‍നിന്ന് പണം കടം വാങ്ങും. നിയമപരമായ നടപടികള്‍ക്കു വിധേയമാകാൻ സാധ്യത. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു നേട്ടം. ബന്ധുക്കൾ മുഖാന്തിരം നേട്ടങ്ങളുണ്ടാകും.

അനിഴം
വളരെക്കാലമായി പരിശ്രമിച്ചു കൊണ്ടിരുന്ന കാര്യങ്ങളില് നേട്ടം. ആരോഗ്യ വിഷമതകൾ നേരിടും. പുണ്യസ്ഥലങ്ങൾ സന്ദര്‍ശിക്കും. വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. പുതിയ വാഹനം ഉപയോഗിക്കാൻ യോഗം. കടങ്ങൾ വീട്ടുവാൻ സാധിക്കും.

തൃക്കേട്ട
പ്രവര്‍ത്തനങ്ങളിൽ വിജയം. ഏറ്റെടുത്ത പ്രവര്‍ത്തികൾ വിജയകരമായി പൂര്‍ത്തിയാക്കും. ബന്ധുജനങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. ഭൂമിവില്‍പന വഴി ധനലാഭം. മനസില് സന്തോഷം വര്‍ധിക്കും. യാത്രകളിലൂടെ നേട്ടമുണ്ടാക്കും.

മൂലം
പൊതുപ്രവര്‍ത്തകര്‍ക്ക് അപവാദം കേള്‍ക്കേണ്ടിവരും. ദാമ്പത്യ കലഹമവസാനിക്കും. പാര്‍ട്ണര്‍ഷിപ്പ് ബിസിനസിൽ നേട്ടം. വാതജന്യരോഗങ്ങൾക്കു സാദ്ധ്യത. വിദ്യാഭ്യാസത്തിൽ ഉന്നത വിജയം. ഗൃഹനിര്‍മാണത്തിൽ തടസം മാറും.

പൂരാടം
സ്വന്തമായി നടത്തുന്ന ബിസിനസ്സിൽ നിന്ന് നേട്ടം. കീഴ്ജീവനക്കാര് മൂലം വിഷമങ്ങൾ, സൗഹൃദസന്ദർശനങ്ങൾ നടത്തും, വിദേശ തൊഴിൽ അന്വേഷിക്കുന്നവർക്ക് നേട്ടങ്ങൾ, സർക്കാർ ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം. ഭക്ഷണസുഖക്കുറവുണ്ടാകും.

ഉത്രാടം
തൊഴില്‍പരമായ നേട്ടങ്ങൾ കൈവരിക്കും. ഔഷധ സേവയിൽ ആരോഗ്യം വീണ്ടെടുക്കും. അനുകൂലമായ സര്‍ക്കാർ ഉത്തരവുകൾ ലഭിക്കും. പണമിടപാടുകളിൽ മികവു പുലര്‍ത്തും. കടങ്ങൾ വീട്ടും. വാസ സ്ഥാനമാറ്റത്തിനു സാധ്യത. വാക്കുതര്‍ക്കങ്ങള്‍ക്കു സാധ്യത.

തിരുവോണം
കൈമോശം വന്ന വസ്തുക്കൾ തിരികെ ലഭിക്കാൻ സാധ്യത. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് രോഗബാധാ സാദ്ധ്യത, സുഹൃത്തുക്കളിൽ നിന്നുള്ള എതിര്‍പ്പ് നേരിടും. വ്യവഹാരങ്ങളിൽ വിജയം.

അവിട്ടം
മംഗളകര്‍മങ്ങളിൽ സംബന്ധിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍ക്കു സാധ്യത. വിവാഹാലോചനകളില് തീരുമാനം. വളർത്തുമൃഗങ്ങളാൽ പരുക്കിനു സാധ്യത. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നത ഉടലെടുക്കും. ഭക്ഷണ സുഖം ലഭിക്കും.

ചതയം
ധനപരമായ വിഷമതകള്‍ക്കു ശമനം. പ്രവര്‍ത്തനങ്ങളിൽ വിജയം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവിടും. വീഴ്ച, പരുക്ക് ഇവയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

പൂരുരുട്ടാതി
യാത്രകൾ വേണ്ടിവരും. തൊഴില്‍പരമായ മികവുണ്ടാകും. പ്രവര്‍ത്തന മേഖലയിൽ മാറ്റങ്ങള്‍ക്കു സാധ്യത. ഗൃഹോപകരണങ്ങൽ വാങ്ങും. ബിസിനസിൽ പണം മുടക്കും. മത്സരപ്പരീക്ഷകളിൽ വിജയം.

ഉത്രട്ടാതി
മാനസിക സംഘര്‍ഷം അനുഭവിക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കാനാകാതെ വിഷമിക്കും , വാക്കു തര്‍ക്കങ്ങളിലേര്‍പ്പെടാതെ ശ്രദ്ധിക്കുക. ഒന്നിലധികം തവണ യാത്ര വേണ്ടിവരും. നേത്ര, കര്‍ണരോഗ സാധ്യത.

രേവതി
തൊഴിലിൽ സ്ഥാനഭ്രംശം ഉണ്ടായേക്കും. പണം കടം വാങ്ങേണ്ടിവരും. പരിശ്രമങ്ങളിൽ വിജയസാധ്യത കുറയും. അലര്‍ജി, ത്വക്ക്‌രോഗ സാധ്യത. മുതിര്‍ന്നവരുമായി അഭിപ്രായ ഭിന്നത. ജലജന്യരോഗങ്ങള് പിടിപെടും.

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി)
sastharamastro@gmail.com
www.sastharamastro.in

Story Summary: This week Moon Star predictions by Sajeev Sastharam


(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . )

Copyright @ 2026 NeramOnline.com. All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?