2026 ജനുവരി 18, ഞായർ
കലിദിനം 1872593
കൊല്ലവർഷം 1201 മകരം 04
(കൊല്ലവർഷം 1201 മകരം ൦൪ )
തമിഴ് വർഷം വിശ്വവസു തയ് 05
ശകവർഷം 1947 പൗഷം 28
ഉദയം 06.45 അസ്തമയം 06.23 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 38 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 22 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 04.55 pm to 06.23 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.28 pm to 04.55 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.34 pm to 02.01 pm
(ശുഭകാര്യങ്ങൾക്ക് വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വ ഉച്ചത്തിൽ ചൊവ്വയ്ക്കും ബുധനും
ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രാടത്തിൽ (ഉത്രാടം ഞാറ്റുവേല) ചൊവ്വ ഉത്രാടത്തിൽ ബുധൻ ഉത്രാടത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ ഉത്രാടത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ALSO READ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.28 വരെ മകരം പകൽ 10.13 വരെ കുംഭം പകൽ 11.56 വരെ മീനം പകൽ 01.46 വരെ മേടം പകൽ 03.50 വരെ എടവം വൈകിട്ട് 06.01 വരെ മിഥുനം തുടർന്ന് കർക്കടകം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm
ഇന്നത്തെ നക്ഷത്രം
കാലത്ത് 10.14 വരെ പൂരാടം തുടർന്ന് ഉത്രാടം
തിഥി ദൈർഘ്യം
രാത്രി 01.21 വരെ അമാവാസി തുടർന്ന് ശുക്ലപക്ഷ പ്രഥമ
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഉത്രാടം തിഥി: അമാവാസി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: പൂരാടം
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
പൂയം, ആയില്യം, തൃക്കേട്ട, വിശാഖം, ചിത്തിര
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
മൂലം, അനിഴം, ചോതി, അത്തം, പൂരം,പൂരുരുട്ടാതി, ഉത്രട്ടാതി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
മൃത്യുദോഷം
കാലത്ത് 10.14 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിനദോഷശമനത്തിന്
ദിനഗുണവർദ്ധനവിനും ദോഷശമനത്തിനും പരമശിവനെ ഭജിക്കുക. ദാരിദ്ര്യദുഃഖദഹന സ്തോത്രം ഭക്തിയോടെ ജപിക്കുക:
ദാരിദ്ര്യദഹന ശിവസ്തോത്രം:
വിശ്വേശ്വരായ നരകാര്ണവ താരണായ
കര്ണ്ണാമൃതായ ശശീശേഖര ധാരണായ
കര്പ്പൂര കാന്തി ധവളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
ഗൌരീപ്രിയായ രജനീ ശകലാധരായ
കാലാന്തകായ ഭുജഗാധിപ കങ്കണായ
ഗംഗാധരായ ഗജരാജ വിമര്ദ്ദകായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
ഭക്തപ്രിയായ ഭവരോഗ ഭയാപഹായ
ഉഗ്രായ ദുര്ഗ്ഗഭവസാഗര താരണായ
ജ്യോതിര്മയായ ഗുണനാമ സുനൃത്യകായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
ചര്മ്മാംബരായ ശവഭസ്മ വിലേപനായ
ഫാലേക്ഷണായ ഫണികുണ്ഡല മണ്ഡിതായ
മഞ്ജീര പാദയുഗളായ ജടാധരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
പഞ്ചാനനായ ഫണിരാജ വിഭൂഷണായ
ഹേമാംശുകായ ഭുവനത്രയ മണ്ഡിതായ
ആനന്ദഭൂതിവരദായ തമോമയായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
ഭാനുപ്രിയായ ഭവസാഗര താരണായ
കാലാന്തകായ കമലാസന പൂജിതായ
നേത്രത്രയായ ശുഭലക്ഷണ ലക്ഷിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
രാമപ്രിയായ രഘുനാഥ വരപ്രദായ
നാഗപ്രിയായ നരകാര്ണ്ണവ താരണായ
പുണ്യേഷു പുണ്യഭരിതായ സുരാര്ച്ചിതായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വര വാഹനായ
മാതംഗചര്മ്മവസനായ മഹേശ്വരായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
ദാരിദ്ര്യദുഃഖ ദഹനായ നമഃശിവായ
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം : പ്രഭാത ഭക്ഷണത്തിനു മുൻപ് വാഴപ്പഴം ദാനം ചെയ്യുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം ചുവപ്പ് , കാഷായ നിറം. പ്രതികൂല നിറം : കറുപ്പ്
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരുവർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.
രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃ ദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം
പ്രണതോസ്മി ദിവാകരം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി)
sastharamastro@gmail.com
www.sastharamastro.in
Story Summary: This week Moon Star predictions by Sajeev Sastharam
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . )
Copyright @ 2026 NeramOnline.com. All rights reserved.