മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യകാൽ)
പദവികൾ ലഭിക്കാനും ആരോഗ്യസ്ഥിതി മെച്ചപ്പെടാനും സാധ്യതയുള്ള ദിനമാണിത്. നല്ല സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ദാമ്പത്യ സുഖവും ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. കലാകാരന്മാർക്ക് അവാർഡുകളോ പുരസ്കാരങ്ങളോ ലഭിക്കാൻ യോഗമുണ്ട്.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
പ്രതീക്ഷിക്കാത്ത പല സംഭവങ്ങളും ഇന്ന് ജീവിതത്തിൽ ഉണ്ടായേക്കാം. ശത്രുക്കളിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ, ഉദരരോഗം, നിയമപരമായ പരാജയങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. വിഷഭയം ഉണ്ടാകാൻ ഇടയുള്ളതിനാൽ സൂക്ഷിക്കുക.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
മാനസികമായും ശാരീരികമായും സാമ്പത്തികമായും അല്പം ക്ലേശകരമായ സമയമാണ്. വാതം, കഫം, ഉദരരോഗങ്ങൾ എന്നിവ വർദ്ധിക്കാൻ ഇടയുണ്ട്. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക; അപകട സാധ്യത കാണുന്നു.
ALSO READ
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ജോലിസ്ഥലത്ത് ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി പൂർത്തിയാക്കുന്നത് വഴി മേലധികാരിയുടെ പ്രശംസയ്ക്കും പ്രീതിക്കും പാത്രമാകും.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും. സമാന ചിന്താഗതിയുള്ളവരുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിക്കും. ധനനേട്ടം, ശത്രുനാശം, ഭക്ഷണ സുഖം എന്നിവ ഉണ്ടാകും. തീരുമാനങ്ങളിൽ പക്വത പ്രകടമാകും.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
സംസാരത്തിലും ആശയവിനിമയങ്ങളിലും മിതത്വം പാലിക്കുക; അല്ലാത്തപക്ഷം അബദ്ധങ്ങളിൽ ചെന്നുപെടാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇത് മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും.
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
പങ്കാളിയുമായോ മക്കളുമായോ തർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. തൊഴിൽ തടസ്സങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, അപമാനം എന്നിവ നേരിടേണ്ടി വന്നേക്കാം. എങ്കിലും ചിലർക്ക് അപ്രതീക്ഷിതമായി ധനലാഭം ഉണ്ടായേക്കാം.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
അവിവാഹിതരുടെ വിവാഹ കാര്യങ്ങളിൽ തീരുമാനമാകും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കാൻ സാധിക്കും.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
മേലധികാരിയുമായോ സഹപ്രവർത്തകരുമായോ വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. ഉദരസംബന്ധമായ അസുഖങ്ങൾ മൂലം ആശുപത്രി വാസം വേണ്ടിവന്നേക്കാം. നിയമപരമായ തിരിച്ചടികൾക്കും അപമാനത്തിനും സാധ്യതയുണ്ട്.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
കോടതി കേസുകളിൽ അനുകൂലമായ വിജയം പ്രതീക്ഷിക്കാം. കുടുംബത്തിൽ ഐക്യവും ദാമ്പത്യ സുഖവും നിലനിൽക്കും. സാമ്പത്തിക രംഗത്ത് ദീർഘകാലമായി നിലനിന്നിരുന്ന അനിശ്ചിതാവസ്ഥ മാറി കാര്യങ്ങൾ അനുകൂലമാകും.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
അനഭിലഷണീയമായ ബന്ധങ്ങൾ മൂലം കുടുംബത്തിൽ സമാധാനക്കുറവ് അനുഭവപ്പെടാൻ ഇടയുണ്ട്. ശാരീരികമായ അവശതകളും രോഗങ്ങളും അലട്ടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉതൃട്ടാതി, രേവതി)
തൊഴിൽ വിജയവും സാമ്പത്തിക ലാഭവും ഉണ്ടാകുന്ന സുദിനമാണ്. ബിസിനസ്സുകാർക്ക് പുതിയ പ്രോജക്റ്റുകൾ ലഭിക്കാൻ ഇടയുണ്ട്. ദമ്പതികൾക്കിടയിൽ സ്നേഹവും വിശ്വാസവും വർദ്ധിക്കും. ബന്ധുസമാഗമം വഴി മനസ്സന്തോഷം ലഭിക്കും.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App )
Copyright @ 2026 NeramOnline.com . All rights reserved.