2025 ജനുവരി 29, വ്യാഴം
കലിദിനം 1872604
കൊല്ലവർഷം 1201 മകരം 15
(കൊല്ലവർഷം 1201 മകരം ൨൫ )
തമിഴ് വർഷം വിശ്വവസു തയ് 16
ശകവർഷം 1947 മാഘം 09
ഉദയം 06.46 അസ്തമയം 06.28 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 42 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 20 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 02.04 pm to 03.32 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.41 am to 11.09 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.46 am to 08.13 am
(ശുഭകാര്യങ്ങൾക്ക് വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വ ഉച്ചത്തിൽ ചൊവ്വയ്ക്കും ബുധനും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവോണം (തിരുവോണം ഞാറ്റുവേല) ചൊവ്വ തിരുവോണത്തിൽ ബുധൻ തിരുവോണം വ്യാഴം പുണർതത്തിൽ ശുക്രൻ തിരുവോണത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.44 വരെ മകരം പകൽ 09.29 വരെ കുംഭം പകൽ 11.12 വരെ മീനം പകൽ 01.02 വരെ മേടം പകൽ 03.06 വരെ എടവം വൈകിട്ട് 05.17 വരെ മിഥുനം തുടർന്ന് കർക്കടകം
ALSO READ
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm
ഇന്നത്തെ നക്ഷത്രം
കാലത്ത് 07.31 വരെ രോഹിണി തുടർന്ന് മകയിരം
തിഥി ദൈർഘ്യം
വൈകിട്ട് 01.56 വരെ ശുക്ലപക്ഷ ഏകാദശി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: മകയിരം തിഥി: ശുക്ലപക്ഷ ഏകാദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: മകയിരം
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ദേവാലയത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ച ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക..വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
രോഹിണി, ഭരണി, രേവതി, ഉത്രം, അത്തം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ദിനദോഷശമനത്തിന്
ദിവസ ഗുണവർദ്ധനവിനും ദിന ദോഷങ്ങൾ ശമിക്കാനും മഹാവിഷ്ണുഭജനം നടത്തുക. ഒരു പ്രാർത്ഥനാ മന്ത്രം ചേർക്കുന്നു:
യസ്യസ്മരണ മാത്രേണ
ജന്മസംസാര ബന്ധനാദ്
വിമുച്യതേ നമസ്തസ്മൈ
വിഷ്ണവേ പ്രഭവിഷ്ണവേ
നമഃ സമസ്ത ഭൂതാനാമാദി
ഭൂതായ ഭൂഭൃതേ
അനേക രൂപരൂപായ
വിഷ്ണവേ പ്രഭവിഷ്ണവേ
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: കുമ്പളങ്ങ ചേർത്ത കറി ഭക്ഷിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം: കറുപ്പ്, കടുംനീല.
ഗുരുപീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവാനാം ച: ഋഷീണാം ച:
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.