മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ): പൂർവികമായി ലഭിച്ച ഭൂമിയിൽ ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ സാധ്യതയുണ്ട്. ശരീര സുഖഹാനി, ധനനഷ്ടം, തൊഴിൽ തടസ്സം എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കുക. വരവിൽ കവിഞ്ഞ ചെലവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കാൻ അപേക്ഷിച്ചവർക്ക് അത് കിട്ടുവാനുള്ള യോഗം ഇന്ന് കാണുന്നു. തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രീതി ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മം നടക്കാൻ സാധ്യതയുണ്ട്.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ): നിയമപരമായ കാര്യങ്ങളിൽ പരാജയം നേരിടാൻ സാധ്യതയുണ്ട്. വീട് ലോണുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ നടപടികൾ നേരിടേണ്ടി വന്നേക്കാം. സംസാരത്തിൽ ശ്രദ്ധയോടെ പെരുമാറുന്നത് ദോഷകരമായ അനുഭവങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
കർക്കിടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം): ആരോഗ്യപരമായ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കുന്ന ദിവസമാണിത്. ആരോഗ്യവും ഊർജ്ജസ്വലതയും വർധിക്കും. കുടുംബകാര്യങ്ങളിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, ഇത് മനഃസമാധാനം നൽകും.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ): ഇന്ന് തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ഥിരതയില്ലാത്തത് മറ്റുള്ളവരിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ വ്യക്തത വരുത്താൻ ശ്രമിക്കുക.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി): ഉന്നത സ്ഥാനങ്ങളിലേക്ക് എത്താൻ സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് മികച്ച പുരോഗതി പ്രതീക്ഷിക്കാം. തൊഴിൽ രംഗത്ത് വിജയവും കീർത്തിയും നേടാൻ കഴിയും.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ): സമൂഹത്തിൽ നിങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇത് നല്ലൊരു അവസരമാണ്. കുടുംബത്തിൽ സന്തോഷകരമായ മുഹൂർത്തങ്ങൾ കടന്നുവരും. തൊഴിൽ മേഖലയിൽ വിജയവും സാമ്പത്തികപരമായ നേട്ടങ്ങളും പ്രതീക്ഷിക്കാം.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട): അനാവശ്യ കൂട്ടുകെട്ടുകൾ കാരണം ചിലപ്പോൾ അപവാദങ്ങളോ മാനഹാനിയോ നേരിടേണ്ടി വന്നേക്കാം. ശാരീരികമായ അസ്വസ്ഥതകൾ, സാമ്പത്തികപരമായ ഞെരുക്കങ്ങൾ, തൊഴിൽ തടസ്സങ്ങൾ, അലച്ചിൽ എന്നിവയും ഈ സമയം ശ്രദ്ധയിൽപ്പെട്ടേക്കാം.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ): മനസ്സിൽ ചില ഭയങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവരെ സഹായിക്കുമ്പോൾ പോലും ചിലപ്പോൾ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നേക്കാം. ശത്രുക്കളിൽ നിന്ന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി): കീർത്തിയും അംഗീകാരവും ലഭിക്കുന്ന ഒരു ദിനമാണിത്. തൊഴിൽ രംഗത്ത് വിജയം കൈവരിക്കാനും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. നല്ല സൗഹൃദങ്ങൾ രൂപപ്പെടുകയും കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കുകയും ചെയ്യും.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ): തൊഴിലിൽ വിജയവും ധനനേട്ടവും പ്രതീക്ഷിക്കാം. പുതിയ നല്ല സൗഹൃദങ്ങൾ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഈ നല്ല അവസരങ്ങൾ ജീവിതത്തിൽ സന്തോഷം നിറയ്ക്കും.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉതൃട്ടാതി, രേവതി): കൃഷി സംബന്ധമായ കാര്യങ്ങളിലും വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ടും ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാം. രോഗങ്ങളും മറ്റ് ക്ലേശങ്ങളും അലട്ടിയേക്കാം. തൊഴിൽപരമായും മാനസികമായും കൂടുതൽ സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.