Wednesday, February 4, 2026
Wednesday, February 4, 2026
Home » സുബ്രഹ്മണ്യ ഭജനം നടത്തുക;ചിരട്ടയിൽ കുന്തിരിക്കം സൂക്ഷിക്കുക

സുബ്രഹ്മണ്യ ഭജനം നടത്തുക;ചിരട്ടയിൽ കുന്തിരിക്കം സൂക്ഷിക്കുക

0 comments

2026 ഫെബ്രുവരി 03, ചൊവ്വ
കലിദിനം 1872609
കൊല്ലവർഷം 1201 മകരം 20
(കൊല്ലവർഷം 1201 മകരം ൨൦ )
തമിഴ് വർഷം വിശ്വവസു തയ് 21
ശകവർഷം 1947 മാഘം 14

ഉദയം 06.45 അസ്തമയം 06.30 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 45 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 15 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

രാഹുകാലം 03.33 pm to 05.01 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.37 pm to 02.05 pm
(എല്ലാശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.41 am to 11.09 am
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വ ഉച്ചത്തിൽ ചൊവ്വയ്ക്കും ബുധനും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവോണം (തിരുവോണം ഞാറ്റുവേല) ചൊവ്വ തിരുവോണത്തിൽ ബുധൻ അവിട്ടത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ അവിട്ടത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.24 വരെ മകരം പകൽ 09.09 വരെ കുംഭം പകൽ 10.57 വരെ മീനം പകൽ 12.42വരെ മേടം പകൽ 02.46 വരെ എടവം വൈകിട്ട് 04.57 വരെ മിഥുനം തുടർന്ന് കർക്കടകം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm

ഇന്നത്തെ നക്ഷത്രം
രാത്രി 10.10 വരെ മകം

തിഥി ദൈർഘ്യം
രാത്രി 12.40 വരെ കൃഷ്ണപക്ഷ ദ്വിതീയ

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: മകം തിഥി: കൃഷ്ണ ദ്വിതീയ

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : മകം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം. ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ചതിന് ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്‌പാഞ്‌ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്‌പാഞ്‌ജലി
കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ഉത്രട്ടാതി, രേവതി, പൂയം, തിരുവാതിര, രോഹിണി

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ആയില്യം, തൃക്കേട്ട, പുണർതം, മകയിരം, അനിഴം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമല്ല
സിസേറിയൻ പ്രസവം ആവാം

ദിവസഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനവിനും ദിന ദോഷങ്ങൾ ശമിക്കുന്നതിനും സുബ്രഹ്മണ്യ ഭജനം
നടത്തുക, ഒരു സ്തോത്രം
ചേർക്കുന്നു:
ദേവാദിദേവ രഥ മണ്ഡല മധ്യ വേദ്യ,
ദേവേന്ദ്ര പീഠനഗരം ദൃഢചാപഹസ്തം
ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന,
വല്ലീശനാഥ മമ ദേഹി കരാവലംബം
ഹാരാദിരത്നമണിയുക്തകിരീടഹാര,
കേയൂരകുണ്ടല സത്കവചാഭിരാമ
ഹേ വീര താരക ജയാമരവൃന്ദ വന്ദ്യ,
വല്ലീശനാഥ മമ ദേഹി കരാവലംബം

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം :ഭവനത്തിന് / ഓഫീസിനു പുറത്ത് ചിരട്ടയിൽ കുന്തിരിക്കം സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ഓറഞ്ച്, കഷായനിറം, ചുവപ്പ്. പ്രതികൂല നിറം: കറുപ്പ്, കടുംനീലം.

കുജപീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക. 12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും, കടബാധ്യതകൾ ഒഴിയുകയും ചെയ്യും:
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?