Thursday, March 12, 2026
Thursday, March 12, 2026
Home » മഹാവിഷ്ണു ഭജനം നടത്തുക; വൃദ്ധർക്കും ശിശുക്കൾക്കും അന്നദാനം നടത്തുക

മഹാവിഷ്ണു ഭജനം നടത്തുക; വൃദ്ധർക്കും ശിശുക്കൾക്കും അന്നദാനം നടത്തുക

by NeramAdmin
0 comments

മഹാവിഷ്ണു ഭജനം നടത്തുക;
വൃദ്ധർക്കും ശിശുക്കൾക്കും അന്നദാനം നടത്തുക

2026 മാർച്ച് 12, വ്യാഴം
കലിദിനം 1872646
കൊല്ലവർഷം 1201 കുംഭം 28
(കൊല്ലവർഷം 1201കുംഭം ൨൮ )
തമിഴ് വർഷം വിശ്വവസു മാശി 28
ശകവർഷം 1947 ഫാൽഗുനം 21

ഉദയം 06.33 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 02 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 28 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 02.04 pm to 03.34 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.33 am to 11.03 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.33 am to 08.03 pm
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും ബുധനും ശനിക്കും മൗഢ്യം ബുധനു ശുക്രൻ ഉച്ചത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരുരുട്ടാതിയിൽ (പൂരുരുട്ടാതി ഞാറ്റുവേല) ചൊവ്വ ചതയത്തിൽ ബുധൻ ചതയത്തിൽ വ്യാഴംപുണർതത്തിൽ ശുക്രൻ ഉത്രട്ടാതി ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06:44 വരെ കുംഭം പകൽ 08.25 വരെ മീനം പകൽ 10.16 വരെ മേടം പകൽ 11.49 വരെ എടവം വൈകിട്ട് 02.31 വരെ മിഥുനം വൈകിട്ട് 04:37 വരെ കർക്കടകം തുടർന്ന് ചിങ്ങം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm

ഇന്നത്തെ നക്ഷത്രം
രാത്രി 12.44 വരെ മൂലം

തിഥി ദൈർഘ്യം
ദിനം മുഴുവൻ കൃഷ്ണപക്ഷ നവമി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: മൂലം തിഥി: കൃഷ്ണപക്ഷ നവമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: മൂലം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവകാര്യങ്ങളിൽ
ശ്രദ്ധവർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിക്കുക.വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ നാളുകളിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുംഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ:
പൂയം, ആയില്യം, അനിഴം, ചോതി, അത്തം, പൂരം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
തൃക്കേട്ട, വിശാഖം, ചിത്തിര, ഉത്രം, ഉത്രട്ടാതി, രേവതി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് മഹാവിഷ്ണു ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:

നമഃ സര്വസുരേശായ നമഃ ശ്രീവത്സധാരിണേ
നമശ്ചർമസിഹസ്തായ നമഃ പങ്കജമാലിനേ

നമോ വിശ്വപ്രതിഷ്ഠായ നമഃ പീതാംബരായ ച
നമോ നൃസിംഹരൂപായ വൈകുണ്ഠായ നമോനമഃ

നമഃ പങ്കജനാഭായ നമഃ ക്ഷീരോദശായിനേ
നമഃ സഹസ്രശീര്ഷായ നമോ നാഗംഗശായിനേ

നമഃ പരശുഹസ്തായ നമഃ ക്ഷത്ത്രാന്തകാരിണേ
നമഃ സത്യപ്രതിജ്ഞായ ഹ്യജിതായ നമോനമഃ

നമസ്ത്രൈ ലോക്യനാഥായ നമശ്ചക്രധാരയ ച
നമഃ ശിവായ സൂക്ഷ്മായ പുരാണായ നമോനമഃ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: വൃദ്ധർക്കും ശിശുക്കൾക്കും അന്നദാനം നടത്തുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം: കറുപ്പ്, കടുംനീല.

ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവാനാം ച: ഋഷീണാം ച:
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?