Sunday, March 15, 2026
Sunday, March 15, 2026
Home » ഇന്ന് മീനമാസം ആരംഭം; പരമശിവനെ ഭജിക്കുക

ഇന്ന് മീനമാസം ആരംഭം; പരമശിവനെ ഭജിക്കുക

0 comments

2026 മാർച്ച് 15, ഞായർ
കലിദിനം 1872649
കൊല്ലവർഷം 1201 മീനം 01
(കൊല്ലവർഷം 1201 മീനം Oഫ )
തമിഴ് വർഷം വിശ്വവസു ഫാൽഗുനി 01
ശകവർഷം 1947 ഫാൽഗുനം 24


ഉദയം 06.31 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 04 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 26 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 05:04 pm to 06:35 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.34 pm to 05:04 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12:33 pm to 02.03 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും ശനിക്കും മൗഢ്യം ശുക്രൻ ഉച്ചത്തിൽ ബുധനു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരുരുട്ടാതിയിൽ (പൂരുരുട്ടാതി ഞാറ്റുവേല ) ചൊവ്വ ചതയത്തിൽ ബുധൻ ചതയത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ ഉത്രട്ടാതി ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06:32 വരെ കുംഭം പകൽ 08.13 വരെ മീനം പകൽ 10.04 വരെ മേടം പകൽ 11.37 വരെ എടവം വൈകിട്ട് 02.19 വരെ മിഥുനം വൈകിട്ട് 04:25 വരെ കർക്കടകം തുടർന്ന് ചിങ്ങം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm

ഇന്നത്തെ നക്ഷത്രം
രാത്രി പുലരുന്ന 05.56 വരെ തിരുവോണം

തിഥി ദൈർഘ്യം
കാലത്ത് 09:1 വരെ കൃഷ്ണപക്ഷ ഏകാദശി തുടർന്ന് ദ്വാദശി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: തിരുവോണം തിഥി: കൃഷ്ണക്ഷ ദ്വാദശി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: ഇല്ല.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ:
പൂരാടം, തൃക്കേട്ട, വിശാഖം, ചിത്തിര

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ഉത്രാടം, മൂലം, അനിഴം, ചോതി, അത്തം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനmമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിവസഗുണവർധനവിന്
ദിവസഗുണവർധനവിനും ദിന ദോഷങ്ങൾ ശമിക്കാനും പരമശിവനെ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു:
അനാദ്യന്തമാദ്യം പരംതത്ത്വമര്‍ത്ഥം
ചിദാകാരമേകം തു രീയം ത്വമേയം
ഹരിബ്രഹ്മമൃഗ്യം പരബ്രഹ്മരൂപം
മനോവാഗതീതം മഹാശൈവമീഡേ

സ്വശക്ത്യാദിശക്ത്യന്ത സിംഹാസനസ്ഥം
മനോഹാരി സര്‍വാംഗരത്‌നോരുഭൂഷം
ജടാഹിന്ദുഗംഗാസ്ഥി ശശ്യര്‍ക്ക മൌലിം
പരാശക്തിമിത്രം നമഃ പഞ്ചവക്ത്രം

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: സ്ഫടിക ഗ്ലാസിൽ ജലം, പനിനീർ, കർപ്പൂരം ഇവ ചേർത്ത് അതിൽ ജമന്തിപ്പൂവിട്ട് വീടിന്റെ / ഓഫീസിന്റെ പ്രധാന മുറിയിൽ കിഴക്കു ഭാഗത്ത് വയ്ക്കുന്നത് ദിവസ ദോഷശാന്തി കൈവരുത്തും.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, കാഷായം , ഓറഞ്ച്.

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃ ദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?