Sunday, May 17, 2026
Sunday, May 17, 2026
Home » ദുർഗ്ഗാഭജനം നടത്തുക; പച്ച കർപ്പൂരം, കുങ്കുമം, മഞ്ഞൾപ്പൊടി പ്രധാന മുറിയിൽ വയ്ക്കുക.

ദുർഗ്ഗാഭജനം നടത്തുക; പച്ച കർപ്പൂരം, കുങ്കുമം, മഞ്ഞൾപ്പൊടി പ്രധാന മുറിയിൽ വയ്ക്കുക.

0 comments

2026 മെയ് 19, ചൊവ്വ
കലിദിനം 1872714
കൊല്ലവർഷം 1201 ഇടവം 05
(കൊല്ലവർഷം 1201 ഇടവം 0൫ )
തമിഴ് വർഷം പരാഭവ വൈകാശി 05
ശകവർഷം 1948 വൈശാഖം 29

ഉദയം 06.03 അസ്തമയം 06.38 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 35 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 25 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.29 pm to 05.03 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.20 pm to 01.54 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.11 am 10.46 am
(ശുഭകാര്യങ്ങൾക്ക് വർജ്ജ്യം)

For Devotional Books Visit at
https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=books&is_service=false

ഗ്രഹാവസ്ഥകൾ
ബുധന് മൗഢ്യം, ചൊവ്വ സ്വക്ഷത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ കാർത്തികയിൽ (കാർത്തിക ഞാറ്റുവേല) ചൊവ്വ അശ്വതി ബുധൻ കാർത്തികയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ മകയിരത്തിൽ ശനി രേവതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.58 വരെ എടവം പകൽ 10.09 വരെ മിഥുനം പകൽ 12.16 വരെ കർക്കടകം പകൽ 02.16 വരെ ചിങ്ങം പകൽ 04.15 വരെ കന്നി തുടർന്ന് വൈകിട്ട് 06.19 വരെ തുലാം
തുടർന്ന് വൃശ്ചികം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
കാലത്ത് 08.41 വരെ മകയിരം തുടർന്ന് തിരുവാതിര

തിഥി ദൈർഘ്യം
പകൽ 02.19 വരെ ശുക്ലപക്ഷ തൃതീയ

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: തിരുവാതിര തിഥി: ശുക്ലപക്ഷ തൃതീയ, ചതുർത്ഥി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: മകയിരം, തിരുവാതിര

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത്
ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം. അതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ
ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ
കഴിപ്പിച്ചതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്‌പാഞ്‌ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു
വർഷത്തേയ്ക്ക് പക്കനാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്‌പാഞ്‌ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, , അശ്വതി, ഉത്രട്ടാതി

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
രോഹിണി, ഭരണി, രേവതി, ഉത്രം, അത്തം

ദിവസഗുണവർധനയ്ക്ക് ദിവസഗുണവർദ്ധനവിനും ദോഷങ്ങൾ
ശമിക്കുന്നതിനും ദുർഗ്ഗാഭജനം നടത്തുക. ഒരു ജപം ചേർക്കുന്നു:

നമോ ദേവ്യൈ മഹാദേവ്യൈ
ശിവായൈ സതതം നമഃ
നമഃ പ്രകൃത്യൈ ഭദ്രായൈ
നിയതാഃ പ്രണതാഃ സ്മ താം

രൗദ്രായൈ നമോ നിത്യായൈ
ഗൗര്യൈ ധാത്ര്യൈ നമോ നമഃ
ജ്യോത്സ്നായൈചേന്ദുരൂപിണ്യൈ
സുഖായൈ സതതം നമഃ

കല്യാണ്യൈ പ്രണതാ വൃദ്ധ്യൈ
സിദ്ധ്യൈ കുർമോ നമോ നമഃ
നൈർ ഋത്യൈ ഭൂഭൃതാം ലക്ഷ്മ്യൈ
ശർവാണ്യൈ തേ നമോ നമഃ

ദുർഗ്ഗായൈ ദുർഗ്ഗപാരായൈ
സാരായൈ സർവ്വകാരിണ്യൈ
ഖ്യാത്യൈ തഥൈവ കൃഷ്ണായൈ
ധൂമ്രായൈ സതതം നമഃ

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: പച്ച കർപ്പൂരം, കുങ്കുമം, മഞ്ഞൾപ്പൊടി
ഇവ ചെറിയ ചിമിഴിൽ ഭവനത്തിന്റെ / ഓഫീസിന്റെ പ്രധാന മുറിയിൽ വെയ്ക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം, ഓറഞ്ച്, ചെങ്കല്ല് നിറം, ചുവപ്പ്, മെറൂൺ പ്രതികൂല നിറം: കറുപ്പ്,
കടും നീലം.

കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Prathidina Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?