Friday, June 26, 2026
Friday, June 26, 2026
Home » ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക; നുറുക്ക് ഗോതമ്പിൽ പഞ്ചസാര ചേർത്ത് ജീവികൾക്ക് നൽകുക

ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക; നുറുക്ക് ഗോതമ്പിൽ പഞ്ചസാര ചേർത്ത് ജീവികൾക്ക് നൽകുക

by NeramAdmin
0 comments

2026 ജൂൺ 27, ശനി
കലിദിനം 1872753
കൊല്ലവർഷം 1201 മിഥുനം 13
(കൊല്ലവർഷം 1201 മിഥുനം ൧൩ )
തമിഴ് വർഷം പരാഭവ ആനി 13
ശകവർഷം 1948 ആഷാഢം 05

ഉദയം 06.07 അസ്തമയം 06.47 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 40 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 20 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.17 am to 10.52 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.07 am to 07.42 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 02.02 pm to 03.37 pm
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

Shop Now Antique Gold Finish Subha Drishti Ganapati Resin Idol (5 Inches) https://www.okalasha.com/shop?page=2&page_size=18&sort_by=newest&is_service=false

ഗ്രഹാവസ്ഥകൾ
വ്യാഴം ഉച്ചത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവാതിരയിൽ (തിരുവാതിര ഞാറ്റുവേല) ചൊവ്വ കാർത്തികയിൽ ബുധൻ പുണർതത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ ആയില്യത്തിൽ ശനി രേവതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.30 വരെ മിഥുനം പകൽ 09.42 വരെ കർക്കടകം പകൽ 11.42 വരെ ചിങ്ങം പകൽ 01.41 വരെ കന്നി പകൽ വൈകിട്ട് 03.45 വരെ തുലാം വൈകിട്ട് 05.55 വരെ വൃശ്ചികം തുടർന്ന് ധനു

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
രാത്രി 10.11 വരെ അനിഴം തുടർന്ന് തൃക്കേട്ട

തിഥി ദൈർഘ്യം
രാത്രി 12.44 വരെ ശുക്ലപക്ഷ ത്രയോദശി തുർന്ന് ചതുർദ്ദശി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അനിഴം തിഥി: ത്രയോദശി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: അനിഴം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ , ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അശ്വതി, ഭരണി, ചോതി, അത്തം, പൂരം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
വിശാഖം, ചിത്തിര, ഉത്രം, മകം, ചതയം

കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
രാത്രി 10.11 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ദിനദോഷങ്ങൾ ശമിക്കാൻ
ദിവസ ദോഷശാന്തിക്കും ദിവസ ഗുണ വർദ്ധനവിനും ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക. ഒരു ജപം ചേർക്കുന്നു:
ഓം ശ്രീ ഭൂത നാഥ സദാനന്ദ
സർവ്വ ഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോ നമഃ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ഒരു ലാൽ – കിതാബ് പരിഹാരം ചേർക്കുന്നു: നുറുക്ക് ഗോതമ്പിൽ പഞ്ചസാര ചേർത്ത് ജീവജാലങ്ങൾക്കായി ഭവനത്തിന്റെ പുറത്ത് വെയ്ക്കുക.

ദിനദോഷങ്ങൾ ശമിക്കാൻ
ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം പ്രതികൂല നിറം: ചുവപ്പ്, ഓറഞ്ച്

ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?