Sunday, June 28, 2026
Sunday, June 28, 2026
Home » ഭർത്തൃ നന്മയ്ക്കും അഭിവൃദ്ധിക്കും സാവിത്രി വ്രതം അനുഷ്ഠിക്കാം

ഭർത്തൃ നന്മയ്ക്കും അഭിവൃദ്ധിക്കും സാവിത്രി വ്രതം അനുഷ്ഠിക്കാം

by NeramAdmin
0 comments

പാതിവ്രത്യത്തിന്റെ തപശക്തികൊണ്ട് സാക്ഷാൽ യമധർമ്മനിൽ നിന്നും ഭർത്താവ് സത്യവാന്റെ ജീവൻ രക്ഷിച്ച സാവിത്രിയുടെ സ്മരണ ഉണർത്തുന്നതാണ് സാവിത്രി വ്രതം.
ഭർത്തൃ നന്മക്കുവേണ്ടി ജ്യേഷ്ഠമാസത്തിലെ പൗർണ്ണമിയിലാണ് സ്ത്രീകൾ ഇത് അനുഷ്ഠിക്കുന്നത്. 2026 ജൂൺ 29 നാണ് മിഥുനമാസത്തിലെപൗർണ്ണമിയും സാവിത്രി വ്രതവും.

Antique Gold Finish Subha Drishti Ganapati Resin Idol (5 Inches) https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=decor-gifts&is_service=false

ദാമ്പത്യദുരിതം മാറ്റും
ദാമ്പത്യദുരിതങ്ങൾ ഒഴിവാക്കാൻ ഏറ്റവും അനുയോജ്യമായ വ്രതമായി ഇതിനെ വിശേഷിപ്പിക്കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകൾ തലേദിവസം മുതൽ മത്സ്യ – മാംസാദികൾ ഉപേക്ഷിച്ച് വ്രതനിഷ്ഠകൾ പാലിക്കണം. വ്രതദിവസം അതി രാവിലെ ഉണർന്ന് കുളികഴിഞ്ഞ് ശുദ്ധമായ കടുത്ത നിറമുള്ള വസ്ത്രം ധരിച്ച് സമീപത്തെ ആൽമരചുവട്ടിൽ ഇരുന്ന് വ്രതം അനുഷ്ഠിക്കണം എന്നാണ് വിധി. ഉത്തരേന്ത്യയിൽ വളരെ വിശേഷമാണ് വട സാവിത്രി വ്രതം. ആൽമര പരിസരം വൃത്തിയാക്കി ചന്ദനത്തിരി കത്തിച്ച് വച്ച
ശേഷം ആലിന് ഏഴുവലം വച്ച് നമസ്‌കരിച്ച് പരുത്തിനൂൽ ഏഴ് ചുറ്റ് ചുറ്റിക്കെട്ടുകയും വേണം. തുടർന്ന് ആൽമരത്തിൽ കുങ്കുമം ചാർത്തുകയും അല്പം കുങ്കുമം ആൽമരച്ചുവട്ടിൽ അർപ്പിക്കുകയും വേണം. അതിനുശേഷം നിറഞ്ഞ ഈശ്വര ചിന്തയോടെ പഴങ്ങൾ ആൽമരത്തിന് ചുവട്ടിൽ സമർപ്പിച്ച് ഭർത്താവിന്റെ ദോഷ ദുരിത ശാന്തിക്കും സർവ്വഐശ്വര്യങ്ങൾക്കുമായി പ്രാർത്ഥിക്കണം. അന്ന് പകൽ മുഴുവൻ ഈശ്വരനെ ധ്യാനിച്ച് കഴിയണം.ഉച്ചക്ക് അരിയാഹാരം കഴിക്കരുത്. പകരം പഴങ്ങളും ഫലങ്ങളും കഴിക്കാം. സന്ധ്യദീപം കണ്ടശേഷം സാധാരണ സസ്യാഹാരം കഴിക്കാം.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ : +91 9847475559

Story Summary: Significance of Vat Savitri Vrat

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

ALSO READ

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?