Friday, July 10, 2026
Friday, July 10, 2026
Home » ശ്രീ ധർമ്മശാസ്താ ഭജനം നടത്തുക; ചന്ദനത്തിരി പനിനീരിൽ മുക്കി പുകയ്ക്കുക

ശ്രീ ധർമ്മശാസ്താ ഭജനം നടത്തുക; ചന്ദനത്തിരി പനിനീരിൽ മുക്കി പുകയ്ക്കുക

0 comments

2026 ജൂലൈ 11, ശനി
കലിദിനം 1872767
കൊല്ലവർഷം 1201 മിഥുനം 27
(കൊല്ലവർഷം 1201 മിഥുനം ൨൭)
തമിഴ് വർഷം പരാഭവ ആനി 27
ശകവർഷം 1948 ആഷാഢം 20

ഉദയം 06.10 അസ്തമയം 06.48 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 38 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 22 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.19 am to 10.54 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.10 am to 07.44 am
(എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 02.03 pm to 03.38 pm
(ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=decor-gifts&is_service=false

ഗ്രഹാവസ്ഥകൾ
ബുധന് വക്രം, മൗഢ്യം സ്വക്ഷേത്രത്തിൽ,
വ്യാഴം ഉച്ചത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പുണർതത്തിൽ (പുണർതം ഞാറ്റുവേല ) ചൊവ്വ രോഹിണിയിൽ ബുധൻ പുണർതത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ മകത്തിൽ ശനി രേവതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.34 വരെ മിഥുനം പകൽ 08.46 വരെ കർക്കടകം പകൽ 10.46 വരെ ചിങ്ങം പകൽ 12.46 വരെ കന്നി പകൽ 02.49 വരെ തുലാം വൈകിട്ട് 05.00 വരെ വൃശ്ചികം തുടർന്ന് ധനു

ALSO READ

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
പകൽ 11.14 വരെ കാർത്തിക തുടർന്ന് രോഹിണി

തിഥി ദൈർഘ്യം
രാത്രി 02.04 വരെ കൃഷ്ണപക്ഷ ദ്വാദശി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: രോഹിണി തിഥി: കൃഷ്ണപക്ഷ ദ്വാദശി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: കാർത്തിക

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിട്ടും കഴിപ്പിക്കുന്നതും അത്യുത്തമം

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
വിശാഖം, അശ്വതി, ഉത്രട്ടാതി, ചതയം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ഭരണി, രേവതി, പൂരുരുട്ടാതി, അവിട്ടം, മകം, പൂരം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
അതുവരെ ഇന്ന് സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്കും ദിന ദോഷങ്ങൾ ശമിക്കാനും ധർമ്മശാസ്താ ഭജനം നടത്തുക. ശാസ്താവിന്റെ രജോഗുണഭാവത്തിലുള്ള ധ്യാനം ചേർക്കുന്നു:
തേജോ മണ്ഡല മദ്ധ്യഗം ത്രിനയനം
ദിവ്യാംബാരാലംകൃതം
ദേവം പുഷ്പ ശരേക്ഷു കാർമുകില
സന്മാണിക്യ പാത്രാഭയം
ബിഭ്രാണാം കര പങ്കജൈർ
മദ ഗജസ്കന്ദാദിരൂഡ്‌ഡം വിഭും
ശാസ്താരം ശരണം ഭജാമി
സതതം ത്രൈലോക്യ സമ്മോഹനം

ലാൽ -കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ -കിതാബ്
നിർദ്ദേശം: പനി നീരിൽ മുക്കിയ ചന്ദനത്തിരി പ്രഭാതത്തിലും , മദ്ധ്യാ ഹ്നത്തിലും സായം സന്ധ്യയ്ക്കും പുകയ്ക്കുക.

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ്, കടും നീലം പ്രതികൂല നിറം ചുവപ്പ്.

ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?