Thursday, October 15, 2026
Thursday, October 15, 2026
Home » വിവാഹ തടസം മാറും, അറിവ് പകരും;ആറാം നാൾ കാത്യായനി സ്തുതി

വിവാഹ തടസം മാറും, അറിവ് പകരും;ആറാം നാൾ കാത്യായനി സ്തുതി

by NeramAdmin
0 comments


നവരാത്രിയുടെ ആറാം ദിവസം, ഷഷ്ഠിതിഥിയിൽ ദേവികാത്യായനിയുടെ പൂജയാണ് നടത്തേണ്ടത്. ഈ ദിവസം നവകന്യകമാരിൽ ഏഴ് വയസുള്ള പെൺകുട്ടിയെ ചണ്ഡികാഭാവത്തിൽ ആരാധിക്കുന്നു. ജ്ഞാനം നല്കുന്നവളാണ് കാത്യായനീ ദേവീ. അറിവിനെ ആഴത്തിലെത്തിച്ച് നിഗൂഢ രഹസ്യങ്ങൾ പോലും സ്വായത്തമാക്കിത്തരുന്ന ശക്തി സ്വരൂപിണിയാണിത്. കന്യകമാർക്ക് ഉത്തമ വരനെ നല്കുന്നവൾ കൂടിയാണ് കാത്യായനി. വിവാഹതടസ്സമോ താമസമോ നേരിടുന്നവർ ദേവീ കാത്യായനിയെ പ്രാർത്ഥിച്ചു പ്രീതിപ്പെടുത്തുന്നത് അതിവിശേഷമാണ്. ആദിപരാശക്തിയുടെ പര്യായം ആയും ഈ ദേവിയുടെ പേര് പറയുന്നു. വ്യാഴ ഗ്രഹത്തെ
നിയന്ത്രിക്കുന്ന ദേവിയുമാണ്. നാല് കരങ്ങളുള്ള സിംഹാരൂഢ സങ്കല്പമാണ് പൊതുവേ ഈ ദേവിക്കുള്ളത്.
ഇടത് കൈകളിൽ താമരയും വാളും വലത് കൈകളിൽ അഭയ വര മുദ്രകളുമുണ്ട്. ചുവന്ന പ്രത്യേകിച്ച് റോസ് നിറത്തിലുള്ള പൂക്കളാണ് കാത്യായനി ദേവിക്ക് പ്രിയം.

Divine Lord Murugan Resin Idol with Antique Gold Finish (4 Inches) https://www.okalasha.com/shop/divine-lord-murugan-resin-idol-with-antique-gold-finish-4-inches

ധ്യാന ശ്ലോകം
ചന്ദ്രഹാസോജ്ജ്വലകര ശാർദ്ദൂലവരവാഹന
കാത്യായനീ ശുഭം ദദ്യദ ദേവീ ദാനവഘാതിനീ
ചന്ദ്രഹാസോജ്ജ്വലകരാ ശാര്‍ദൂലവരവാഹനാ
കാത്യായനീ ച ശുഭദാ ദേവീ ദാനവഘാതിനീ

ധ്യാനം
വന്ദേ വാഞ്ചിത മനോരഥാര്‍ഥായ ചന്ദ്രാര്‍ദ്ധകൃതശേഖരാം
സിംഹാരൂഢാം ചതുര്‍ഭുജാം
കാത്യായനീം യശസ്വനീം

സ്വര്‍ണവര്‍ണാമാജ്ഞാചക്രസ്ഥിതാം
ഷഷ്ഠദുര്‍ഗാം ത്രിനേത്രാം
വരാഭീതകരാം സഗപദധരാം
കാത്യായനസുതാം ഭജാമി

പടാംബരപരിധാനാം
സ്മേരമുഖീം നാനാലങ്കാരഭൂഷിതാം
മഞ്ജീരഹാരകേയുരകിങ്കിണീ
രത്നകുണ്ഡലമണ്ഡിതാം

പ്രസന്നവദനാം പല്ലവാധരാം
കാന്തകപോലാം തുംഗ കുചാം
കമനീയാം ലാവണ്യാം
ത്രിവലീവിഭൂഷിത നിംനനാഭിം

ALSO READ

സ്തോത്രം
കാഞ്ചനാഭാം വരാഭയപദ്മധരാം
മുകുടോജ്ജ്വലാം
സ്മേരമുഖീം ശിവപത്നീം
കാത്യായനസുതേ നമോഽസ്തുതേ

പടാംബരപരിധാനാം
നാനാലങ്കാരഭൂഷിതാം
സിംഹാസ്ഥിതാം പദ്മഹസ്താം
കാത്യായനസുതേ നമോഽസ്തുതേ

പരമാനന്ദമയീ ദേവി പരബ്രഹ്മ
പരമാത്മാ
പരമശക്തി,പരമഭക്തി,
കാത്യായനസുതേ നമോഽസ്തുതേ

വിശ്വകര്‍ത്രീം,വിശ്വഭര്‍ത്രീം,വിശ്വഹര്‍ത്രീം,
വിശ്വപ്രീതാം।
വിശ്വചിത്താം,വിശ്വാതീതാം കാത്യായനസുതേ നമോഽസ്തുതേ ॥

കാം ബീജാ, കാം ജപാനന്ദാ കാം
ബീജ ജപതോഷിതാ
കാം കാം ബീജജപാസക്താം
കാം കാം സന്തുതാ
കാം ബീജ ജപസംസ്തുതാം
കാങ്കാരഹര്‍ഷിണീം കാം കാം
ധനദാം ധനമാനസാം
കാം ബീജജപകാരിണീം കാം
ബീജതപമാനസാം

കാം കാരിണീം കാം
സൂത്രപൂജിതാം കാം ബീജധാരിണീം
കാം കീം കൂം കൈം കൌം കഃ ഠഃ ഛഃ
സ്വാഹാരൂപണീ

ജപമന്ത്രം
ഓം ദേവി കാർത്യായനി നമഃ


വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Navaratri Sixth Day Worshipp: Goddess Katyayani the sixth form of Goddess Parvati (Durga) Dhayanam and Stotram

Pic Design: Prasanth Balakrishnan
+91 7907280255 dr.pbkonline@gmail.com

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?