(2026 ജൂലായ് 5 മുതൽ 11 വരെ)
ജ്യോതിഷരത്നം വേണുമഹാദേവ്
2026 ജൂലൈ 5 ന് കുംഭക്കൂറിൽ ചതയം നക്ഷത്രം മൂന്നാം പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ നാഗപഞ്ചമി, വാരാഹി പഞ്ചമി, യോഗിനി ഏകാദശി, എന്നിവയാണ്. വാരം ടങ്ങുന്ന ഞായറാഴ്ച തന്നെയാണ് മിഥുന മാസത്തിലെ കൃഷ്ണപക്ഷ പഞ്ചമിയായ നാഗപഞ്ചമിയും വാരാഹി പഞ്ചമിയും. നാഗപ്രീതികരമായ കർമ്മങ്ങൾക്ക് വേഗം ഫലസിദ്ധി ലഭിക്കുന്ന ശ്രേഷ്ഠമായ നാഗപഞ്ചമി കേരളത്തിലും ഉത്തരേന്ത്യയിലും വ്യത്യസ്തമായ ദിവസങ്ങളിലാണ് ആചരിക്കുന്നത്. ഉത്തരേന്ത്യയിൽ നാഗപഞ്ചമിയായി ആചരിക്കുന്നത് ശ്രാവണ മാസത്തിലെ വെളുത്തപക്ഷ പഞ്ചമിയാണ്. എന്നാൽ കേരളത്തിൽ ആഷാഢ മാസത്തിലെ പഞ്ചമിയാണ് നാഗപഞ്ചമി. ഇത്തവണ ഇവിടെ ഇത് ജൂലായ് 5 ഞായറാഴ്ച ആചരിക്കും. തലേന്ന് പകൽ 1:45 ന് ആരംഭിക്കുന്ന പഞ്ചമി തിഥി ഞായറാഴ്ച പകൽ 3:12 വരെയാണ്. വാരാഹി ദേവിക്ക് രാത്രികൾ പ്രധാനമായതിനാൽ പഞ്ചമി തിഥി രാത്രിയിൽ വരുന്ന ശനിയാഴ്ചയും ശ്രീ വാരാഹി ദേവീ ഉപാസനയ്ക്ക് ശ്രേഷ്ഠമാണ്. ജൂലൈ 11 ശനിയാഴ്ചയാണ് ഏകാദശി. മിഥുനത്തിലെ കൃഷ്ണ ഏകാദശിയായ ഇത് യോഗിനി ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ജൂലൈ 10 ന് ദശമി നാളിൽ ഒരിക്കൽ എടുത്ത് വ്രതം ആരംഭിക്കണം. വെള്ളിയാഴ്ച രാത്രി 12:06 മണി മുതൽ ഞായറാഴ്ച രാവിലെ 10:33 മണി വരെയാണ് ഹരിവാസരം. ഈ സമയത്ത് അന്നപാനാദികൾ ഉപേക്ഷിച്ച് വിഷ്ണുനാമ ജപത്തിൽ മുഴുകണം. യോഗിനിഏകാദശി
നോറ്റാൽ ആരോഗ്യം, ഐശ്വര്യം, സന്തോഷം എന്നിവ ഫലം. അന്ന് തന്നെയാണ് കൂർമ്മാവതാര വ്രതവും. അന്ന് ഇടവക്കൂറിൽ രോഹിണി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ ആവശ്യമാണ്. പ്രതീക്ഷിച്ച ധനം കിട്ടാൻ വൈകും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താൻ അവസരം ലഭിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിച്ചാൽ സ്ഥിതി മെച്ചപ്പെടും. തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. ഉദ്യോഗസ്ഥർക്ക് മേലുദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കാം. ജോലി അന്വേഷിക്കുന്നവർക്ക് നല്ല അഭിമുഖങ്ങൾക്ക് അവസരം ലഭിക്കും. കുടുംബത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും സൗമ്യമായ സമീപനം സമാധാനം നിലനിർത്തും. ദാമ്പത്യബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത വർധിക്കും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പുരോഗതി കൈവരും.
ദോഷപരിഹാരം: ചൊവ്വാഴ്ച ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് അഭിഷേകം നടത്തുക. ഓം ശരവണഭവായ നമഃ 108 തവണ എന്നും ജപിക്കുന്നത് ഉത്തമം

ഇടവക്കൂറ്
(കാർത്തിക അവസാന മൂന്ന് കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
സാമ്പത്തികമായി ഗുണകരമായ കാലം. കുടിശ്ശിക പണം ലഭിക്കാനും പുതിയ നിക്ഷേപങ്ങളിൽ നിന്നും നേട്ടത്തിനും സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം, ശമ്പളവർധനയ്ക്കും അനുകൂല സൂചനകളുണ്ട്. വ്യാപാരികൾക്ക് പുതിയ കരാറുകൾ ലഭിക്കും. കുടുംബത്തിൽ സന്തോഷ വാർത്തകൾ കേൾക്കും. ബന്ധുക്കളുടെ സഹകരണം ലഭിക്കും. അധ്യാപകരുടെ പിന്തുണയാൽ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടങ്ങൾ ലഭിക്കും. ദോഷപരിഹാരം: വെള്ളിയാഴ്ച ദേവിക്ക് കുങ്കുമാർച്ചന നടത്തുക. നിത്യവും 108 തവണ ഓം ശ്രീം നമഃ ജപിക്കുക. പാരായണം ചെയ്യുകയും ചെയ്യുക.
മിഥുനക്കൂറ്
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മൂന്ന് കാൽ)
വരുമാനം വർധിക്കുമെങ്കിലും ചെലവുകളും കൂടും. സാമ്പത്തിക തീരുമാനങ്ങൾ ആലോചിച്ച് എടുക്കുക. തൊഴിൽ മേഖലയിൽ പുതിയ പദ്ധതികൾ വിജയിക്കും. സഹപ്രവർത്തകരുടെ സഹായം ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. പഠനത്തിൽ അൽപം കൂടുതൽ പരിശ്രമിച്ചാൽ മികച്ച വിജയം നേടാനാകും. ദോഷപരിഹാരം: ഓം ഗം ഗണപതയേ നമഃ നിത്യവും 108 തവണ ജപിക്കുക.
ALSO READ
കർക്കടകക്കൂറ്
(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
സാമ്പത്തിക കാര്യങ്ങളിൽ സ്ഥിരത കൈവരും. കുടുംബാവശ്യങ്ങൾക്കായി ചെലവുകൾ വർധിച്ചേക്കാം. തൊഴിൽ രംഗത്ത് ക്ഷമ ആവശ്യമാണ്. പുതിയ ജോലി ആഗ്രഹിക്കുന്നവർക്ക് അനുകൂല വാർത്ത ലഭിക്കും. കുടുംബത്തിൽ ഐക്യം വർധിക്കും. മുതിർന്നവരുടെ അനുഗ്രഹം ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നല്ല ശ്രദ്ധ ലഭിക്കും. ദോഷപരിഹാരം: തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ ധാര നടത്തുക. മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക. നിത്യവും ഓം നമഃ ശിവായ 108 തവണ
വീതം ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം ആദ്യ കാൽ)
സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. പുതിയ വരുമാനസ്രോതസ്സുകൾ ലഭിക്കും. തൊഴിൽ മേഖലയിൽ അംഗീകാരവും പുരോഗതിയും ഉണ്ടാകും. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ അനുകൂല ഫലം ലഭിക്കും. കുടുംബത്തിൽ മംഗളകർമങ്ങൾക്ക് സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. ദോഷപരിഹാരം: ഞായറാഴ്ച ആദിത്യഹൃദയം പാരായണം ചെയ്യുക. നിത്യവും ഓം നമഃ ശിവായ 108 തവണ വീതം ജപിക്കുക.

കന്നിക്കൂറ്
(ഉത്രം അവസാന മൂന്ന് കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതി)
സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക. കടം കൊടുക്കുന്നതും വാങ്ങുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. തൊഴിൽ രംഗത്ത് അർഹമായ അംഗീകാരം ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ ചെറിയ അഭിപ്രായഭിന്നതകൾ ക്ഷമയോടെ പരിഹരിക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച മുന്നേറ്റം ഉണ്ടാകും.
ദോഷപരിഹാരം: വ്യാഴാഴ്ച വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക. നിത്യവും ഓം നമോ നാരായണായ 108 തവണ വീതം ജപിക്കുക.
തുലാക്കൂറ്
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മൂന്ന് കാൽഭാഗം)
സാമ്പത്തിക പുരോഗതിക്ക് സാധ്യതയുണ്ട്. പുതിയ നിക്ഷേപങ്ങൾ ഗുണകരമാകും. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റത്തിനുള്ള സാധ്യത തെളിയും. വ്യാപാരത്തിൽ ലാഭം വർധിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെ മുന്നേറാൻ സാധിക്കും.
ദോഷപരിഹാരം: വെള്ളിയാഴ്ച ദേവീക്ഷേത്രദർശനം നടത്തി ലളിതാസഹസ്രനാമം പാരായണം ചെയ്യുക. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ വീതം ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
സാമ്പത്തിക കാര്യങ്ങളിൽ ക്ഷമ ആവശ്യമാണ്. പണം ചെലവാക്കുമ്പോൾ വിവേകം പാലിക്കുക. തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കും. കുടുംബത്തിൽ ഐക്യം വർധിക്കും. ദാമ്പത്യജീവിതത്തിൽ സന്തോഷം വർധിക്കും. വിദ്യാർത്ഥികൾക്ക് അർഹമായ വിജയം കൈവരും.
ദോഷപരിഹാരം: വ്യാഴാഴ്ച ഹനുമാൻ ക്ഷേത്രദർശനം നടത്തി വെറ്റില മാല സമർപ്പിച്ചു പ്രാർത്ഥിക്കുക. നിത്യവും ഓം ഹം ഹനുമതേ നമഃ 108 തവണ വീതം ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
സാമ്പത്തികമായി വളരെ അനുകൂലമായ ആഴ്ചയാണ്. നിക്ഷേപങ്ങളിൽ നിന്ന് നേട്ടം ലഭിക്കും. തൊഴിൽ രംഗത്ത് ഉയർച്ചയും അംഗീകാരവും ലഭിക്കും. വിദേശാവസരങ്ങൾ തേടുന്നവർക്ക് ശുഭവാർത്ത ലഭിക്കാം. കുടുംബത്തിൽ സന്തോഷകരമായ ചടങ്ങുകൾ നടക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയം പ്രതീക്ഷിക്കാം. ദോഷപരിഹാരം: ബുധനാഴ്ച ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തി
പാൽ പായസം നേദിക്കുക. എന്നും ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ വീതം ജപിക്കുക.

മകരക്കൂറ്
(ഉത്രാടം അവസാന മൂന്ന് കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
സാമ്പത്തികമായി സ്ഥിരതയുണ്ടാകും. ദീർഘകാല നിക്ഷേപങ്ങൾ ഗുണകരമാകും. തൊഴിൽ രംഗത്ത് ക്ഷമയും കഠിനാധ്വാനവും ഗുണം ചെയ്യും. കുടുംബത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ സംസാരത്തിലൂടെ പരിഹരിക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകും. ദോഷപരിഹാരം: നിത്യവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ വീതം ജപിക്കുക. ശനിയാഴ്ച നീരാജനം തെളിയിക്കുക.
കുംഭക്കൂറ്
(അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മൂന്ന് കാൽഭാഗം)
സാമ്പത്തികമായി പുതിയ അവസരങ്ങൾ ലഭിക്കും. വരുമാനം വർധിക്കാൻ സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് പുതിയ ചുമതലകൾ വിജയകരമായി നിർവഹിക്കും.
കുടുംബത്തിൽ ഐക്യവും സന്തോഷവും നിലനിൽക്കും. ദൂരയാത്രകൾ ഗുണകരമാകും. വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ പിന്തുണ ലഭിച്ച് മികച്ച വിജയം കൈവരും. ദോഷപരിഹാരം: ശനിയാഴ്ച ഹനുമാൻ സ്വാമിക്ക് വെണ്ണ സമർപ്പിക്കുക. എന്നും ഓം നമോ നാരായണായ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി അവസാന കാൽ, ഉത്രട്ടാതി, രേവതി)
സാമ്പത്തിക കാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. പുതിയ വരുമാന മാർഗങ്ങൾ തുറക്കും. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങളും അംഗീകാരവും ലഭിക്കും. വ്യാപാരികൾക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. വിവാഹം, സന്താനസൗഭാഗ്യം തുടങ്ങിയ മംഗളകാര്യങ്ങൾക്ക് അനുകൂല സമയമാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച നേട്ടവും മത്സരപരീക്ഷകളിൽ വിജയസാധ്യതയും കാണുന്നു. ദോഷപരിഹാരം: വ്യാഴാഴ്ച ശ്രീമഹാവിഷ്ണു ക്ഷേത്രദർശനം നടത്തി വിഷ്ണുസഹസ്രനാമം ജപിക്കുക. എന്നും ഓം നമോ ഭഗവതേ വാസുദേവായ 108 പ്രാവശ്യം ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc. Free shipping for Jewels 🙂 )
Copyright @ 2026 NeramOnline.com. All rights reserved.