Sunday, July 26, 2026
Sunday, July 26, 2026
Home » പ്രദോഷം, വേദവ്യാസ ഗുരുപൂർണ്ണിമ ; ഈ ആഴ്ചത്തെ നക്ഷത്രഫലം

പ്രദോഷം, വേദവ്യാസ ഗുരുപൂർണ്ണിമ ; ഈ ആഴ്ചത്തെ നക്ഷത്രഫലം

0 comments


(2026 ജൂലായ് 26 – ആഗസ്റ്റ് 1)

2026 ജൂലൈ 26 ന് തൃക്കേട്ട നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ കർക്കടക മാസത്തിലെ ശുക്ലപക്ഷ പ്രദോഷവും വ്യാസപൂർണ്ണിമയുമാണ്. വാരം തുടങ്ങുന്ന ഞായറാഴ്ചയാണ് പ്രദോഷം. ഇത്  എടുത്താൽ സമ്പൽ സമൃദ്ധി, ആയുരാരോഗ്യം, സത്കീർത്തി, ദാരിദ്ര്യ ദുഃഖമോചനം, സന്തുഷ്ട കുടുംബം, വിവാഹലബ്ധി, സന്താനസൗഭാഗ്യം, പാപമുക്തി തുടങ്ങി സർവ്വൈശ്വര്യങ്ങളും ലഭിക്കും. ആഷാഢ മാസത്തിലെ പൗർണ്ണമിയായ വ്യാസപൂർണ്ണിമ ജൂലൈ 29 ബുധനാഴ്ചയാണ്. വേദവ്യാസ മുനിയുടെ അവതാര ദിനമാണിത്. അറിവിന്റെ ദേവന്മാരായി  കണക്കാക്കുന്നത് ദക്ഷിണാമൂർത്തി, വേദവ്യാസൻ , ദത്താത്രേയൻ എന്നിവരെയാണ് .  പ്രപഞ്ചം മുഴുവൻ ഇവരെയാണ് ഗുരുനാഥൻമാരായി കണക്കാക്കുന്നത്. ഋഷീശ്വരനായ  വേദവ്യാസൻ മഹാവിഷ്ണുവിന്റെ അംശമാണെന്ന് സങ്കല്പിക്കുന്നു. മഹർഷിമാരുടെ മുഴുവൻ പരമ്പര കണക്കാക്കി ചെന്നാൽ അത്  അവസാനിക്കുക വേദവ്യാസനിലാണ്. അന്നു മുതലാണ് സന്ന്യാസിമാരുടെ ചാതുർമാസ്യ വ്രതം ആരംഭിക്കുന്നത്.  അവർക്ക് ഉപാസന ശക്തി വർദ്ധിപ്പിക്കാനും ജപത്തിനും ഏറ്റവും ഉത്തമമാണ് ചാതുർമാസ്യവ്രതം. ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും പൗർണ്ണമി വ്രതം അനുഷ്ഠിക്കാനും ഈ ദിവസം നല്ലതാണ്. ആഗസ്റ്റ് 1 ന് ചതയം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
പുതിയ വരുമാന മാർഗങ്ങൾ തുറക്കാൻ സാധ്യത. കുടിശ്ശിക ലഭിക്കും. ചെലവുകൾ നിയന്ത്രിക്കുന്നത് നല്ലത്.  ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും. പുതിയ അവസരങ്ങൾ പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുമായി നല്ല സഹകരണം ഉണ്ടാകും. ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ സമാധാനപരമായി പരിഹരിക്കും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അനുകൂല സമയം. ദോഷപരിഹാരം: ചൊവ്വാഴ്ച ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് പാലഭിഷേകം നടത്തുക. നിത്യവും ഓം ശരവണഭവായ നമഃ 108 പ്രാവശ്യം ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രതീക്ഷിച്ച വരുമാനം ലഭിക്കും. എന്നാൽ അപ്രതീക്ഷിത ചെലവുകൾ ബുദ്ധിമുട്ടിക്കും. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. ക്ഷമ ആവശ്യമാണ്. വീട്ടിൽ മംഗളകർമ്മങ്ങൾ ആലോചിക്കപ്പെടും. ഏകാഗ്രത വർധിക്കും. അധ്യാപകരുടെ സഹായം ലഭിക്കും. ദോഷപരിഹാരം: വെള്ളിയാഴ്ച മഹാലക്ഷ്മി അർച്ചന നടത്തി മഹാലക്ഷ്മി  അഷ്ടകം ജപിക്കുക. നിത്യവും ഓം ശ്രീം നമഃ 108 പ്രാവശ്യം ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4 )
നിക്ഷേപങ്ങളിൽ സൂക്ഷ്മത പാലിക്കുക. പുതിയ സാമ്പത്തിക നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്യാം. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത. വ്യാപാരികൾക്ക് പുതിയ കരാറുകൾ ലഭിക്കും. ബന്ധുക്കളുമായി സന്തോഷകരമായ കൂടിക്കാഴ്ചകൾ നടക്കും. വിദേശപഠന ശ്രമങ്ങൾക്ക് അനുകൂല വാർത്ത ലഭിക്കാം. ദോഷപരിഹാരം: വെള്ളിയാഴ്ച ഗണപതി ഹോമം നടത്തണം. നിത്യവും ഓം ഗം ഗണപതയേ നമഃ 108 പ്രാവശ്യം ജപിക്കുക.

Visit: https://www.okalasha.com/shop/exquisite-handcrafted-brass-pooja-thali-set-10-pieces



കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
വരുമാനം സ്ഥിരതയോടെ മുന്നോട്ട് പോകും. കടബാധ്യത കുറയ്ക്കാൻ അവസരം ലഭിക്കും.  സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. കുടുംബസൗഖ്യവും സമാധാനവും നില നിൽക്കും. പഠനത്തിൽ ഗംഭീരമായ പുരോഗതി ഉണ്ടാകും. ദോഷപരിഹാരം: തിങ്കളാഴ്ച ശിവക്ഷേത്രദർശനം നടത്തി ജലധാര നടത്തുക. നിത്യവും ഓം നമഃ ശിവായ 108 പ്രാവശ്യം ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
ലാഭകരമായ സാമ്പത്തികം ഇടപാടുകൾ നടക്കും. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. മേലധികാരികളുടെ പ്രശംസ ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ ഉണ്ടാകും.  കലാരംഗത്തും മത്സരങ്ങളിലും വിജയം പ്രതീക്ഷിക്കാം. ദോഷപരിഹാരം: ഞായറാഴ്ച സൂര്യനമസ്കാരം നടത്തി ആദിത്യഹൃദയം പാരായണം ചെയ്യുക. നിത്യവും ഓം നമഃ ശിവായ 108 പ്രാവശ്യം ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
പഴയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടം ലഭിക്കാം. കർമ്മ രംഗത്ത് പുതിയ ചുമതലകൾ ലഭിക്കും. ആത്മവിശ്വാസം വർധിക്കും. മുതിർന്നവരുടെ ഉപദേശം കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ
ഗുണകരമാകും. പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. ദോഷപരിഹാരം: ബുധനാഴ്ച വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ
108 പ്രാവശ്യം ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
വരുമാനം വർധിക്കുമെങ്കിലും ആഡംബര ചെലവുകൾ നിയന്ത്രിക്കണം. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ നല്ല സമയമാണ്. ദാമ്പത്യജീവിതത്തിൽ സന്തോഷം വർധിക്കും. ഉയർന്ന വിദ്യാഭ്യാസത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. ദോഷപരിഹാരം: വെള്ളിയാഴ്ച ദേവീക്ഷേത്രദർശനം നടത്തി കുങ്കുമാർച്ചന നടത്തുക. നിത്യവും ഓം ദും ദുർഗ്ഗായ നമഃ
108 പ്രാവശ്യം ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക പുരോഗതി ഉണ്ടാകും. പുതിയ നിക്ഷേപങ്ങൾക്ക് മുൻപ് വിരും വരായ്കകൾ
നന്നായി ചിന്തിക്കണം. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.  കഠിനാധ്വാനത്തിന് മികച്ച ഫലം ലഭിക്കും. ദോഷപരിഹാരം: ചൊവ്വാഴ്ച ഭദ്രകാളി ക്ഷേത്രദർശനം നടത്തി നാരങ്ങാമാല സമർപ്പിക്കുക. നിത്യവും ഓം ഭദ്രകാള്യൈ നമഃ 108 പ്രാവശ്യം ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടം ലഭിക്കാം. തൊഴിൽപരമായി വിദേശാവസരങ്ങൾ ലഭിക്കാൻ സാധ്യത. കുടുംബത്തിൽ ഐക്യം വർധിക്കും.  ഉന്നതപഠനത്തിന് അനുകൂലമായ സമയം. ദാനധർമ്മങ്ങൾ ചെയ്യുന്നത്  ശുഭഫലങ്ങൾ വർധിപ്പിക്കാൻ സഹായിക്കും. ദോഷപരിഹാരം: വ്യാഴാഴ്ച  മഹാവിഷ്ണുവിനെ ഭജിച്ച് വിഷ്ണു സഹസ്രനാമം ജപിക്കുക. നിത്യവും ഓം നമോ നാരായണായ 108 തവണ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വരുമാനം മെച്ചപ്പെടും. ദീർഘകാല നിക്ഷേപങ്ങൾ ഗുണം ചെയ്യും. തൊഴിൽ രംഗത്ത് കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കും. മക്കളുടെ നേട്ടങ്ങൾ സന്തോഷം നൽകും. സാങ്കേതികവിദ്യാഭ്യാസ രംഗത്ത് പുരോഗതി. ദോഷപരിഹാരം: ശനിയാഴ്ച ശനീശ്വരക്ഷേത്രദർശനം നടത്തി എള്ളെണ്ണ വിളക്ക് തെളിയിക്കുക. നിത്യവും ഓം ഘ്രൂം നമഃ  പരായ ഗോപ്ത്രേ 108 തവണ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താൻ സാധിക്കും. പുതിയ പദ്ധതികൾക്ക് വൻപിച്ച
വിജയ സാധ്യത കാണുന്നു . കുടുംബത്തിൽ സന്തോഷം  നിലനിൽക്കും. ഭൂമി വാങ്ങാൻ
ശ്രമിച്ചാൽ നടക്കും. കുടുംബാംഗങ്ങളോടൊപ്പം യാത്രയ്ക്ക് സാധ്യത. ഗവേഷണ-ഉയർന്ന പഠന രംഗത്ത് നേട്ടങ്ങൾ. ദോഷപരിഹാരം: ശനിയാഴ്ച ഹനുമാൻസ്വാമിക്ക് വെറ്റിലമാല സമർപ്പിച്ച് ഹനുമാൻ ചാലിസ ചൊല്ലുക. ഓം ഹം ഹനുമതേ നമഃ നിത്യവും 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ധനസ്ഥിതി മെച്ചപ്പെടും. കുടിശ്ശിക പണം ലഭിക്കാം. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് ശുഭവാർത്ത കേൾക്കാൻ സാധ്യത.  കുടുംബ ജീവിതത്തിൽ സമാധാനവും സന്തോഷവും വർധിക്കും. ഭാര്യ ഭർത്താക്കന്മാർ തെറ്റിദ്ധാരണ പരിഹരിക്കും. ആത്മവിശ്വാസത്തോടെ പഠിച്ചാൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരും. ദോഷപരിഹാരം: വ്യാഴാഴ്ച ശ്രീമഹാവിഷ്ണു ക്ഷേത്രദർശനം നടത്തി വിഷ്ണുസഹസ്രനാമം ജപിക്കുക. നിത്യവും ഓം നമോ ഭഗവതേ വാസുദേവായ 108 പ്രാവശ്യം ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: + 91 9847575559
 

Summary: Weekly Star predictions based on moon sign by Venu Mahadev

നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc. Free shipping for Jewels 🙂 )

Copyright @ 2026 NeramOnline.com. All rights reserved.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?