Wednesday, September 9, 2026
Wednesday, September 9, 2026
Home » പുതുമന ഗണപതി ക്ഷേത്രത്തിൽ തിരുവുത്സവം കൊടിയേറി; ജഗൻ മോഹന ഗണപതി യാഗം 6 ദിവസം

പുതുമന ഗണപതി ക്ഷേത്രത്തിൽ തിരുവുത്സവം കൊടിയേറി; ജഗൻ മോഹന ഗണപതി യാഗം 6 ദിവസം

by NeramAdmin
0 comments

പുതുമന ഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി മഹോത്സവത്തിന്
തുടക്കമായി. സെപ്റ്റംബർ ഒമ്പതാം തീയതി യാഗശാലയിൽ ഗംഗാതീർത്ഥ സമർപ്പണത്തോടെയാണ് തിരുവുത്സവം
ആരംഭിച്ചത്. തുടർന്ന് അത്യപൂർവമായ ജഗൻ മോഹന ഗണപതി യജ്ഞവും
തുടങ്ങി. ഗംഗാനദിയുടെ ഉത്ഭവ സ്ഥാനമായ ഗംഗോത്രിയിൽ നിന്നും ശേഖരിച്ച ഗംഗാതീർത്ഥം യാഗശാലയിൽ പ്രതിഷ്ഠിച്ചു കൊണ്ടാണ് ജഗന്മോഹന ഗണപതി യജ്ഞത്തിന് തുടക്കം കുറിച്ചത്. ആറു ദിവസങ്ങളിൽ നടത്തുന്ന ഗണപതിയുടെ മാന്ത്രിക താന്ത്രിക കർമ്മങ്ങളാൽ അത്യപൂർവ്വമാണ് ഈ യജ്ഞം.
അഥർവ്വശീർഷ മഹാഗണപതിഹോമം, ചതുർലക്ഷ മൂലമന്ത്ര ഹോമം, ഗണേശ ഗായത്രി ഹോമം, എന്നിവ തിരുവുത്സവ
ഭാഗമായി വിവിധ ദിനങ്ങളിലായി നടക്കും. തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ജഗന്മോഹന ഗണപതി യാഗത്തിനു മുഖ്യകാർമികത്വം വഹിക്കുന്നു.

ഒന്നാം ദിവസമായ സെപ്റ്റംബർ 9 ന് വൈകിട്ട് പുതുമന മനു നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറ്റ് നടത്തും. പ്രജീഷ് ലക്ഷ്മി നാരായണ നയിക്കുന്ന പഞ്ചവാദ്യം പൂജാ വേളയിൽ ഉണ്ടായിരിക്കും. സാജുദേവ് ഏലൂർ നയിക്കുന്ന ഭക്തിഗാനമേള തുടർന്ന് കലാവേദിയിൽ നടക്കും.

Divine Vasthu Ganapathi Resin Idol – Antique Gold Finish (11.5 Inches) https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=divine-collections&is_service=false

രണ്ടാം നാൾ സഹസ്രദീപം
രണ്ടാം ദിവസമായ സെപ്റ്റംബർ 10ന് ഗണപതി യാഗ ശാലയിൽ വിശേഷ പൂജാകർമ്മങ്ങൾ കൂടാതെ സഹസ്രദീപവും നടക്കും. മനീഷ് പാതിരപ്പള്ളിയുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും, സതീഷ് തുരുത്തിയുടെ സംഗീതഅർച്ചനയും ഉണ്ടാവും.

മൂന്നാം നാൾ ചെങ്കണപതിഹോമം
മൂന്നാം ദിവസമായ സെപ്റ്റംബർ 11ന് സന്തോഷ് കുമാർ നയിക്കുന്ന പഞ്ചാരിമേളത്തോട് കൂടി കലശപൂജ, കളഭാഭിഷേകം, അഷ്ടാഭിഷേകം എന്നിവ നടത്തും.. ഗണേശ ആരാധനാ സമ്പ്രദായങ്ങളിൽ അപൂർവ്വമായ ചെങ്കണപതിഹോമം വൈകിട്ട് ആറുമണിക്ക് നടത്തും. കലാവേദി യിൽ ഞാറക്കൽ സുമേഷ്,അജേഷ് എന്നിവരുടെ സോപാന സംഗീത അർച്ചന, വിഷ്ണു കുട്ടൻ നയിക്കുന്ന പഞ്ചാരിമേളം എന്നിവയുമാണ് പ്രധാന പരിപാടികൾ.

നാലാം ദിവസം ആനയൂട്ട്
നാലാം ദിവസം ആയ സെപ്റ്റംബർ 12ന് വൈകിട്ട് 5 മണിക്ക് ചുരൂർമഠം രാജശേഖരൻ,കല്ലൂത്താഴെ ശിവസുന്ദർ, തോട്ടയ്ക്കാട് കണ്ണൻ എന്നീ ഗജവീരന്മാർ പങ്കെടുക്കുന്ന ഗജപൂജയും ആനയൂട്ടും നടത്തും. സുജിത്ത് കെ എസ് നയിക്കുന്ന പഞ്ചാരിമേളം ഈ സദസ്സിനെ ധന്യമാക്കും. തുടർന്ന് തുരുത്തി പഞ്ചശ്രീ കലാപീഠത്തിന്റെ അമൃതവർഷിണി ഭജൻസ് നടത്തും.

ALSO READ

അഷ്ടാദശ ലക്ഷാർച്ചന അഞ്ചാം നാൾ
അഞ്ചാം ദിവസമായ സെപ്റ്റംബർ 13ന് അഷ്ടാദശ ലക്ഷാർച്ചന, അഥർവ്വ ശീർഷഹോമം, അപ്പം മൂടൽ എന്നീ പ്രധാന പൂജകൾ നടക്കും. വിനീഷ് തൃപ്പൂണിത്തറയുടെ പഞ്ചാരിമേളം,നടന സ്കൂൾ ഓഫ് പെർഫോമൻസ് ചിറവമുട്ടം അവതരിപ്പിക്കുന്ന നടനചന്ദ്രിക 2026 എന്നിവ പ്രധാന പരിപാടികൾ ആണ്.

സഹസ്ര നാളികേര ഹോമം ആറാം ദിവസം
ആറാം ദിവസമായ സെപ്റ്റംബർ 14 വിനായക ചതുർഥി ദിവസം വെളുപ്പിനെ നാലുമണി മുതൽ യാഗശാലയിൽ ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ സഹസ്ര നാളികേര മഹാഗണപതി ഹോമം, ചതുർ ലക്ഷ മൂലമന്ത്ര ഹോമം, എന്നീ പ്രധാന പൂജകൾ നടക്കും. അഷ്ടാഭിഷേകം, ഉഷപൂജ, സിദ്ധി വിനായക പൂജ, എന്നിവയ്ക്ക് ശേഷം രാവിലെ 10 മണിക്ക് ഗണപതി പൊങ്കാല ആരംഭിക്കും. നെട്ടൂർ ഉണ്ണികൃഷ്ണൻ നയിക്കുന്ന പഞ്ചവാദ്യത്തോട് കൂടി പുറത്തെഴുന്നള്ളത്ത്, പൊങ്കാല നിവേദ്യം, ഉച്ചപൂജ,മഹാഗണപതി പ്രാതൽ, അന്നദാനം എന്നിവ നടത്തും.
വെളുപ്പിനെ 5 മണി മുതൽ വിവിധ ക്ഷേത്ര കലകൾ കലാ വേദിയിൽ അവതരിപ്പിക്കും.പുത്തൻ അമ്പലം ഹരി,തുറവൂർ ഹരി എന്നിവരുടെ നാദസ്വര കച്ചേരിയും, തൃക്കാരിയൂർ അദ്രിജിത്. ടി കൃഷ്ണന്റെ സംഗീതസദസ്സ്,ശ്രീവിദ്യാ വേണുഗോപാൽ ആദിത്യൻ വേണു എന്നിവരുടെ സോപാന സംഗീതാർച്ചന, പാർവതി മഹേശ്വരൻ പുതുമന ഇല്ലം അവതരിപ്പിക്കുന്ന നൃത്ത സമർപ്പണം, എറണാകുളം വൈറ്റില ഹരിശ്രീ ഗണേഷ് ഓർക്കസ്ട്രയുടെ ഗാനമേള, പട്ടണക്കാട് സ്മിതാ സുരേഷിന്റെ സോപാനസംഗീതം എന്നിവ കലാ വേദിയിൽ നടക്കും.

കൊടിയിറക്ക്
വൈകിട്ട് 5 മണി മുതൽ രതീഷ് മാരാരിക്കുളത്തിന്റെ പഞ്ചാരിമേളത്തോട് കൂടി വിശേഷ പൂജാ കർമ്മങ്ങൾ, അലങ്കാര ദീപാരാധന, പൂർണ്ണാഹുതി, ഗംഗാ കലശം അഭിഷേകം, കൊടിയിറക്ക്, ജഗന്മോഹന ഗണപതി യജ്ഞ സമർപ്പണം എന്നിവ നടത്തി ഈ വർഷത്തെ ഉത്സവ ചടങ്ങുകൾ പൂർത്തിയാകും.

Story Summary : Annual Vinayaka Chaturthi festival begins at Puthumana Maha Ganapati Temple

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?