Thursday, August 6, 2026
Thursday, August 6, 2026
Home » ഗണപതി ഭജനം നടത്തുക; ഉള്ളി, വെളുത്തുള്ളി ഒഴിവാക്കുക

ഗണപതി ഭജനം നടത്തുക; ഉള്ളി, വെളുത്തുള്ളി ഒഴിവാക്കുക

0 comments

2026 ആഗസ്റ്റ് 07, വെള്ളി
കലിദിനം 1872794
കൊല്ലവർഷം 1201 കർക്കടകം 22
(കൊല്ലവർഷം 1201 കർക്കടകം ൨൨)
തമിഴ് വർഷം പരാഭവ ആടി 22
ശകവർഷം 1948 ശ്രാവണം 16

ഉദയം 06. 15 അസ്തമയം 06.44 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 29 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 31 മിനിറ്റ്

രാഹുകാലം 10.55 am to 12.29 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 07.48 am to 09.22 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 03.36 pm to 05.10 pm
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

Sree Mookambika Sahasranama Stotram with Commentary(Soft Binding) https://www.okalasha.com/shop/sree-mookambika-sahasranama-stotram-with-commentarysoft-binding

ഗ്രഹാവസ്ഥകൾ
വ്യാഴം ഉച്ചത്തിൽ വ്യാഴത്തിനു മൗഢ്യം ശുക്രൻ നീചത്തിൽ ശനിക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ആയില്യത്തിൽ (ആയില്യം ഞാറ്റുവേല) ചൊവ്വ മകയിരത്തിൽ ബുധൻ പുണർതത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ ഉത്രത്തിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.01 വരെ കർക്കടകം പകൽ 09.01 വരെ ചിങ്ങം പകൽ 10.59 വരെ കന്നി പകൽ 01..07 വരെ തുലാം പകൽ 03.13 വരെ വൃശ്ചികം വൈകിട്ട് വരെ 05.21 ധനു തുടർന്ന് മകരം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 06.43 വരെ കാർത്തിക തുടർന്ന് രോഹിണി
തിഥി ദൈർഘ്യം
വൈകിട്ട് 04.37 വരെ കൃഷ്ണപക്ഷ നവമി തുടർന്ന് ദശമി

നക്ഷത്രം,തിഥി
നക്ഷത്രം: കാർത്തിക തിഥി: കൃഷ്ണപക്ഷ നവമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: കാർത്തിക

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന
ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ” മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും
പക്കനാളിലും ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
വിശാഖം, അശ്വതി, ഉത്രട്ടാതി, ചതയം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ഭരണി, രേവതി, പൂരുരുട്ടാതി, അവിട്ടം, മകം, പൂരം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

മൃത്യുദോഷം
വൈകിട്ട് 06.43 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ദിന ദോഷശാന്തിക്ക്
ദിവസ ദോഷശാന്തിക്ക് ഗണപതി ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു
സദാസത്ത്വ യോഗം മുദാക്രീഡ മാനം
സുരാരീൻ ഹരന്തം ജഗത് പാലയന്തം
അനേകാവതാരം നിജാജ്ഞാന ഹാരം
സദാവിഷ്ണു രൂപം ഗണേശം നമാമി .

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: ഉള്ളി, വെളുത്തുള്ളി എന്നിവ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക,

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം ചുവപ്പ്.

ശുക്ര പീഡകൾ മാറാൻ
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം അശ്വധ്വജായ വിദ്മഹേ
ധനുര്ഹിസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?