2026 സെപ്തംബർ 20 ന് പൂരാടം നാളിൽ
തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന
വിശേഷങ്ങൾ ശ്രീ നാരായണ ഗുരുദേവ
സമാധി , പരിവർത്തിനി ഏകാദശി,
ഇരുപത്തെട്ടാം ഓണം ( ഓച്ചിറ തിരുവോണം ) ശുക്ലപക്ഷ പ്രദോഷം,
പൗർണ്ണമി, ഉമാമഹേശ്വര വ്രതം
എന്നിവയാണ്. തിങ്കളാഴ്ചയാണ്
ശ്രീ നാരായണ ഗുരുദേവ
സമാധി. ഭാദ്രപദമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ
പരിവർത്തനന ഏകാദശി സെപ്തംബർ 22 ചൊവ്വാഴ്ചയാണ് . തിങ്കളാഴ്ച ഒരിക്കലെടുത്ത് ചൊവ്വാഴ്ച ഏകാദശിവ്രതം ആചരിക്കണം. ചൊവ്വാഴ്ച പകൽ 3:15 മുതൽ രാത്രി 3:58 വരെയാണ് ഹരിവാസര വേള. 23 നാണ് പ്രസിദ്ധമായ ഓച്ചിറ കാളകെട്ട് ഉത്സവം. ഇരുപത്തെട്ടാം ഓണം എന്ന പേരിലാണ് ഇത് ആഘോഷിക്കുക. 24 ന് വ്യാഴാഴ്ചയാണ് കന്നിയിലെ ശുക്ലപക്ഷ
പ്രദോഷം.ശിവപാർവതി പ്രീതിക്ക് പ്രദോഷം നോൽക്കുന്നവർ തലേന്ന് ഒരിക്കലെടുക്കണം.
പാപശമനത്തിനും ദുരിതമോചനത്തിനും ഏറ്റവും ഉത്തമമാണ് പ്രദോഷം.
സെപ്തംബർ 26 ശനിയാഴ്ചയാണ്
പൗർണ്ണമി. അന്ന് തന്നെയാണ്
ദാമ്പത്യ ദുരിത മോചനത്തിനും വിവാഹ തടസം നീങ്ങുന്നതിനും കാര്യതടസങ്ങള് മാറ്റുന്നതിനും ഏറ്റവും ഉത്തമമായ ഉമാമഹേശ്വര വ്രതം അനുഷ്ഠിക്കുക.
ഭാദ്രപദ മാസത്തിലെ പൂര്ണ്ണിമ ദിവസം അനുഷ്ഠിക്കുന്ന ഇതിനെ അഷ്ടമാതാ വ്രതങ്ങളില് ഒന്നായിട്ടാണ്
സക്ന്ദപുരാണത്തിൽ പറയുന്നത്. അന്ന്
മീനക്കൂറ് ഉത്തൃട്ടാതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
വരുമാനം മെച്ചപ്പെടുത്താൻ പുതിയ അവസരങ്ങൾ ലഭിക്കും. കിട്ടാനുള്ള പണം ലഭിക്കാൻ സാധ്യതയുണ്ട്. വൻ നിക്ഷേപങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. ജോലിയിൽ ഉത്തരവാദിത്വം വർധിക്കും. മേലുദ്യോഗസ്ഥരുമായി നല്ല ആശയവിനിമയം പുലർത്തണം. ബിസിനസുകാർക്ക് പുതിയ ബന്ധങ്ങൾ ഗുണം ചെയ്യും. ഗൃഹത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും സംസാരിച്ച് പരിഹരിക്കാനാകും. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് ഗുണകരം.
വിദ്യാർത്ഥികൾക്ക് ഏകാഗ്രത വർധിക്കും. മത്സരപരീക്ഷകൾക്കും പുതിയ വിഷയങ്ങൾ പഠിക്കുന്നതിനും നല്ല സമയം.
ദോഷപരിഹാരം: ചൊവ്വാഴ്ച ഹനുമാൻ ക്ഷേത്രദർശനം നടത്തി വെറ്റിലമാല
സമർപ്പിക്കുക. നിത്യവും ഓം ഹം ഹനുമതേ നമഃ 108 പ്രാവശ്യം ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
സാമ്പത്തികമായി സ്ഥിരത നേടാൻ സാധിക്കും. കുടുംബാവശ്യങ്ങൾക്കായി ചില അധിക ചെലവുകൾ വരാം. പണം കൈകാര്യം ചെയ്യുന്നതിൽ സൂക്ഷ്മത വേണം. നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടുന്ന സമയം. ജോലി മാറ്റം ആലോചിക്കുന്നവർ തീരുമാനം എടുക്കും മുൻപ് നന്നായി ആലോചിക്കണം. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം. ബന്ധുക്കളിൽ നിന്നുള്ള സഹായം ലഭിക്കാം.പഠനത്തിൽ സ്ഥിരത ആവശ്യമാണ്. കല, ഡിസൈൻ, ഭാഷ, വാണിജ്യം തുടങ്ങിയ മേഖലകളിലുള്ളവർക്ക് പുരോഗതി.
ദോഷപരിഹാരം: വെള്ളിയാഴ്ച മഹാലക്ഷ്മിക്ക് അർച്ചന നടത്തണം നിത്യവും. ഓം ശ്രീം മഹാലക്ഷ്മ്യൈ നമഃ 108 പ്രാവശ്യം ജപിക്കാം.
മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം1, 2,3)
ഒന്നിലധികം വരുമാന മാർഗങ്ങൾ
ആർജിക്കാൻ ചിന്തിക്കാം. കടം കൊടുക്കുന്നതിലും സാമ്പത്തിക ഇടപാടുകളിലും രേഖകൾ സൂക്ഷിക്കുക.
ആശയവിനിമയ ശേഷി പ്രയോജനപ്പെടും. പുതിയ പ്രോജക്ടുകളും യാത്രകളും ഉണ്ടാകാം. ബിസിനസിൽ പുതിയ ഉപഭോക്താക്കളെ ലഭിക്കാൻ സാധ്യത കൂടുതലാണ്.
കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുക. സംസാരത്തിലെ ചെറിയ പിഴവുകൾ പോലും തെറ്റിദ്ധാരണയ്ക്ക് കാരണമാകാം. വിദ്യാർത്ഥികൾക്ക്
വളരെ നല്ല ആഴ്ച. പുതിയ കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും. എഴുത്ത്, പ്രസംഗം, സാങ്കേതികവിദ്യ എന്നിവയിൽ കഴിവ് പ്രകടിപ്പിക്കാം.
ദോഷപരിഹാരം: ബുധനാഴ്ച ശ്രീകൃഷ്ണ ആരാധന നടത്തി തുളസി മാല സമർപ്പിക്കുക. നിത്യവും
ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
വരുമാനത്തിൽ മെച്ചമുണ്ടാകാം. കുടുംബത്തിനായി ചെലവഴിക്കുന്ന തുക കൂടും. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ ആലോചനയോടെ നീങ്ങുക. ജോലിയിൽ പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കാൻ സാധ്യത. വീട്ടിൽ സന്തോഷകരമായ കാര്യങ്ങൾ നടക്കാം. ദാമ്പത്യബന്ധത്തിൽ പരസ്പര ധാരണ പ്രധാനമാണ്. അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണ ലഭിക്കും. ഉയർന്ന പഠനത്തിനുള്ള ശ്രമങ്ങൾക്ക് അനുകൂല സമയം.
ദോഷപരിഹാരം: തിങ്കളാഴ്ച ശിവന്
ധാര നടത്തി പ്രാർത്ഥിക്കണം. നിത്യവും
ഓം നമഃ ശിവായ 108 തവണ ജപിക്കുക.
ALSO READ
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. ആഡംബരച്ചെലവുകൾ കുറച്ചാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താം.
തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. നേതൃത്വഗുണം പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. കുടുംബത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. മറ്റുള്ളവരുടെ അഭിപ്രായം കൂടി പരിഗണിക്കുന്നത് ബന്ധങ്ങൾ മെച്ചപ്പെടുത്തും.
മത്സരബുദ്ധി വർധിക്കും. കഠിനാധ്വാനം ചെയ്താൽ നല്ല ഫലം ലഭിക്കും.
ദോഷപരിഹാരം: ഞായറാഴ്ച സൂര്യ ദേവനെ പ്രാർത്ഥിച്ചു ആദിത്യ ഹൃദയം
ജപിക്കുക. നിത്യവും ഓം ആദിത്യായ നമഃ 108 തവണ ജപിക്കുക.
കന്നിക്കൂറ്
ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2
സാമ്പത്തിക ആസൂത്രണത്തിന് വളരെ നല്ല സമയം. പഴയ ബാധ്യതകൾ ക്രമപ്പെടുത്താൻ സാധിക്കും. പുതിയ സാമ്പത്തിക ഇടപാടുകളിൽ വിദഗ്ധോപദേശം തേടുന്നത് നല്ലതാണ്.
ജോലിയിൽ കാര്യക്ഷമത പ്രകടിപ്പിക്കാം. പുതിയ അവസരങ്ങൾ ലഭിക്കാം. ബിസിനസിൽ കണക്കുകളും രേഖകളും കൃത്യമായി സൂക്ഷിക്കുക.
കുടുംബാംഗങ്ങളുടെ ആരോഗ്യവും ആവശ്യങ്ങളും ശ്രദ്ധിക്കുക. വീട്ടിൽ സമാധാനം നിലനിർത്താൻ ക്ഷമ ആവശ്യമാണ്. പഠനത്തിൽ മികച്ച ഏകാഗ്രത കാട്ടും. പരീക്ഷകൾക്കും പ്രൊഫഷണൽ കോഴ്സുകൾക്കും അനുകൂലമായ സമയം.
ദോഷപരിഹാരം: വെള്ളിയാഴ്ച ഗണപതി ക്ഷേത്രദർശനം നടത്തുക. ഓം ഗം ഗണപതയേ നമഃ എന്നും 108 തവണ ജപിക്കുന്നത് നല്ലത്.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3) വരുമാനത്തിൽ പുരോഗതി ഉണ്ടാകാം. പങ്കാളിത്ത ബിസിനസിൽ വ്യക്തമായ ധാരണ വേണം. നന്നായി ആലോചിക്കാതെയുള്ള സാമ്പത്തിക തീരുമാനങ്ങൾ ഒഴിവാക്കുക.
സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. കല, സൗന്ദര്യം, വ്യാപാരം, നിയമം, മീഡിയ എന്നീ മേഖലകളിലുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാം.
കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകാം. ദാമ്പത്യബന്ധത്തിൽ കൂടുതൽ അടുപ്പം ഉണ്ടാകും.പഠനത്തോടൊപ്പം കലാപരമായ കഴിവുകളും വികസിപ്പിക്കാൻ സാധിക്കും.
ദോഷപരിഹാരം: വെള്ളിയാഴ്ച ദേവീക്ഷേത്രദർശനം നടത്തി നെയ്യ് വിളക്ക് തെളിയിക്കുക. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
പണം വരുകയും പോകുകയും ചെയ്യുന്ന സാഹചര്യം. അനാവശ്യ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കുക. പഴയ നിക്ഷേപങ്ങളിൽ നിന്ന് ഗുണം ലഭിക്കാം.
ജോലിയിൽ കടുത്ത സമ്മർദ്ദങ്ങൾ അനുഭവപ്പെടാം. എന്നാൽ പരിശ്രമത്തിന് മികച്ച ഫലം ലഭിക്കും. മേലുദ്യോഗസ്ഥരുമായി തർക്കം ഒഴിവാക്കുക. കുടുംബാംഗങ്ങളുമായി തുറന്ന ആശയവിനിമയം നടത്തുക. ചെറിയ കാര്യങ്ങൾ വലുതാക്കി
മാറ്റാതിരിക്കുക. പഠനത്തിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാം. സമയക്രമം തയ്യാറാക്കി പഠിക്കുന്നത് ഗുണം ചെയ്യും.
ദോഷപരിഹാരം: ചൊവ്വാഴ്ച സുബ്രഹ്മണ്യസ്വാമിക്ക് ഭസ്മാഭിഷേകം നടത്തുക. നിത്യവും ഓം ശരവണഭവായ നമഃ 108 പ്രാവശ്യം ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
പുതിയ വരുമാന മാർഗ്ഗങ്ങൾ തുറക്കും. യാത്രയുമായി ബന്ധപ്പെട്ട ചെലവുകൾ വർദ്ധിക്കും. വൻ സാമ്പത്തിക തീരുമാനങ്ങൾ ആലോചിച്ചശേഷം മാത്രം എടുക്കുക. ജോലിയിൽ പുതിയ വഴികൾ തുറക്കാം. വിദേശബന്ധമുള്ള തൊഴിൽ, ബിസിനസ് അവസരങ്ങൾ ഉണ്ടാകാം. കുടുംബത്തിലെ മുതിർന്നവരുടെ സഹായം ലഭിക്കും. വീട്ടിൽ ആത്മീയമായ അന്തരീക്ഷം ഉണ്ടാകും.
വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം, ഗവേഷണം, മത്സരപരീക്ഷകൾ എന്നിവയ്ക്ക് അനുകൂലമായ സമയം.
ദോഷപരിഹാരം: വ്യാഴാഴ്ച മഹാവിഷ്ണു ക്ഷേത്രം ദർശനം നടത്തി
പാൽ പായസം വഴിപാട് നടത്തുന്നത് നല്ലതാണ്. എന്നും ഓം നമോ ഭഗവതേ വാസുദേവായ 108 തവണ ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2,3,4, തിരുവോണം, അവിട്ടം 1,2)
വരുമാനം സ്ഥിരതയോടെ മുന്നോട്ട് പോകും. എന്നാൽ കുടുംബപരമായ ചിലവുകൾ വർധിക്കാം. ദീർഘകാല സാമ്പത്തിക പദ്ധതികൾ തയ്യാറാക്കുക നല്ലതാണ്. തൊഴിൽ രംഗത്ത് ഉത്തരവാദിത്വം വർധിക്കും. കഠിനാധ്വാനം ചെയ്താൽ മേലുദ്യോഗസ്ഥരുടെ അംഗീകാരം നേടാം. വീട്ടിലെ മുതിർന്നവരുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. ദാമ്പത്യത്തിൽ പരസ്പര പിന്തുണ പ്രധാനമാണ്. പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് മികച്ച ഫലം കിട്ടുന്ന നല്ല ആഴ്ച.
ദോഷപരിഹാരം: ശനിയാഴ്ച നീരാജനം തെളിയിക്കുക. നിത്യവും ശനിദേവനെ സ്മരിച്ച് ഓം ശനൈശ്ചരായ നമഃ 108 തവണ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)
സാമ്പത്തികമായി പുതിയ സാധ്യതകൾ തുറക്കും. ബിസിനസിൽ പുതിയ ആശയങ്ങൾ പരീക്ഷിക്കണം. എന്നാൽ റിസ്കുള്ള നിക്ഷേപങ്ങളിൽ ജാഗ്രത വേണം. സാങ്കേതികവിദ്യ, ഓൺലൈൻ മേഖല, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ടവർക്ക് പുരോഗതി. പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കാം. കുടുംബത്തിലെ ചില പഴയ പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാം. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.
പുതിയ സാങ്കേതികവിദ്യകൾ പഠിക്കാൻ മികച്ച സമയം. ഗവേഷണപരമായ പഠനത്തിൽ താൽപര്യം വർധിക്കും.
ദോഷപരിഹാരം: ശനിയാഴ്ച ധർമ്മ ശാസ്താ ക്ഷേത്രദർശനം നടത്തുക. കഴിയുമെങ്കിൽ അന്നദാനം നടത്തുക.
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108
തവണ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായി മെച്ചപ്പെടാനുള്ള അവസരങ്ങൾ ലഭിക്കും. എന്നാൽ വികാരാധീനമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കുക. പഴയ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം. ജോലിയിൽ മാറ്റങ്ങൾ വരാം. പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. ക്ഷമയോടെ പ്രവർത്തിച്ചാൽ നേട്ടമുണ്ടാകും. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കുക. വീട്ടിൽ ആത്മീയ പ്രവർത്തനങ്ങൾ നടത്തുന്നത് മനഃശാന്തിക്ക് സഹായിക്കും.
വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഇടയ്ക്കിടെ ഏകാഗ്രതക്കുറവ് അനുഭവപ്പെടാം. ദിവസവും സമയക്രമം പാലിക്കുക. ഉന്നതപഠനത്തിനുള്ള ശ്രമങ്ങൾക്ക് അനുകൂല മറുപടി കിട്ടും.
ദോഷപരിഹാരം: വ്യാഴാഴ്ച വിഷ്ണു ക്ഷേത്രദർശനം നടത്തി വിഷ്ണു സഹസ്രനാമം ജപിക്കുക. നിത്യവും ഓം നമോ നാരായണായ 108 പ്രാവശ്യം ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Highlights
തിങ്കളാഴ്ചയാണ് ശ്രീ നാരായണ ഗുരുദേവ സമാധി
തിങ്കളാഴ്ച ഒരിക്കലെടുത്ത് ചൊവ്വാഴ്ച ഏകാദശിവ്രതം ആചരിക്കണം
സെപ്തംബർ 26 ശനിയാഴ്ചയാണ്
പൗർണ്ണമിയും ഉമാമഹേശ്വര വ്രതവും
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.