Wednesday, August 19, 2026
Wednesday, August 19, 2026
Home » മഹാവിഷ്ണുവിനെ ലക്ഷ്മീനരസിംഹ ഭാവത്തിൽ ഭജിക്കുക

മഹാവിഷ്ണുവിനെ ലക്ഷ്മീനരസിംഹ ഭാവത്തിൽ ഭജിക്കുക

0 comments

2026 ആഗസ്റ്റ് 19, ബുധൻ
കലിദിനം 1872806
കൊല്ലവർഷം 1202 ചിങ്ങം 03
(കൊല്ലവർഷം 1202 ചിങ്ങം 0൩)
തമിഴ് വർഷം പരാഭവ ആവണി 03
ശകവർഷം 1948 ശ്രാവണം 28

ഉദയം 06.16 അസ്തമയം 06.40 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 24 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 36 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.28 pm to 02.01 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.55 am to 12.28 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.49 am to 09.22 am
(ശുഭകാര്യങ്ങൾക്ക് വർജ്ജ്യം)

https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=heritage-weaves&is_service=false

ഗ്രഹാവസ്ഥകൾ
സൂര്യൻ സ്വക്ഷേത്രത്തിൽ ബുധനു മൗഢ്യം വ്യാഴം ഉച്ചത്തിൽ ശുക്രൻ നീചത്തിൽ ശനിക്കു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മകത്തിൽ (മകം ഞാറ്റുവേല) ചൊവ്വ തിരുവാതിരയിൽ ബുധൻ ആയില്യത്തിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ അത്തത്തിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.15 വരെ ചിങ്ങം പകൽ 10.13 വരെ കന്നി പകൽ 12.17 വരെ തുലാം പകൽ 02.28 വരെ വൃശ്ചികം പകൽ വരെ 04.39 ധനു വൈകിട്ട് 06.35 വരെ മകരം തുടർന്ന് കുംഭം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm

ഇന്നത്തെ നക്ഷത്രം
ദിനം മുഴുവൻ വിശാഖം

തിഥി ദൈർഘ്യം
രാത്രി 07.19 വരെ ശുക്ലപക്ഷ സപ്തമി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: വിശാഖം തിഥി: ശുക്ലപക്ഷ സപ്തമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഇല്ല

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
കാർത്തിക, രോഹിണി , ചിത്തിര , ഉത്രം . മകം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ചോതി, അത്തം, പൂരം, ആയില്യം, അവിട്ടം, ചതയം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിവസ ദോഷശാന്തിക്കും
ദിനദോഷങ്ങൾ മാറാനും മഹാവിഷ്ണുവിനെ ലക്ഷ്മീനരസിംഹ ഭാവത്തിൽ ഭജിക്കുക. അതിനുള്ള ധ്യാനം ഇവിടെ ചേർക്കുന്നു:
ലക്ഷ്മീനരസിംഹം
ക്ഷീരാബ്ധൗമുനിമുഖ്യ
ദേവനികരൈ-
രഗ്രാദി സംവേഷ്ടിതം ശംഖം
ചക്ര ഗദാംബുജം നിജകരൈ-
ർ ബിഭ്രത് ത്രിനേത്രം സിതം
സർപ്പാധീശ ഫണാതപത്ര
ലസിതം പീതാംബരാലംകൃതം
ലക്ഷ്മ്യാ ശ്ലിഷ്ട കളേബരം
നരഹരിംവന്ദേ ജഗത്കാരണം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ഒരു ലാൽ – കിതാബ് നിർദ്ദേശം: പഴകിയ തുകൽ ചെരുപ്പ് വീടിന്റെ / ഓഫീസിന്റെ പുറകിൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച പ്രതികൂല നിറം: ചുവപ്പ്.

ബുധപീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യ ഗുണോപേതം
തം ബുധം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?