2026 ഒക്ടോബർ 21, ബുധൻ
കലിദിനം 1872869
കൊല്ലവർഷം 1202 തുലാം 04
(കൊല്ലവർഷം 1202 തുലാം 0൪)
തമിഴ് വർഷം പരാഭവ അയ്പ്പശി 04
ശകവർഷം 1948 ആശ്വിനം 29
ഉദയം 06. 12 അസ്തമയം 06.04 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 52 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 08 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.08 pm to 01.37 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.39 am to 12.08 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.41 am to 09.10 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
സൂര്യന് നീചം ചൊവ്വ നീചത്തിൽ വ്യാഴം ഉച്ചത്തിൽ ശുക്രൻ വക്രം മൗഢ്യം സ്വക്ഷേത്രത്തിൽ ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചിത്തിരയിൽ (ചിത്തിര ഞാറ്റുവേല) ചൊവ്വ ആയില്യത്തിൽ ബുധൻ വിശാഖത്തിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചോതിയിൽ ശനി ഉത്രട്ടാതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ
ALSO READ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.09 വരെ തുലാം പകൽ 10.20 വരെ വൃശ്ചികം പകൽ 12.28 വരെ ധനു പകൽ 02.23 വരെ മകരം വൈകിട്ട് 04.08 വരെ കുംഭം വൈകിട്ട് 05.51 വരെ മീനം തുടർന്ന് മേടം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.29 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 05.24 am
സായംസന്ധ്യ 06.05 pm to 07.18 pm
ഇന്നത്തെ നക്ഷത്രം
വൈകിട്ട് 07.48 വരെ അവിട്ടം തുടർന്ന് ചതയം
തിഥി ദൈർഘ്യം
പകൽ 02.12 വരെ ശുക്ലപക്ഷ ദശമി തുടർന്ന് ഏകാദശി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം: അവിട്ടം തിഥി: ശുക്ലപക്ഷ ഏകാദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: അവിട്ടം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്പാഞ്ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അവിട്ടം, ചിത്തിര, മകയിരം, ഉത്രാടം, മൂലം, അനിഴം
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
തിരുവോണം, പൂരാടം, തൃക്കേട്ട, ഭരണി, കാർത്തിക
ശുഭകാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം അനുസരിച്ചു് ഭവനത്തിൽ / ഓഫിസിൽ കൂട്ടിക്കെട്ടിയ കറുകപ്പുല്ല്, പച്ചമുളയില ഇവയിലേതെങ്കിലും പ്രധാനവാതിലിനു വെളിയിൽ സൂക്ഷിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച , പ്രതികൂലനിറം: ചുവപ്പ്, മഞ്ഞ.
ദിനദോഷങ്ങൾ ശമിക്കാൻ
ദിവസ ഗുണവർദ്ധനവിനും ദിന ദോഷങ്ങൾ ശമിക്കാനും ഈ സ്തുതി ജപിക്കാം
യാ കുന്ദേന്ദു തുഷാരഹാര ധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിർ ദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേശജാഡ്യാപഹാ.
(അർത്ഥം: മുല്ലപ്പൂവ്, ചന്ദ്രൻ, മഞ്ഞുകണം, മുത്തുമാല എന്നിവപോലെ പരിശുദ്ധയും വെണ്മയാർന്നതുമായ ശോഭയുള്ളവളും, ശുഭ്രവസ്ത്രം ധരിച്ചവളും, മനോഹരമായ വീണ കൈകളിൽ ഏന്തിയവളും, വെൺതാമരയിൽ ഇരിക്കുന്നവളും, ബ്രഹ്മാവ്, വിഷ്ണു, ശിവൻ തുടങ്ങിയ സകല ദേവന്മാരാലും സദാ പൂജിക്കപ്പെടുന്നവളും, സകല അജ്ഞതയെയും മന്ദതയെയും അകറ്റുന്നവളുമായ സരസ്വതീ ഭഗവതി എന്നെ കാത്തുരക്ഷിക്കട്ടെ)
ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഉത്പാദരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാൻ
പീഢാം ഹരതു മേ ബുധ:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.