വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ഉത്ഥാന ഏകാദശി, പ്രബോധിനി ഏകാദശി എന്നീ പേരുകളിലും ഈ ദിവസം അറിയപ്പെടുന്നു. വിഷ്ണു ഭഗവാൻ നാലു മാസത്തെ യോഗനിദ്രയിൽ നിന്നും ഉണരുന്ന ദിനം എന്ന സങ്കല്പത്തിലാണ് ഈ ദിവസത്തെ ഉത്ഥാന ഏകാദശി എന്ന് വിളിക്കുന്നത്.
വൃശ്ചിക മാസത്തിലെ പൗര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസമാണ് കേരളത്തില്‍ തൃക്കാര്‍ത്തിക ആഘോഷിക്കുന്നത്. തമിഴ്നാട്ടിലാണ് തൃക്കാര്‍ത്തിക പ്രധാനമെങ്കിലും കേരളത്തിലും പരക്കെ ഇത് ആഘോഷിക്കാറുണ്ട്. ക്ഷേത്രച്ചുവരുകളിലും
ധനം, അഭിവൃദ്ധി, ഐശ്വര്യം, ഭാഗ്യം എന്നിവയുടെ ദേവതയായ മഹാലക്ഷ്മിയെ ആരാധിക്കാൻ ഏറ്റവും നല്ല ദിവസമാണ് ദീപാവലി. കാർത്തികമാസത്തിലെ അമാവാസി ദിവസം ലക്ഷ്മീ വ്രതമെടുത്ത് ലക്ഷ്മീപൂജ നടത്തുന്ന ഭക്തരുടെ ഗൃഹത്തിൽ സമ്പൽ സമൃദ്ധിയുടെ അനുഗ്രഹ
തുലാമാസ ആയില്യം മണ്ണാറശാലയിൽ വിശേഷം ആയതിന് ഒരു പ്രത്യേക കാരണമുണ്ട്. മുൻപ് കന്നി മാസത്തിലെ ആയില്യത്തിന് തിരുവതാംകൂര്‍ മഹാരാജാക്കന്മാര്‍ മണ്ണാറാശാല ദര്‍ശനം നടത്തുക പതിവായിരുന്നു. ഒരു പ്രാവശ്യം പതിവ് തെറ്റി. തുടർന്ന് മഹാരാജാവ് തുലാമാസത്തില്‍ ദര്‍ശനം നടത്താന്‍ നിശ്ചയിച്ചു. ഉത്സവം ഭംഗിയാക്കാൻ വേണ്ട ഏർപ്പാടുകളും ചെയ്തു.
ശ്രീകൃഷ്ണ ഭഗവാന്റെയും ശ്രീരാമ ദേവന്റെയും ലക്ഷ്മീ ദേവിയുടെയും ഭൂമിദേവിയുടെയും അനുഗ്രഹം ലഭിക്കുന്ന സുദിനമാണ് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി തിഥിയിൽ ആഘോഷിക്കുന്ന ദീപാവലിയെ സംബന്ധിച്ച് പല
ശൈവ – വൈഷ്ണവ സങ്കല്പത്തിലെ നാഗാരാധനയുടെ സമന്വയമായ മണ്ണാറാശാല നാഗരാജക്ഷേത്രം ആയില്യം മഹോത്സവത്തിന് ഒരുങ്ങി. കന്നിമാസ ആയില്യമാണ് സർപ്പദൈവങ്ങളുടെ
മധുര പലഹാരങ്ങൾ നൽകിയും ദീപങ്ങൾ തെളിച്ചും പുതുവസ്ത്രങ്ങൾ അണിഞ്ഞും വർണ്ണപ്പകിട്ടോടെ ലോകം നരകാസുര നിഗ്രഹത്തിന്റെ ഓർമ്മ പുതുക്കുന്ന പുണ്യ ദിനമാണ് ദീപാവലി. തുലാമാസത്തിലെ കൃഷ്ണ പക്ഷ ചതുർദ്ദശി തിഥിയാണ് ദീപാവലിയായി
ഒമ്പതാം നാൾ ദേവി സിദ്ധിദാത്രിയായി വിളങ്ങുന്നു. പേര് സൂചിപ്പിക്കുനതു പോലെ തന്നെ സാധകന് സർവ്വതും നല്കുന്നവളാണ് സിദ്ധിദാത്രി. അറിവിന്റെ ദേവതയാണ്. പ്രത്യേകിച്ച് ആവശ്യപ്പെടാതെ തന്നെ അർഹിക്കുന്ന നന്മകൾ പ്രദാനം ചെയ്യുന്ന മാതൃസ്വരൂപിണിയാണ്.
കേരളത്തിൽ നവരാത്രി സരസ്വതീ പൂജയ്ക്ക് പ്രാധാന്യം കൊടുത്താണ് ആചരിക്കുന്നത്. ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ദിവസങ്ങളിലെങ്കിലും വിദ്യാര്‍ത്ഥികള്‍ മല്‍സ്യമാംസാദികള്‍ ഉപേക്ഷിച്ച് വ്രതമെടുത്ത് ക്ഷേത്രദർശനം നടത്തി സരസ്വതീ മന്ത്രങ്ങൾ ജപിച്ചാൽ ബുദ്ധിവികാസം നേടി പഠനത്തില്‍ സമര്‍ത്ഥരാകും. വിദ്യാർത്ഥികൾക്ക്
മാനസികമായി അന്യരോടു നിലനിൽക്കുന്ന ശത്രുതയും അന്യർക്ക് നമ്മോടു നിലനിൽക്കുന്ന മാനസിക ശത്രുതയും ഇല്ലാതാക്കി ശാന്തത കൈവരുത്തുവാൻ കാലരാത്രി ഭജനം സഹായിക്കും. കാലത്തെ പോലും സംഹരിക്കുന്ന ശക്തി സ്വരൂപിണിയാണ് ഈ ദേവി. അതുകൊണ്ടാണ് കാലരാത്രി എന്നു പറയുന്നത്. ശിവന്റെ തമോഗുണയുക്തമായ ശക്തിയാണ് ഈ ദേവി.