അമൃതിനായി ദേവാസുരന്മാർ പാലാഴി കടഞ്ഞപ്പോൾ സമുദ്രത്തിൽനിന്ന് ഉയർന്നുവന്ന ദിവ്യചൈതന്യമുള്ള ഗോമാതാവാണ് കാമധേനു. സുരഭി എന്ന പേരിലും അറിയപ്പെടുന്ന കാമധേനു, ഭക്തർക്ക് വേണ്ടതെല്ലാം നൽകും. അഭീഷ്ടകാര്യസിദ്ധിയും ആത്മീയ ഔന്നത്യവും ഒരു പോലെ നൽകുന്ന ദിവ്യത്വമായി പുരാണങ്ങളിൽ കാമധേനുവിനെ വാഴ്ത്തുന്നു. കാമധേനുവിന്റെ മകളാണ് നന്ദിനി. കാമധേനുവിന്റെ മഹത്ത്വംസപ്തർഷികളിൽ പ്രമുഖനായ വസിഷ്ഠ മഹർഷിയുടെ ആശ്രമത്തിൽ ഒരിക്കൽ രാജാവായ കാർത്തവീര്യാർജ്ജുനനും സൈന്യവും എത്തി. കാമധേനുവിന്റെ അനുഗ്രഹത്താൽ ആയിരക്കണക്കിന് സൈനികർക്ക് നിമിഷനേരംകൊണ്ട് രാജകീയ സദ്യ ഒരുക്കിയത് രാജാവിനെ …
Tag: