Tuesday, March 24, 2026
Tuesday, March 24, 2026
Home » തൊഴിൽ, ബിസിനസ് ദുരിതങ്ങൾ ഇതിലൂടെ3 ശനിയാഴ്ച കൊണ്ട് പരിഹരിക്കാം

തൊഴിൽ, ബിസിനസ് ദുരിതങ്ങൾ ഇതിലൂടെ
3 ശനിയാഴ്ച കൊണ്ട് പരിഹരിക്കാം

by NeramAdmin
0 comments

പുതുമന മഹേശ്വരൻ നമ്പൂതിരി
തൊഴിൽ സംബന്ധമായ ദുരിതങ്ങൾ പ്രത്യേകിച്ച് ശത്രുദോഷ, ദൃഷ്ടിദോഷ ദുരിതങ്ങൾ നീങ്ങുന്നതിന് ഹനുമാൻ സ്വാമിക്ക് വെറ്റിലമാല ചാർത്തുന്നത് നല്ലതാണ്. നാം തൊഴിൽപരമായോ ബിസിനസിലോ മികവ് പ്രദർശിപ്പിച്ച് ഉയർച്ച നേടുന്നതിൽ ചിലർക്ക് അസൂയ ഉണ്ടാകാം. ഇത് ചിലപ്പോൾ ദൃഷ്ടിദോഷമായി മാറും. അല്ലെങ്കിൽ ഈ അസൂയാലുക്കൾ തന്നെ നമുക്കെതിരെ ക്ഷുദ്രമോ ആഭിചാരമോ ചെയ്യാം.

ഇതിനെ അതിജീവിച്ച് മാനസികമായ കരുത്ത് നേടാൻ ചെയ്യാവുന്ന ഏറ്റവും ലളിതമായ പരിഹാര കർമ്മമാണ് ഹനുമാൻ സ്വാമിക്ക് വെറ്റിലമാല സമർപ്പണം. ഏതു തരത്തിലെ ശത്രു – ദൃഷ്ടി ദോഷങ്ങളും ഇത് മാറ്റിത്തരും. നമുക്ക് എത്ര വയസുണ്ടോ അത്രയും വെറ്റില കൊണ്ട് മാല ഒരുക്കി സമർപ്പിക്കണം. മൂന്ന് ശനിയാഴ്ചകളിൽ തുടർച്ചയായി ഈ രീതിയിൽ വെറ്റിലമാല ചാർത്തി മനം നിറഞ്ഞ് പ്രാർത്ഥിച്ചാൽ അത്ഭുതകരമായ ഫലം അനുഭവിച്ചറിയാൻ കഴിയും. പ്രത്യേകിച്ച് ശത്രുദോഷ, ദൃഷ്ടിദോഷങ്ങളൊന്നും ഇല്ലാത്തവർക്കും കർമ്മസംബന്ധമായ വിഷമങ്ങൾ ഒഴിവാക്കാൻ ഈ സമർപ്പണവും ഹനുമദ് മന്ത്രങ്ങൾ, സ്തുതികൾ ജപിച്ചുള്ള ഉപാസനയും നല്ലതാണ്.

മൂലമന്ത്രം
ഓം ഹം ഹനുമതേ നമ:

പ്രാർത്ഥന
മനോജവം മാരുത തുല്യ വേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ

ശത്രുദോഷം, ദൃഷ്ടിദോഷം, ആഭിചാരം, കൂടോത്രം തുടങ്ങിയ കാരണങ്ങളാൽ ജോലിയിൽ നമുക്ക്
തടസങ്ങൾ സംഭവിച്ചിരിക്കുന്നു എന്ന് തോന്നിയാൽ അത് മാറുന്നതിന് ഭദ്രകാളിയെ പ്രാർത്ഥിക്കുന്നതും നല്ലതാണ്. വെള്ളി, ചൊവ്വ ദിവസങ്ങൾ കണക്കാക്കി ഭദ്രകാളീ ക്ഷേത്രത്തിൽ രക്തപുഷ്പാഞ്ജലി വഴിപാട് നടത്തണം നല്ലതാണ്. ശിവന്റെ അഷ്ടോത്തരം ദിവസവും ചൊല്ലുന്നതും കേൾക്കുന്നതും ഏതെങ്കിലും തരത്തിൽ വന്ന് ചേർന്നിരിക്കുന്ന തൊഴിൽ സംബന്ധമായ ശത്രു – ദൃഷ്ടി ദോഷങ്ങളും മറ്റ് തരത്തിലെ പ്രതിസന്ധികളും മാറ്റും. ശിവാഷ്ടോത്തരം:

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 09447020655

ALSO READ

Story Summary: Betel leaf offering to Hanuman

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?