Wednesday, December 10, 2025
Wednesday, December 10, 2025
Home » വിജയത്തിനും വശ്യശക്തിക്കും സരസ്വതീ കടാക്ഷം നേടാൻ ഇത് നല്ല അവസരം

വിജയത്തിനും വശ്യശക്തിക്കും സരസ്വതീ
കടാക്ഷം നേടാൻ ഇത് നല്ല അവസരം

by NeramAdmin
0 comments

വിദ്യാസംബന്ധമായ പുരോഗതിക്കും ഐശ്വര്യത്തിനും മാത്രമല്ല ജീവിതത്തിൽ എപ്പോഴും എവിടെയും ജയിക്കാൻ സഹായിക്കുന്ന അത്ഭുത ശക്തിയുള്ള മന്ത്രമാണ് സരസ്വതീ ദേവിയുടെ മൂല മന്ത്രം. ഓർമ്മശക്തി, ബുദ്ധിശക്തി, പരീക്ഷാവിജയം, ജനസ്വാധീനം, രാഷ്ട്രീയ വിജയം, കലാ-സാഹിത്യ വിജയം, വശ്യശക്തി, മത്സര പരീക്ഷകളിൽ തിളക്കമാർന്ന നേട്ടം എന്നിവയെല്ലാം ഈ മന്ത്രം തികഞ്ഞ ഭക്തിയോടെ, ശ്രദ്ധയോടെ നിത്യവും ജപിക്കാന്നവർക്ക് കരഗതമാകും. ക്ഷേത്രങ്ങളിൽ പോലും ദേവിയുടെ അളവറ്റ ശക്തി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ മന്ത്രം ഏകാഗ്രതയോടെ ഭക്തിയോടെ ജപിക്കേണ്ടത് എങ്ങനെയെന്ന് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഉപദേശിക്കുന്ന വീഡിയോ ശ്രദ്ധിച്ച് മനസിലാക്കുക. ആചാര്യൻ ജപിക്കുന്നത് കേട്ട് തന്നെ ജപം ശീലമാക്കിയാൽ ഉച്ചാരണം തെറ്റാതിരിക്കാൻ ഉപകരിക്കും. പെട്ടെന്ന് ഫലം ലഭിക്കാൻ സരസ്വതീപൂജാ ദിവസം മന്ത്ര ജപം തുടങ്ങുന്നത് വളരെ നല്ലതാണ്. കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇത് ഹൃദിസ്ഥമാക്കി പതിവായി ജപിച്ചാൽ സരസ്വതീ ദേവി വിദ്യയും വശ്യശക്തിയുമായി എപ്പോഴും നമ്മോടൊപ്പം ഉണ്ടാകുമെന്ന് ആചാര്യൻ ഓർമ്മിപ്പിക്കുന്നു. നേരിട്ട് മന്ത്രോപദേശം നേടാൻ കഴിയാത്തവർ ഈ വീഡിയോ ശ്രദ്ധിച്ച് ജപവിധിയും ചിട്ടകളുമെല്ലാം മനസിലാക്കി പ്രയോജനപ്പെടുത്തുക. ഈശ്വര വിശ്വാസികൾക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക. https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Summary: Saraswati Moola Manthropadesham by Puthumana Maheswaran Namboothiri

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?