2026 ജനുവരി 04, ഞായർ
കലിദിനം 1872579
കൊല്ലവർഷം 1201 ധനു 20
(കൊല്ലവർഷം 1201 ധനു ൨൦ )
തമിഴ് വർഷം വിശ്വവസു മാർഗഴി 20
ശകവർഷം 1947 പൗഷം 14
ഉദയം 06.41 അസ്തമയം 06.16 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 35 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 25 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 04.49 pm to 06.16 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.22 pm to 04.49 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.28 pm to 01.55 pm
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും ബുധനും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരാടത്തിൽ (പൂരാടം ഞാറ്റുവേല ) ചൊവ്വ പൂരാടത്തിൽ ബുധൻ മൂലത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ പൂരാടത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ALSO READ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.26 വരെ ധനു പകൽ 09.16 വരെ മകരം പകൽ 11.07 വരെ കുംഭം പകൽ 12.49 വരെ മീനം പകൽ 02:40 വരെ മേടം വൈകിട്ട് വരെ 04.45 എടവം തുടർന്ന് മിഥുനം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.30 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.53 am to 05.43 am
പ്രാതഃസന്ധ്യ 05.18 am to 06.32 am
സായംസന്ധ്യ 06.07 pm to 07.22 pm
ഇന്നത്തെ നക്ഷത്രം
വൈകിട്ട് 03.11 വരെ പുണർതം തുടർന്ന് പൂയം
തിഥി ദൈർഘ്യം
പകൽ 12.30 വരെ കൃഷ്ണപക്ഷ പ്രഥമ തുടർന്ന് ദ്വിതീയ
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: പുണർതം, പൂയം തിഥി: കൃഷ്ണപക്ഷ ദ്വിതീയ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: പുണർതം
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യകാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണവർദ്ധനവിനും
ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരുവർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ് .
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ഉത്രാടം, മകയിരം, കാർത്തിക, അശ്വതി
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
തിരുവാതിര, രോഹിണി, ഭരണി, രേവതി, ചിത്തിര, ചോതി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർധനയ്ക്ക് ദുർഗ്ഗാഭജനം നടത്തുക ഒരു സ്തുതി ചേർക്കുന്നു:
ഓം നമോഽസ്തുതേ !
അഭയേ, അനഘേ, അജിതേ, അമിതേ,
അമൃതേ, അപരേ,
അപരാജിതേ, പഠതി, സിദ്ധേ ജയതി സിദ്ധേ,
സ്മരതി സിദ്ധേ, ഏകോനാശീതിതമേ,
ഏകാകിനി, നിശ്ചേതസി,
സുദ്രുമേ, സുഗന്ധേ, ഏകാന്നശേ, ഉമേ
ധ്രുവേ, അരുന്ധതി,
ഗായത്രി, സാവിത്രി, ജാതവേദസി, മാനസ്തോകേ, സരസ്വതി,
ധരണി, ധാരണി, സൌദാമനി, അദിതി,
ദിതി, വിനതേ, ഗൌരി, ഗാന്ധാരി, മാതംഗീ , കൃഷ്ണേ, യശോദേ, സത്യവാദിനി,
ബ്രഹ്മവാദിനി, കാലി, കപാലിനി, കരാളനേത്രേ, ഭദ്രേ, നിദ്രേ,
സത്യോപയാചനകരി, സ്ഥലഗതം ജലഗതം
അന്തരിക്ഷഗതം
വാ മാം രക്ഷ സര്വോലപദ്രവേഭ്യഃ സ്വാഹാ ।
എന്ന സ്തുതി ജപിച്ച് നമസ്കരിക്കുക .
ലാൽ – കിതാബ് നിർദ്ദേശം
ലാൽ – കിതാബ് പരിഹാരം: പ്രധാന വാതിലിനു വെളിയിൽ അരച്ച ചന്ദനം പരന്ന പാത്രത്തിൽ സൂക്ഷിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം, ഓറഞ്ച് . പ്രതികൂല നിറം : കറുപ്പ്, നീല
രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ ,
പിതൃദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ ,
മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ
ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും. ഏറ്റവും പുതിയ വിശേഷങ്ങൾക്ക് ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App . )
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
Copyright 2026 NeramOnline.com . All rights reserved