(2026 മേയ് 3 മുതൽ മേയ് 9 വരെ)
2026 മേയ് 3-ന് വിശാഖം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ സങ്കഷ്ടനാശന ചതുർത്ഥിയും വാരാഹി പഞ്ചമിയുമാണ്. മേയ് 5 ചൊവ്വാഴ്ചയാണ് മേടത്തിലെ കൃഷ്ണപക്ഷ ചതുർത്ഥി. ഇതിനെ സങ്കടഹര ചതുർത്ഥി എന്ന് വിളിക്കുന്നു. ഈ ദിവസം ‘സങ്കടനാശന ഗണേശ സ്‌തോത്രം’ ജപിക്കുന്നത് ഉത്തമമാണ്. തൊഴിൽ തടസ്സങ്ങൾ നീങ്ങാൻ ഈ പൂജ വിശേഷപ്പെട്ടതാണ്. മേയ് 6 ബുധനാഴ്ച മേടത്തിലെ കൃഷ്ണപക്ഷ പഞ്ചമിയാണ്. വാരാഹി ദേവിയുടെ പ്രീതി നേടാൻ ഏറ്റവും അനുയോജ്യമായ ദിനമാണിത്. മേയ് 9-ന് അവിട്ടം നക്ഷത്രത്തിൽ ഈ വാരം അവസാനിക്കുന്നു.
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
പ്രവർത്തനങ്ങളിൽ വേഗത കൈവരിക്കും. ഏറെക്കാലമായി മുടങ്ങിയിരുന്ന കാര്യങ്ങൾ പുനരാരംഭിക്കും. എന്നാൽ തീരുമാനങ്ങളിൽ സ്ഥിരത കുറയാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. തൊഴിൽ, ബിസിനസ് രംഗങ്ങളിൽ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. വീട്ടുപകരണങ്ങൾ, ചികിത്സ, വാഹനം എന്നിവയ്ക്കായി അപ്രതീക്ഷിത ചെലവുകൾ വരാം. കുടുംബത്തിൽ ചെറിയ അഭിപ്രായഭിന്നതകൾക്ക് സാധ്യതയുണ്ട്; ദാമ്പത്യത്തിൽ ക്ഷമ പാലിക്കുക.
പരിഹാരം: ചൊവ്വാഴ്ച ഹനുമാൻ ക്ഷേത്രത്തിൽ വെറ്റിലമാല സമർപ്പിക്കുക. ‘ഓം ഹം ഹനുമതേ നമഃ’ 108 തവണ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തികമായി മെച്ചപ്പെട്ട സമയമാണ്. ജോലിയിൽ പ്രമോഷൻ, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ തേടുന്നവർക്ക് ശുഭവാർത്തകൾ ലഭിക്കും. പഴയ കുടിശ്ശികകൾ തിരികെ കിട്ടാൻ സാധ്യതയുണ്ട്. മക്കളെക്കുറിച്ച് അഭിമാനം തോന്നും. ആരോഗ്യം പൊതുവേ തൃപ്തികരമായിരിക്കും.
പരിഹാരം: വെള്ളിയാഴ്ച മഹാലക്ഷ്മിക്ക് പാൽപായസം നിവേദിക്കുക. ‘ഓം ശ്രീം നമഃ’ 108 തവണ ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4 )
ജോലിഭാരം കൂടുമെങ്കിലും പരിശ്രമങ്ങൾക്ക് ഫലം ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്. വരുമാനത്തിനൊപ്പം ചെലവും വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ കടം വാങ്ങുന്നത് ഒഴിവാക്കുക. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
പരിഹാരം: ‘ഓം ദും ദുർഗ്ഗായൈ നമഃ’ നിത്യവും ജപിക്കുക. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ലളിതാ സഹസ്രനാമം ജപിച്ച് നെയ്‌വിളക്ക് തെളിയിക്കുക.
കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
ജോലിയിൽ സ്ഥാനക്കയറ്റവും മാന്യതയും ലഭിക്കും. എന്നാൽ സാമ്പത്തിക നിയന്ത്രണം അത്യാവശ്യമാണ്. മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായേക്കാമെങ്കിലും പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും. ഭൂമി, വീട് സംബന്ധമായ കാര്യങ്ങൾ അനുകൂലമാകും. മാതാവിന്റെ ആരോഗ്യത്തിൽ ശ്രദ്ധ വേണം.
പരിഹാരം: നിത്യവും ‘ഓം നമഃ ശിവായ’ 108 തവണ ജപിക്കുക. തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ ധാര നടത്തുക.
ALSO READ
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
ആത്മവിശ്വാസം വർദ്ധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ സമയമാണ്. തൊഴിൽരംഗത്ത് പുരോഗതിയും മേലധികാരികളുടെ പിന്തുണയും ലഭിക്കും. കലാരംഗത്തുള്ളവർക്ക് നേട്ടങ്ങൾ ഉണ്ടാകും. പ്രണയബന്ധങ്ങൾ സന്തോഷകരമായിരിക്കും.
പരിഹാരം: രാവിലെ സൂര്യനമസ്‌കാരം ചെയ്യുക. ‘ഓം നമഃ ശിവായ’, ‘ആദിത്യ അഷ്ടോത്തരം’ എന്നിവ ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
ജോലിയിൽ മത്സരങ്ങൾ നേരിടേണ്ടി വരാം, അതീവ ശ്രദ്ധ പുലർത്തുക. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. കൃത്യമായ ആസൂത്രണത്തിലൂടെ വെല്ലുവിളികളെ തരണം ചെയ്യാം. മക്കളുടെ വിജയത്തിൽ സന്തോഷിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ആഹാരത്തിൽ ശ്രദ്ധിക്കുക.
പരിഹാരം: ചൊവ്വാഴ്ച ഭദ്രകാളി ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക. നിത്യവും ‘ഭദ്രകാളിപ്പത്ത്’ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജോലിഭാരം വർദ്ധിക്കാൻ സാധ്യതയുണ്ട്. പങ്കാളിത്ത ബിസിനസ്സിൽ ശ്രദ്ധ വേണം. വരുമാനം മെച്ചപ്പെടുമെങ്കിലും ചെലവ് നിയന്ത്രിക്കണം. യാത്രകളിൽ ജാഗ്രത പാലിക്കുക. മക്കളുടെ വിവാഹകാര്യങ്ങളിൽ തീരുമാനമാകും. സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിക്കുക.
പരിഹാരം:വെള്ളിയാഴ്ച ‘മഹാലക്ഷ്മി അഷ്ടകം’ ജപിക്കുക. ‘ഓം ഗം ഗണപതയേ നമഃ’ നിത്യവും 108 തവണ ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ അനുകൂലമായ വാരമാണ്. കർമ്മശേഷിയും ആത്മവിശ്വാസവും വർദ്ധിക്കും. ബിസിനസ്സിൽ ലാഭം പ്രതീക്ഷിക്കാം. ശമ്പള വർദ്ധനവിനോ അംഗീകാരത്തിനോ സാധ്യതയുണ്ട്. കുടുംബ ആവശ്യങ്ങൾക്കായി പണം ചെലവഴിക്കും.
പരിഹാരം:നിത്യവും ‘ഓം വചത്ഭുവേ നമഃ’ 108 തവണ ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
ഭാഗ്യവും ഈശ്വരാനുഗ്രഹവും കൂടെയുണ്ടാകും. വിദേശ യാത്രകൾക്കോ പുതിയ തൊഴിൽ അവസരങ്ങൾക്കോ സാധ്യതയുണ്ട്. പരീക്ഷകളിൽ മികച്ച വിജയം നേടും. എന്നാൽ ബന്ധങ്ങളിൽ തെറ്റിദ്ധാരണകൾ വരാതെ നോക്കണം. ശാരീരിക ക്ഷീണം അനുഭവപ്പെടാം.
പരിഹാരം: ‘ഓം ക്ലീം കൃഷ്ണായ നമഃ’ ജപിക്കുക. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തുക.
മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജീവിതത്തിൽ പുരോഗതിയും സ്ഥിരതയും ഉണ്ടാകും. കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കുന്ന സമയമാണ്. പുതിയ പ്രോജക്റ്റുകൾ ഏറ്റെടുക്കും. അപ്രതീക്ഷിത ധനലാഭത്തിന് സാധ്യതയുണ്ട്. പഴയ ബാധ്യതകൾ തീർക്കാൻ സാധിക്കും.
പരിഹാരം:’ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ’ നിത്യവും ജപിക്കുക. ശനിയാഴ്ചകളിൽ നീരാജനം സമർപ്പിക്കുക.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
എല്ലാ കാര്യങ്ങളിലും ജാഗ്രത വേണ്ട സമയമാണ്. അപ്രതീക്ഷിത മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടായേക്കാം. ജോലിയിൽ പുരോഗതി ഉണ്ടാവുമെങ്കിലും അലസത ഒഴിവാക്കണം. കൃത്യനിഷ്ഠ പാലിക്കുന്നത് ഗുണം ചെയ്യും. വരുമാനമുണ്ടെങ്കിലും സമ്പാദ്യം കുറയാൻ സാധ്യതയുണ്ട്.
പരിഹാരം: നിത്യവും ‘ഓം ഹം ഹനുമതേ നമഃ’ 108 തവണ ജപിക്കുക. ശനിയാഴ്ച വിഷ്ണു ക്ഷേത്ര ദർശനം നടത്തുക.
മീനക്കൂറ്
(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
തൊഴിൽരംഗത്ത് തുടക്കത്തിൽ മന്ദഗതി അനുഭവപ്പെട്ടാലും ഒടുവിൽ വിജയിക്കും. സാമ്പത്തിക കാര്യങ്ങളിൽ വലിയ തീരുമാനങ്ങൾ എടുക്കുമ്പോൾ ആലോചിച്ച് മാത്രം പ്രവർത്തിക്കുക. കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും.
പരിഹാരം: നിത്യവും ‘ഓം നമോ ഭഗവതേ വാസുദേവായ’ ജപിക്കുക. വ്യാഴാഴ്ച വിഷ്ണു സഹസ്രനാമം ജപിക്കുന്നതും അന്നദാനം നടത്തുന്നതും ഉത്തമം.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.